For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

മുലയൂട്ടുന്ന അമ്മമാര്‍ മുടി ഡൈ ചെയ്യുമ്പോള്‍

മുലയൂട്ടുന്ന അമ്മമാര്‍ മുടി കറുപ്പിയ്ക്കുന്നത് കുഞ്ഞിന്റെ ആരോഗ്യത്തിന് ദോഷകരമാണോ?

|

ഇന്നത്തെ കാലത്ത് പ്രായമായവരെ മാത്രം ബാധിയ്ക്കുന്ന ഒന്നല്ല അകാല നര. കുട്ടികളില്‍ വരെ മുടി നരയ്ക്കുന്നത് ശീലമായിക്കഴിഞ്ഞു. പല സ്ത്രീകളിലും പ്രസവശേഷം കാണപ്പെടുന്ന പല ആരോഗ്. സൗന്ദര്യ പ്രശ്‌നങ്ങള്‍ ഉണ്ട്. തടി കൂടുന്നതും വയറും ചാടുന്നതും നമുക്ക് എങ്ങനെയെങ്കിലും കുറയ്ക്കാം.

എന്നാല്‍ മുടി നരയ്ക്കുന്നതും ചര്‍മ്മത്തില്‍ പ്രശ്‌നങ്ങളുണ്ടാവുന്നതും പലപ്പോഴും തിരിച്ച് പിടിയ്ക്കാന്‍ പറ്റാത്ത പ്രശ്‌നങ്ങളായി മാറാറുണ്ട്. അതുകൊണ്ട് തന്നെ ഇതിന് പ്രതിവിധി കാണേണ്ടതും പലപ്പോഴും ഇത്തരം അമ്മമാര്‍ തന്നെയാണ്. വെളുത്ത കുഞ്ഞുണ്ടാവാന്‍ ഈ ഭക്ഷണങ്ങള്‍ ഗ്യാരണ്ടി

പ്രസവശേഷം സ്ത്രീകള്‍ അകാല നരയെ പ്രതിരോധിയ്ക്കാന്‍ ഡൈ ചെയ്യാറുണ്ട്. എന്നാല്‍ മുലയൂട്ടുന്ന അമ്മമാര്‍ ഡൈ ചെയ്യുന്നത് കൊണ്ട് എന്തെങ്കിലും പ്രശ്‌നങ്ങള്‍ ഉണ്ടാവുമോ എന്ന് നോക്കാം.

 കെമിക്കലുകള്‍ ഉപയോഗിക്കുന്നത്

കെമിക്കലുകള്‍ ഉപയോഗിക്കുന്നത്

ഹെയര്‍ഡൈയ്യില്‍ ധാരാളം കെമിക്കലുകള്‍ ഉപയോഗിക്കുന്നുണ്ട്. എന്നാല്‍ ഇവ ഉപയോഗിക്കുന്നുണ്ടെങ്കിലും ഇതൊരിക്കലും തലയോട്ടിയെ ബാധിയ്ക്കുന്നില്ല. മാത്രമല്ല ഒരിക്കലും രക്തത്തിലോ മറ്റോ കലരുന്നുമില്ല. അതുകൊണ്ട് തന്നെ ഇത് മുലപ്പാലുമായി ചേരാനുള്ള സാധ്യത വളരെ കുറവാണ്.

 ഡൈ ചെയ്യുന്നത് മുടിയില്‍

ഡൈ ചെയ്യുന്നത് മുടിയില്‍

ഡൈ ചെയ്യുന്നത് എപ്പോഴും മുടിയുടെ മുകള്‍ ഭാഗത്ത് മാത്രമാണ്. മാത്രമല്ല ഇതൊരിക്കലും തലയോട്ടിയില്‍ പാര്‍ശ്വഫലങ്ങള്‍ ഉണ്ടാക്കുന്നില്ല. എന്നു മാത്രമല്ല ഡൈ ചെയ്യുമ്പോള്‍ ഒരു എക്‌സ്പര്‍ട്ടിന്റെ സഹായം തേടാന്‍ സഹായിക്കുന്നത് നല്ലതാണ്.

കുഞ്ഞിന്റെ ആരോഗ്യത്തിന്

കുഞ്ഞിന്റെ ആരോഗ്യത്തിന്

കുഞ്ഞിന്റെ ആരോഗ്യത്തിനെക്കുറിച്ച് ആകുലതപ്പെടുന്ന അമ്മമാര്‍ക്ക് വെജിറ്റബിള്‍ ഡൈ ഉപയോഗിക്കാം. ഇത് യാതൊരു വിധത്തിലുള്ള ആരോഗ്യ പ്രശ്‌നങ്ങളും അമ്മയ്ക്കും കുഞ്ഞിനും ഉണ്ടാക്കില്ല. ഹെന്ന ഇത്തരത്തില്‍ ഉപയോഗിക്കാവുന്ന ഒന്നാണ്.

 വീട്ടില്‍ തന്നെ ഹെയര്‍ഡൈ

വീട്ടില്‍ തന്നെ ഹെയര്‍ഡൈ

വീട്ടില്‍ തന്നെ ഹെയര്‍ഡൈ ഉണ്ടാക്കാം. ഇതാകുമ്പോള്‍ വിശ്വസിച്ച് ഉപയോഗിക്കാമെന്നതും യായൊരു വിധത്തിലുള്ള പ്രശ്‌നങ്ങളും ഉണ്ടാക്കില്ല എന്നതു കൊണ്ടും ഉപയോഗിക്കുന്നതില്‍ തെറ്റില്ല.

സ്ഥിരമായ ഉപയോഗം

സ്ഥിരമായ ഉപയോഗം

ഒരിക്കലും സ്ഥിരമായ ഉപയോഗം നിങ്ങള്‍ക്ക് ആവശ്യമില്ല. കാരണം ഒരു ചുരുങ്ങിയ കാലത്തേക്ക് മാത്രം മാത്രം ഇത് ഉപയോഗിക്കുന്നതാണ് നല്ലത്. അതുകൊണ്ട് തന്നെ അത് കുറച്ച് കാലത്തിനു ശേഷം നിങ്ങളുടെ സ്‌റ്റൈല്‍ മാറ്റാന്‍ സഹായിക്കുന്നു.

English summary

can breastfeeding moms dye their hair

Can breastfeeding moms dye their hair? Read on to know...
Story first published: Monday, January 30, 2017, 16:49 [IST]
X
Desktop Bottom Promotion