ഗര്‍ഭധാരണം നടക്കുന്നതിന് ഓവുലേഷന്‍ അഥവാ അണ്ഡവിസര്‍ജനം പ്രധാനമാണ്. ഗര്‍ഭധാരണത്തിന് ഏറ്റവും സാധ്യതയുള്ള ദിവസവും ഇതുതന്നെ. അതുകൊണ്ടുതന്നെ ശരിയായ ഓവുലേഷന്‍ ഒരു സ്ത്രീയെ സംബന്ധിച്ചടത്തോളം പ്രധാനമാണ്.
ഓവുലേഷന്‍ നടക്കുന്ന സമയം സ്ത്രീകള്‍ക്ക് തന്നെ തിരിച്ചറിയാം. ശരീരത്തിലുണ്ടാകുന്ന മാറ്റങ്ങളിലൂടെയാണ് ഇത് സാധിക്കുന്നത്.
ഈ സമയത്ത് സ്ത്രീകളില്‍ യോനീസ്രവങ്ങള്‍ കൂടുതലായിരിക്കും. പ്രധാനമായും ആര്‍ത്തവം കഴിഞ്ഞ് 10 മുതല്‍ 17 വരെയുള്ള ദിവസങ്ങള്‍. ഈ സമയത്ത് ഗര്‍ഭസാധ്യതയും കൂടുതലായിരിക്കും.
ചില സ്ത്രീകളില്‍ വയറിന്റെ ഒരു വശത്ത് വേദനയുണ്ടാകാന്‍ സാധ്യതയുണ്ട്. മാസമുറയ്ക്ക് ശേഷം ഇത്തരം വേദന വരുന്നത് എല്ലാ മാസവും പതിവാണെങ്കില്‍ ഇത് ഓവുലേഷന്‍ ലക്ഷണമായി കാണാം. ചിലരില്‍ ഈ വേദന വന്നും പോയും അനുഭവപ്പെടും. അണ്ഡവിസര്‍ജനം നടക്കുന്നുണ്ടെങ്കിലും ഇത്തരം വേദന അനുഭവപ്പെടാത്തവരുമുണ്ട്.
സാധാരണ ഈ സമയത്ത് സ്ത്രീകളുടെ ശരീരോഷ്മാവ് കൂടിയിരിക്കും. ഹോര്‍മോണ്‍ വ്യതിനാനങ്ങള്‍ നടക്കുന്നത് കൊണ്ട് മാറിടങ്ങള്‍ ഈ സമയം കൂടുതല്‍ മൃദുവായി അനുഭവപ്പെടും.
ഓവുലേഷന്‍ സമയത്ത് സെക്‌സിനോടുള്ള താല്‍പര്യവും സ്ത്രീകളില്‍ കൂടുതലായിരിക്കുമെന്നാണ് തെളിഞ്ഞിട്ടുള്ളത്. ഗര്‍ഭം ധരിക്കുവാന്‍ കൂടുതല്‍ സാധ്യതയുള്ള സമയമായതിനാലാണ് ഇതെന്നാണ് മെഡിക്കല്‍ വിശദീകരണം.




















