For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

സിസേറിയനു ശേഷമുള്ള പ്രസവ വേദന...

സിസേറിയന് ശേഷം നിരവധി ആരോഗ്യ പ്രശ്‌നങ്ങള്‍ ഉണ്ടാവാം. ഇവയെല്ലാം പരിഹരിയ്ക്കാന്‍ ചില കാര്യങ്ങള്‍

|

സാധാരണയായി സിസേറിയന്‍ രീതിയിലുള്ള പ്രസവം ആരും മനസ്സാ അംഗീകരിയ്ക്കില്ല. എന്നാല്‍ സാധാരണ പ്രസവം നടക്കാത്ത സാഹചര്യത്തിലാണ് പലരും സിസേറിയന്‍ എന്ന പ്രസവ രീതിയിലേക്ക് പോകുന്നത്. പലപ്പോഴും ഇന്നത്തെ ജീവിത രീതികളും ഭക്ഷണ രീതികളും വ്യായാമക്കുറവും എല്ലാം തന്നെയാണ് സിസേറിയന് വഴി വെയ്ക്കുന്നത്.

സാധാരണ പ്രസവത്തെ അപേക്ഷിച്ച് സിസേറിയന്‍ ശരീരത്തിന്റെ ആരാഗ്യത്തില്‍ പല മാറ്റങ്ങളും വരുത്തുന്നുണ്ട്. അതിനാല്‍ തന്നെ സിസേറിയന്‍ അഥവാ സി സെക്ഷന്‍ കഴിഞ്ഞാല്‍ പൂര്‍ണ്ണ ആരോഗ്യം വീണ്ടെടുക്കാന്‍ ശരീരത്തിന് അതിയായ ശ്രദ്ധ കൊടുക്കേണ്ടതാണ്. ലേബര്‍ റൂമിലെ പുരുഷ സാന്നിധ്യം നല്ലതോ?

യഥാര്‍ത്ഥത്തില്‍ പറഞ്ഞാല്‍ സിസേറിയന് ശേഷമാണ് ശരിയ്ക്കുമുള്ള വേദന സ്ത്രീകള്‍ അറിയുന്നത് തന്നെ. ചിലര്‍ക്ക് ഇതില്‍ നിന്നും പെട്ടെന്ന് മോചനം കിട്ടുമെങ്കിലും ചിലര്‍ക്ക് ജീവിതകാലം മുഴുവന്‍ ഇതിന്റെ ഫലം അനുഭവിയ്‌ക്കേണ്ടതായി വരുന്നു. എന്നാല്‍ ചില കാര്യങ്ങളില്‍ ശ്രദ്ധ കൊടുക്കുകയാണെങ്കില്‍

സിസേറിയനു ശേഷം നിങ്ങളുടെ ദിനചര്യകളില്‍ അല്‍പം ശ്രദ്ധകൊടുക്കുകയാണെങ്കില്‍ നിങ്ങളുടെ ആരോഗ്യം പെട്ടന്ന് വീണ്ടെടുക്കാവുന്നതാണ്. അതിനായി ശ്രദ്ധിക്കേണ്ട ചില കാര്യങ്ങള്‍ നോക്കാം.

 ശരീരദ്രവങ്ങള്‍ മാറ്റുന്നു

ശരീരദ്രവങ്ങള്‍ മാറ്റുന്നു

നിങ്ങളുടെ ശരീരത്തില്‍ നിന്നും ചില ദ്രവങ്ങള്‍ എടുത്തുമാറ്റിയശേഷം. നിങ്ങള്‍ക്ക് ശരീരം ചലിപ്പിക്കാന്‍ തുടങ്ങാവുന്നതാണ്. ആദ്യം നേഴ്‌സിന്റെ സഹായത്തോടുകൂടിയും ശേഷം നിങ്ങള്‍ക്ക് സ്വയമായും ചെയ്യാവുന്നതാണ്. ഇത് നിങ്ങളുടെ ശരീരം പെട്ടന്നു പഴയ അവസ്ഥയിലേക്ക് എത്താന്‍ സഹായിക്കുന്നതാണ്.

മുറിവ് ഉണങ്ങാന്‍

മുറിവ് ഉണങ്ങാന്‍

ഡോക്ടര്‍ പറഞ്ഞ വിധത്തിലുളള മരന്നുകള്‍ ഉപയോഗിക്കുക. ഇത് സിസേറിയന്‍ കഴിഞ്ഞുള്ള മുറിവ് പെട്ടന്ന് ഉണങ്ങാന്‍ ഇത് സഹായിക്കും. മുറിവുണ്ടായ ഭാഗം ഈര്‍പ്പം തട്ടാതെ സംരക്ഷിക്കേണ്ടതാണ്. ഗര്‍ഭകാലത്ത് തുളസി ഉപയോഗിക്കണം

 ഭക്ഷണക്രമം

ഭക്ഷണക്രമം

സിസേറിയന്‍ കഴിഞ്ഞാല്‍ കുറച്ചുദിവസം നിങ്ങളുടെ ഭക്ഷണക്രമം ശ്രദ്ധിക്കേണ്ടതാണ്. സിസേറിയനു മുന്‍പം ശേഷവും ഭക്ഷണ കാര്യത്തില്‍ നിങ്ങള്‍ ചില ബുദ്ധിമുട്ടുകള്‍ അനുഭവിക്കേണ്ടിവരുന്നതാണ് , ഭക്ഷണം കഴിക്കാതിരിക്കുകയോ അല്‍പ്പം മാത്രം കഴിക്കുകയോ വേണ്ടിവരും.

ഭാരം എടുക്കാതിരിക്കുക

ഭാരം എടുക്കാതിരിക്കുക

സിസേറിയന്‍ കഴിഞ്ഞ സാഹചര്യത്തില്‍ ഭാരമുള്ള വസ്തുക്കള്‍ എടുക്കാതിരിക്കുക. കാരണം ഇത് നിങ്ങളുടെ സിസേറിയന്‍ നടന്ന ശരീരഭാഗത്ത് കൂടുതല്‍ സമ്മര്‍ദ്ദം നല്‍കുന്നതാണ്.

സുഖപ്രദമായ രീതിയില്‍ ഉറങ്ങുക

സുഖപ്രദമായ രീതിയില്‍ ഉറങ്ങുക

സിസേറിയന്‍ കഴിഞ്ഞാല്‍ മുറിവ് ഉണങ്ങുന്നവരെ ഒരു ഭാഗം ചരിഞ്ഞ് ഉറങ്ങേണ്ടതാണ്. ഇത് പെട്ടന്നുള്ള റിക്കവറി പ്രോസസിന് സഹായിക്കുന്നതാണ്. കൂടാതെ നിങ്ങളുടെ ഉറക്കം സുഖപ്രദമായുള്ള മാര്‍ഗം നിങ്ങള്‍ തന്നെ കണ്ടെത്തേണ്ടതാണ്. സുഖപ്രദമായ ഉറക്കം നിങ്ങളുടെ ശരീരത്തിന് കൂടുതല്‍ വിശ്രമം നല്‍കുന്നതാണ്.

വ്യായാമം ചെയ്യാന്‍ തിടുക്കും കൂട്ടേണ്ട

വ്യായാമം ചെയ്യാന്‍ തിടുക്കും കൂട്ടേണ്ട

ഗര്‍ഭാവസ്ഥയില്‍ ശരീരഭാരം വര്‍ദ്ധിക്കുന്നത് സാധാരണമാണ്. പ്രസവ ശേഷം ശരീരഭാരം കുറയാക്കാനുളള പ്രവര്‍ത്തനങ്ങള്‍ പെട്ടന്നുതന്നെ ആരംഭിക്കേണ്ട. ഇത് ശരീരത്തിന് കൂടുതല്‍ സമ്മര്‍ദ്ദം നല്‍കുന്നതാണ്.

വസ്ത്രധാരണം

വസ്ത്രധാരണം

സിസേറിയന്‍ കഴിഞ്ഞാല്‍ നിങ്ങളുടെ വസ്ത്രധാരണത്തിലും ശ്രദ്ധിക്കേണ്ടതാണ്. ഇറുങ്ങിയതും പരുക്കനുമായ വസ്ത്രങ്ങള്‍ ഉപയോഗിക്കാതിരിക്കുക. വൃത്തിയുള്ളതും സോഫ്റ്റ് ആയതുമായ വസ്ത്രങ്ങള്‍ ഉപയോഗിക്കുക.

 കുഞ്ഞിനടുത്ത് തന്നെ ഉറങ്ങുക

കുഞ്ഞിനടുത്ത് തന്നെ ഉറങ്ങുക

കുഞ്ഞിനെ തൊട്ടിലില്‍ കിടത്തി നിങ്ങള്‍ ബെഡിലോ മറ്റിടങ്ങളിലോ കിടക്കുന്നത് ഒഴിവാക്കുക. കഴിവതും കുഞ്ഞിനടുത്ത് തന്നെ കിടക്കുക. കാരണം ഇത് കുഞ്ഞിന് മുലപ്പാല്‍ നല്‍കാന്‍ ഇടയ്ക്കിടയ്ക്ക് എഴുന്നേല്‍ക്കേണ്ടിവരുന്ന പ്രയത്‌നം ഒഴിവാക്കുന്നതാണ്. കൂടുതല്‍ തവണ ഇങ്ങനെ ചെയ്യുന്നത് നിങ്ങളുടെ സിസേറിയന്‍ മുറിവിനടുത്ത് സമ്മര്‍ദ്ദം ഉണ്ടാവുന്നതാണ്.

 ലൈംഗിക ബന്ധം ഒഴിവാക്കുക

ലൈംഗിക ബന്ധം ഒഴിവാക്കുക

സിസേറിയന്‍ കഴിഞ്ഞ് കുറച്ച് നാളുകള്‍ ലൈംഗിക ബന്ധം ഒഴിവാക്കുക. ഡോക്ടര്‍ നിങ്ങളോട് 40 ദിവസം മുന്‍കരുതല്‍ എടുക്കണമെന്ന പറയുകയാണെങ്കില്‍ ആ ദിവസങ്ങളില്‍ തീര്‍ച്ചയായും സെക്‌സ് ഒഴിവാക്കുക.

മലബന്ധം ഒഴിവാക്കുക

മലബന്ധം ഒഴിവാക്കുക

മലവിസര്‍ജനം നടത്തുമ്പോള്‍ കൂടുതല്‍ പരിശ്രമിക്കാതെ സൂക്ഷിക്കുക. പ്രധാനമായും നിങ്ങളുടെ പോസ്റ്റ് ഡെലിവറി സമയത്ത്. ഇത് വളരെ അപകടകരമാണ്. മലബന്ധം ഒഴിവാക്കാന്‍ ആവിശ്യത്തിന് വെള്ളം കുടിക്കുക, ശരിയായ ഭക്ഷണക്രമം പിന്തുടരുക.

English summary

Things To Do After C-Section To Recover Faster

Many women have to undergo C-Section at the time of delivery because of some medical complication. They must follow these 10 things after the surgery to rethinks to do after c section.
Story first published: Friday, October 28, 2016, 10:25 [IST]
X
Desktop Bottom Promotion