Thought for the day
Your page will load in ...
Close Ad X
Advertisement
Englishहिन्दीಕನ್ನಡதமிழ்తెలుగు
 
Share This Story

വ്യായാമം ഗര്‍ഭത്തിന് തടസമോ?

Posted by:
Published: Friday, June 15, 2012, 15:37 [IST]

06 15 Exercise Affect Pregnancy
 

ഗര്‍ഭിണിയായ സ്ത്രീയോട് കഠിനജോലികളും വ്യായാമവും അരുതെന്ന് മുതിര്‍ന്നവര്‍ പറയും. നടക്കാം, പക്ഷേ ഓടരുത്, ചാടരുത്, തുടങ്ങിയവ. വ്യായാമം പ്രസവം എളുപ്പമാക്കുമെന്ന് ഡോക്ടര്‍മാരും മാസികകളും പറയും. പുതിയ ചിന്താഗതിയനുസരിച്ച് ഗര്‍ഭിണികള്‍ വ്യായാമം ചെയ്യുന്നത് നല്ലതെന്നാണ് പറയുക. എന്നാല്‍ വ്യായാമം ഗര്‍ഭത്തിന് തടസമോ.

ഗര്‍ഭധാരണത്തിന് വ്യായാമം ഒരിക്കലും തടസമല്ല. മറിച്ച് വ്യായാമം ചെയ്യുന്നത് ആര്‍ത്തവ, ഓവുലേഷന്‍ പ്രശ്‌നങ്ങള്‍ പരിഹരിക്കുമെന്നാണ് പറയുക. ഇത് ഗര്‍ഭധാരണത്തിന് സഹായിക്കുകയും ചെയ്യും.

എന്നാല്‍ ഗര്‍ഭകാലത്ത് ഓടുക, ചാടുക തുടങ്ങിയ വ്യായാമങ്ങള്‍ ചെയ്യാതിരിക്കുന്നതു തന്നെയാണ് നല്ലത്. പ്രത്യേകിച്ച് ഗര്‍ഭധാരണത്തിന്റെ ആദ്യമാസങ്ങളില്‍ ഇവ ചെയ്യുന്നത് അബോര്‍ഷന് വരെ വഴി വച്ചേക്കും.

ലളിതവ്യായാമങ്ങള്‍ ചെയ്യുന്നത് ഗുണം ചെയ്യും. നടക്കുക, നീന്തുക തുടങ്ങിയവ ഗര്‍ഭകാലത്ത് ചെയ്യാവുന്ന വ്യായാമങ്ങളാണ്.

ഗര്‍ഭിണിയാകാന്‍ തയ്യാറെടുക്കുമ്പോള്‍ കഠിനവ്യായാമങ്ങള്‍, ഡമ്പെല്‍സ്. പുഷ് അപ്, വെയ്റ്റ് ലിഫ്റ്റിംഗ് തുടങ്ങിയ കഠിന വ്യായാമങ്ങള്‍ ഒഴിവാക്കുന്നതാണ് നല്ലത്. ഇത് വയറ്റിലും ചിലപ്പോള്‍ ഗര്‍ഭപാത്രത്തിനു തന്നെയും മര്‍ദമേല്‍പ്പിക്കും.

എന്തെങ്കിലും പ്രശ്‌നങ്ങള്‍ ഗര്‍ഭത്തിനുണ്ടെങ്കില്‍ വ്യായാമം ഒഴിവാക്കാം.

ഗര്‍ഭകാലത്ത് വ്യായാമത്തെ പറ്റി ആശങ്കകളുണ്ടെങ്കില്‍ ഡോക്ടറോട് സംസാരിക്കുന്നത് നല്ലതായിരിക്കും.

ഗര്‍ഭധാരണത്തിന് വ്യായാമം തടസമല്ലെന്നു മനസിലാക്കുക. വ്യായാമം ചെയ്യുന്നതായിരിക്കില്ല, മറ്റെന്തെങ്കിലും കാരണങ്ങളായിരിക്കും ഗര്‍ഭത്തിന് തടസം നില്‍ക്കുന്നത്. ഇത് കണ്ടെത്തണമെങ്കില്‍ വൈദ്യസഹായം തേടാം.

English summary
walking, swimming are few aerobic exercises that can be done While you are pregnant. But, there are few exercises that can lead to miscarriage. Jumping, running and so on are risky for the pregnant woman,
Subscribe Newsletter