Thought for the day
Your page will load in ...
Close Ad X
Advertisement
Englishहिन्दीಕನ್ನಡதமிழ்తెలుగు
 
Share This Story

രണ്ടാമത്തെ കുഞ്ഞും ചിന്തിക്കേണ്ട വിഷയങ്ങളും

Posted by:
Published: Wednesday, November 30, 2011, 14:39 [IST]

Prepare For Second Baby Aid0200
 

നാമൊന്ന് നമുക്കൊന്ന് എന്നാണോ, നാമൊന്ന് നമുക്ക് രണ്ട് എന്നാണോ? രണ്ട ാമത്തെ വാചകത്തിനാണ് മുന്‍ഗണനയെങ്കില്‍ ചിന്തിക്കേണ്ട ചില കാര്യങ്ങളുണ്ട്.

സ്വയമെ വേണ്ടെ ന്ന് വച്ചാലും വീട്ടുകാരുടെയും നാട്ടുകാരുടെയും വാക്കിന് മുന്നില്‍ വഴങ്ങി രാമതൊരു കുട്ടി വേണമെന്ന് ചിന്തിക്കുന്നവരുണ്ട ്. ഇക്കാര്യത്തില്‍ അവരവരുടെ താല്‍പര്യമാണ് പ്രധാനമെന്നോര്‍ക്കുക. ഭാര്യയു ഭര്‍ത്താവും ചേര്‍ന്നാണ് ഇക്കാര്യത്തില്‍ തീരുമാനമെടുക്കേണ്ട ത്. കുട്ടിയെ വളര്‍ത്തുവാനുള്ള സൗകര്യങ്ങളെപ്പറ്റിയും സാമ്പത്തിക ചുറ്റുപാടുകളെപ്പറ്റിയും ചിന്തിക്കേണ്ടത് പ്രധാനമാണ്.

പ്രായവും ആരോഗ്യവും രണ്ടാമതൊരു കുട്ടി വേണമോയെന്ന കാര്യത്തിന് ബാധകമാണ്. ആരോഗ്യമുള്ള അമ്മയ്‌ക്കേ ആരോഗ്യമുള്ള കുഞ്ഞു ാവൂയെന്ന് ഓര്‍ക്കുക. ആദ്യഗര്‍ഭത്തില്‍ പ്രശ്‌നങ്ങളുണ്ടായിട്ടുള്ളവര്‍ ഗര്‍ഭിണിയാകുന്നതിന് മുന്‍പുതന്നെ ഡോക്‌റെ കാണുന്നത് നല്ലതാണ്. 35 വയസിനു മുകളില്‍ പ്രായമുണ്ടെ ങ്കിലും ഡോക്ടറെ കാണുന്നതായിരിക്കും നല്ലത്. പ്രായമേറുന്തോറും ആരോഗ്യകരമായ ഗര്‍ഭത്തിനുള്ള സാധ്യതയും കുറയും.

രണ്ട ാമതൊരു കുട്ടിയുടെ ഉത്തരവാദിത്വം ഏറ്റെടുക്കാന്‍ കഴിയുമോയെന്ന് ചിന്തിക്കുക. രണ്ടാമത്തെ കുട്ടിയുടെ വരവു കൊ ് ആദ്യത്തെ കുട്ടിയോടുള്ള ഉത്തരവാദിത്വം കുറയാന്‍ പാടില്ല. ഇത് രണ്ടുകുട്ടികള്‍ക്കും ദോഷം ചെയ്യും. പുതിയൊരു കുഞ്ഞിന്റെ വരവിനെ പറ്റി മൂത്ത കുട്ടിയെ പറഞ്ഞ് ബോധ്യപ്പെടുത്താനും സാധിക്കണം.

ആദ്യത്തെ പ്രസവം സിസേറിയനായിരുന്നെങ്കില്‍ രണ്ടു വര്‍ഷമെങ്കിലും കഴിഞ്ഞ് ഗര്‍ഭം ധരിക്കുന്നതാണ് നല്ലത്. അല്ലെങ്കില്‍ ആരോഗ്യപ്രശ്‌നങ്ങള്‍ക്കുള്ള സാധ്യത കൂടുതലാണ്.


English summary
Only one? Don't you want another one? Having another one will get a playmate for your little one! Yes, we are talking about the 'having a second baby'. These days juggling between work and home is a big, yet inevitable issue. So, giving quality time to your child is something that most of you cannot do.
Subscribe Newsletter