സ്‌ട്രെച്ച് മാര്‍ക്ക്‌ മാറും ദിവസങ്ങള്‍ക്കുള്ളില്‍

പ്രസവത്തിനു ശേഷം സ്ത്രീകളുടെ വയറ്റില്‍ കാണുന്ന സ്‌ട്രെച്ച് മാര്‍ക്കിനെ ഇല്ലാതാക്കാന്‍ ചില വഴികള്‍.

Posted By:
Subscribe to Boldsky

പല സ്ത്രീകളുടേയും ആധിയാണ് ഇത്, പ്രസവത്തിനു ശേഷം വയറ്റില്‍ സ്‌ട്രെച്ച് മാര്‍ക്ക്‌സ് കാണപ്പെടുന്നത്. സൗന്ദര്യസംരക്ഷണത്തില്‍ ശ്രദ്ധ കൂടുതല്‍ കൊടുക്കുന്നവരാണെങ്കില്‍ പിന്നെ അത് മതി. ഇത്തരത്തിലുള്ള സ്‌ട്രെച്ച് മാര്‍ക്‌സ് പലപ്പോഴും സ്ത്രീകളുടെ ആത്മവിശ്വാസത്തെ തന്നെ ഇല്ലാതാക്കുന്നു. ഗര്‍ഭകാലത്ത് ശരീരദുര്‍ഗന്ധമോ?

അതുകൊണ്ട് എത്രയും പെട്ടെന്ന് ഇത് മാറിക്കിട്ടുക എന്ന ഉദ്ദേശം മനസ്സില്‍ കണ്ട് പല തരത്തിലുള്ള ചികിത്സയ്ക്കും വിധേയമാകും. മാത്രമല്ല കണ്ണില്‍ കണ്ട ക്രീമുകളും മറ്റും വാരിപ്പൂശി പ്രശ്‌നമാകുകയും ചെയ്യും. എന്നാല്‍ ഇനി സ്‌ട്രെച്ച് മാര്‍ക്കിനെ പേടിയ്ക്കണ്ട, ഇത് മാറുന്നതിനായി നിങ്ങള്‍ക്ക് തന്നെ ചെയ്യാവുന്ന ചില കാര്യങ്ങളുണ്ട്. അവ എന്തൊക്കെ എന്ന് നോക്കാം. വന്ധ്യതയെ അകറ്റും ആയുര്‍വ്വേദം 100% ഉറപ്പോടെ

വെള്ളത്തിന്റെ അളവ് വര്‍ദ്ധിപ്പിക്കുക

വെള്ളം കുടിയ്ക്കുന്നതിന്റെ അളവ് വര്‍ദ്ധിപ്പിക്കുക. വെള്ളത്തിന് തൂങ്ങിയ ചര്‍മ്മത്തെ ഇല്ലാതാക്കാനും ചര്‍മ്മത്തിന് തിളക്കം നല്‍കാനും ചുളിവുകളകറ്റാനും ഉള്ള കഴിവുണ്ട്.

കൂടുതല്‍ പ്രോട്ടീന്‍ കഴിയ്ക്കുക

കൂടുതല്‍ പ്രോട്ടീന്‍ കഴിയ്ക്കാന്‍ ശ്രമിക്കുക. പ്രസവത്തിനു ശേഷം ശരീരം വല്ലാതെ തളരാനും ആവശ്യത്തിന് പ്രോട്ടീന്‍ ലഭിയ്ക്കാതിരുന്നാല്‍ ഇത് ആരോഗ്യത്തെ വളരെ മോശമായി ബാധിയ്ക്കുകയും ചെയ്യും. അതുകൊണ്ട് പ്രോട്ടീന്‍ ധാരാളം കഴിയ്ക്കുക. ഇത് ചര്‍മ്മത്തിന്റെ സ്വാഭാവികത നിലനിര്‍ത്തുകയും തൂങ്ങിയ ചര്‍മ്മവും സ്‌ട്രെച്ച് മാര്‍ക്‌സും ഇല്ലാതാക്കുകയും ചെയ്യും.

സ്‌ക്രബ്ബ് ചെയ്യുക

പഴയ ചര്‍മ്മം പോയി പുതിയതും ആരോഗ്യമുള്ളതുമായ ചര്‍മ്മത്തിനായി സ്‌ക്രബ്ബ് ചെയ്യാന്‍ ശ്രമിക്കുക.ഇത് മൃതകോശങ്ങളെ ഇല്ലാതാക്കുക മാത്രമല്ല ചെയ്യുന്നത് ചര്‍മ്മത്തിന്റെ ആരോഗ്യത്തിനും തൂങ്ങിയ ചര്‍മ്മത്തെ ഇല്ലാതാക്കുന്നതിനും സഹായിക്കും.

വ്യായാമം ചെയ്യുക

തൂങ്ങിയ ചര്‍മ്മത്തിന് ദൃഢത കൊണ്ടു വരാനും തിളക്കം നല്‍കി സ്‌ട്രെച്ച് മാര്‍ക്കുകള്‍ ഇല്ലാതാക്കാനും വ്യായാമത്തിലൂടെ സാധിയ്ക്കും. എയറോബിക്‌സ്, യോഗ പോലുള്ളവ നിങ്ങള്‍ക്ക് വീട്ടില്‍ തന്നെ ചെയ്യാന്‍ സാധിയ്ക്കുന്നതാണ്.

കുഞ്ഞിനെ മുലയൂട്ടുക

സൗന്ദര്യം നഷ്ടപ്പെടും എന്ന് കരുത് ചില അമ്മമാര്‍ കുഞ്ഞിന് മുലയൂട്ടാറില്ല. എന്നാല്‍ കുഞ്ഞിനെ പ്രായമാകുന്നത് വരെ മുലയൂട്ടുക. ഇത് അയഞ്ഞ ചര്‍മ്മത്തെ സംരക്ഷിക്കുന്നു.

മസ്സാജ് ചെയ്യുക

സ്‌ട്രെച്ച് മാര്‍ക്ക് ഇല്ലാതാക്കാന്‍ പറ്റിയ ഒന്നാണ് മസ്സാജ് ചെയ്യുന്നത്. ഇത് രക്തയോട്ടം വര്‍ദ്ധിപ്പിക്കുകയും ചര്‍മ്മത്തിന് ഉണര്‍വ്വ് നല്‍കുകയും ചെയ്യും.

ആരോഗ്യമുള്ള മനസ്സും

ഏത് കാര്യത്തിനും ഫലം ഉണ്ടാവുമെന്ന മനസ്സാണ് ആദ്യം വേണ്ടത്. ഇത് എല്ലാ കാര്യത്തിലും നിങ്ങളെ ലക്ഷ്യത്തിലെത്തിക്കും. ആരോഗ്യമുള്ള മനസ്സിലാണ് ആരോഗ്യമുള്ള ശരീരത്തിന്റെ സ്ഥാനം.

English summary

how to treat sagging skin after delivery

How to make your skin firm after delivery? Well, there are some simple tips to treat sagging skin after delivery.
Please Wait while comments are loading...
Subscribe Newsletter