For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

മുലയൂട്ടലിന്‌ ശേഷം സ്‌തനഭംഗി തിരിച്ചു കിട്ടാന്‍

By Super
|

ഗര്‍ഭകാലത്ത്‌ നിരവധി മാറ്റങ്ങള്‍ ശരീരത്തില്‍ സംഭവിക്കും. ഒരു തരത്തില്‍ അല്ലെങ്കില്‍ മറ്റൊരു തരത്തില്‍ ശരീരത്തിന്റെ എല്ലാ ഭാഗങ്ങളെയും ഇത്‌ ബാധിക്കും.

ഗര്‍ഭകാലത്ത്‌ സ്‌തനങ്ങളില്‍ നിരവധി മാറ്റങ്ങള്‍ സംഭവിക്കുന്നുണ്ട്‌. ചിലത്‌ വേദനിപ്പിക്കുന്നതും മറ്റ്‌ ചിലത്‌ ഹാനികരമല്ലാത്ത ചെറിയ മാറ്റങ്ങളും ആണ്‌. ഗര്‍ഭകാലത്ത്‌ സ്‌തനങ്ങള്‍ക്കുണ്ടാകുന്ന മാറ്റങ്ങള്‍ക്ക്‌ അതിന്റേതായ കാരണങ്ങള്‍ ഉണ്ട്‌. കുഞ്ഞ്‌ ജനിച്ച്‌ കഴിഞ്ഞതിന്‌ ശേഷം മുലയൂട്ടുന്നതിന്‌ വേണ്ട ആവശ്യങ്ങള്‍ നിറവേറ്റുന്നതിനായി ശരീരം മുന്‍കൂട്ടി തയ്യാറെടുക്കുന്നതാണിത്‌.

സ്തനങ്ങളെ ബാധിയ്ക്കും ചില കാര്യങ്ങള്‍

മൂലയൂട്ടലിന്‌ ശേഷം സ്‌തനങ്ങള്‍ വലിഞ്ഞ്‌ തൂങ്ങിയതായി അമ്മമാര്‍ പതിവായി പരാതി പറയാറുണ്ട്‌. എന്നാല്‍ , പല അമ്മമാരും മുലയൂട്ടല്‍ സംബന്ധച്ച്‌ ശുഭാപ്‌തി വിശ്വാസികളാണ്‌. ശരീരത്തിന്‌ ചേരാത്ത മാറ്റങ്ങളെ കൈകാര്യം ചെയ്യാന്‍ അവര്‍ക്കറിയാം. മൂലയൂട്ടലിന്‌ ശേഷവും സ്‌തനങ്ങളുടെ ആകാരഭംഗി നിലനിര്‍ത്താനുള്ള വഴികളാണ്‌ ഇവിടെ പറയുന്നത്‌.

മൂലയൂട്ടലിന്‌ ശേഷം സ്‌തനഭംഗി നിലനിര്‍ത്താനുള്ള അഞ്ച്‌ വഴികള്‍

1. ശരിയായ ഭക്ഷണം

1. ശരിയായ ഭക്ഷണം

മുലയൂട്ടുന്ന സമയത്ത്‌ എല്ലാ സ്‌ത്രീകളും പൊതുവെ വരുത്തുന്ന ഒരു പിഴവാണ്‌ ശരീര ഭാരം കുറയ്‌ക്കുന്നതിനായി കഴിക്കുന്ന ഭക്ഷണത്തിലെ പൂരിത കൊഴുപ്പിന്റെ അളവില്‍ കുറവ്‌ വരുത്തുക എന്നത്‌. ഇത്‌ ചര്‍മ്മം നശിക്കാന്‍ കാരണമാകും, പ്രത്യേകിച്ച്‌ സ്‌തനങ്ങള്‍ക്ക്‌ ചുറ്റും. അതിനാല്‍ മുലയൂട്ടുമ്പോള്‍ വലിഞ്ഞും അയഞ്ഞും സ്‌തനങ്ങളുടെ ആകൃതിയും ഇലാസ്‌തികതയും നഷ്ടമാകും. സ്‌തനങ്ങളുടെ കോശ സ്‌തരം നിര്‍മ്മിച്ചിരിക്കുന്നത്‌ പൂരിത കൊഴുപ്പ്‌ കൊണ്ടാണ്‌. പ്രസവത്തിന്‌ ശേഷം വേഗത്തില്‍ പാല്‍ നല്‍കുന്നത്‌ മൂലം ഉണ്ടായേക്കാവുന്ന സ്‌ട്രെച്ച്‌ മാര്‍ക്കുകളെ പ്രതിരോധിക്കാനും പൂരിത കൊഴുപ്പ്‌ കഴിക്കുന്നത്‌ സഹായിക്കും. അത്‌ കൊണ്ട്‌ മുലയൂട്ടുന്ന സമയത്ത്‌ ശരിയായ ഭക്ഷണം കഴിക്കുന്നുണ്ടെന്ന്‌ ഉറപ്പ്‌ വരുത്തുക. പാലുത്‌പന്നങ്ങള്‍, മുട്ട, മാസം പോലുള്ള പൂരിത കൊഴുപ്പുകള്‍ ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുക. ആവശ്യമായ പോഷകങ്ങള്‍ നല്‍കി ചര്‍മ്മത്തിന്റെ ഇലാസ്‌തികത നിലനിര്‍ത്താന്‍ ഇവ സഹായിക്കും.

2. ശരിയായ പ്രായത്തില്‍ മുലകുടി മാറ്റുക

2. ശരിയായ പ്രായത്തില്‍ മുലകുടി മാറ്റുക

സ്‌തനങ്ങള്‍ വലിഞ്ഞ്‌ തൂങ്ങുന്നത്‌ ഒഴിവാക്കണം എന്ന്‌ കരുതി കുഞ്ഞുങ്ങളുടെ പാലുകുടി പെട്ടന്ന്‌ നിര്‍ത്തരുത്‌. പകരം, കുഞ്ഞിന്‌ മുലകുടി മാറ്റാനുള്ള പ്രായം ആയാല്‍ മാത്രം അതിനായി ശ്രമിക്കുക. ഏഴ്‌ മുതല്‍ എട്ട്‌ മാസം വരെ പ്രായമായാല്‍ കുഞ്ഞുങ്ങള്‍ നേര്‍ത്ത കട്ടി ആഹാരങ്ങള്‍ കഴിച്ചു തുടങ്ങുന്നതോടെ മുലകുടിയുടെ ദൈര്‍ഘ്യവും കുറഞ്ഞുവരും.

ഡബ്ല്യുഎച്ച്‌ഒയുടെ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങളില്‍ പറയുന്നത്‌ രണ്ട്‌ വയസ്സുവരെ കുഞ്ഞുങ്ങളെ മുലയൂട്ടണമെന്നാണ്‌. കുഞ്ഞിനെ മുലയൂട്ടുകയും അതേസമയം സ്‌തനങ്ങള്‍ വലിഞ്ഞ്‌ തൂങ്ങാതിരിക്കുകയും വേണമെന്നുണ്ടെങ്കില്‍ മുലയൂട്ടുന്നതിന്റെ എണ്ണം കുറച്ച്‌ കൊണ്ടുവരിക.കുഞ്ഞുങ്ങള്‍ മറ്റ്‌ ആരോഗ്യദായകങ്ങളായ ഭക്ഷണങ്ങള്‍ കഴിച്ച്‌ ശീലിച്ച്‌ തുടങ്ങിയാല്‍ ദിവസം ഒരു നേരം എന്ന തരത്തിലേക്ക്‌ മുലയൂട്ടല്‍ കുറയ്‌ക്കുക. അങ്ങനെ ക്രമേണെ കുഞ്ഞിന്‌ രണ്ട്‌ വയസ്സാകുമ്പോഴേക്കും കുഞ്ഞിന്റെ മുലകുടി മാറ്റാന്‍ കഴിയും.

3. മുലയൂട്ടുമ്പോള്‍ സ്‌തനങ്ങള്‍ പിടിക്കുക

3. മുലയൂട്ടുമ്പോള്‍ സ്‌തനങ്ങള്‍ പിടിക്കുക

പുറത്തിന്‌ വേണ്ട താങ്ങ്‌ നല്‍കി സൗകര്യപ്രദമായ അവസ്ഥയില്‍ ഇരുന്ന്‌ വേണം കുഞ്ഞിന്‌ മുലയൂട്ടാന്‍. കുഞ്ഞിനെ ഇടത്‌ വശത്തു നിന്നുമാണ്‌ മുലയൂട്ടേണ്ടതെങ്കില്‍ കുഞ്ഞിന്റെ തല നിങ്ങളുടെ ഇടത്‌ കൈത്തണ്ടയില്‍ വച്ച്‌ ഇടത്തേ സ്‌തനത്തിലേക്ക്‌ അടുപ്പിക്കുക. കുഞ്ഞിന്റെ ശരീരം താങ്ങുന്നതിന്‌ കൈ മുഴുവന്‍ ഉപയോഗിക്കുക. വലതു കൈ കൊണ്ട്‌ ഇടത്‌ സ്‌തനം അല്‍പം ഉയര്‍ത്തി കൊടുക്കുക കുഞ്ഞ്‌ നന്നായി മുലകുടിക്കുമ്പോള്‍ സ്‌തനകോശങ്ങള്‍ വലിയാതിരിക്കാന്‍ ഇത്‌ സഹായിക്കും.

സ്‌തനങ്ങളുടെ ആകൃതി നിലനിര്‍ത്താന്‍ ശസ്‌ത്രക്രിയ

4. മാസ്‌റ്റോപെക്‌സി അഥവ സ്‌തനം ഉയര്‍ത്തല്‍

4. മാസ്‌റ്റോപെക്‌സി അഥവ സ്‌തനം ഉയര്‍ത്തല്‍

മുലയൂട്ടലിന്‌ ശേഷം സ്‌തനങ്ങള്‍ വലിഞ്ഞ്‌ തൂങ്ങിയിട്ടുള്ളവര്‍ക്ക്‌ ഈ പ്രക്രിയ ഗുണം ചെയ്യും. സ്‌തനങ്ങളിലെ അധിക കൊഴുപ്പ്‌ നീക്കം ചെയ്യുകയാണ്‌ ഇതിലൂടെ ചെയ്യുന്നത്‌. ഇതിലൂടെ ചര്‍മ്മം മുറുക്കി സ്‌തനങ്ങള്‍ക്ക്‌ പഴയ ആകൃതിയും ഭംഗിയും തിരിച്ച്‌ നല്‍കുമെന്ന്‌ വിദഗ്‌ധര്‍ പറയുന്നു. മുലയൂട്ടുന്ന സമയത്ത്‌ വലുതാവുന്ന മുലക്കണ്ണിന്റെയും ചുറ്റുമുള്ള ചര്‍മ്മത്തിന്റെയും വലുപ്പം ഇതിലൂടെ കുറയ്‌ക്കാന്‍ കഴിയും.

5. സ്‌തനം വച്ച്‌ പിടിപ്പിക്കുക

5. സ്‌തനം വച്ച്‌ പിടിപ്പിക്കുക

ചില സന്ദര്‍ഭങ്ങളില്‍ മുലയൂട്ടലിനെ തുടര്‍ന്ന്‌ സ്‌തനങ്ങളുടെ വലുപ്പം കുറയുന്നതായി ചിലര്‍ക്ക്‌ അനുഭവപ്പെടാറുണ്ട്‌. സ്‌തനങ്ങള്‍ വീര്‍ത്ത്‌ അതിന്‌ മുകളില്‍ മുലക്കണ്ണ്‌ വികൃതമായി താഴേക്കാവുന്ന സ്യൂഡോപ്‌റ്റോസിസ്‌ എന്ന അവസ്ഥയിലേക്ക്‌ ഇത്‌ നയിക്കും.ഇത്തരം അവസ്ഥയില്‍ സ്‌തനം ഉയര്‍ത്തല്‍ സ്‌ത്രീകള്‍ക്ക്‌ ഗുണകരമാവില്ല പകരം സ്‌തനങ്ങള്‍ വച്ചു പിടിപ്പിക്കലാണ്‌ വേണ്ടത്‌.

സാധാരണ സ്‌തനങ്ങള്‍ വച്ചു പിടിപ്പിക്കുന്നത്‌ സ്‌തന പേശികള്‍ക്ക്‌ പുറകിലാണ്‌ അതിനാല്‍ സ്‌തന കോശങ്ങള്‍ സുരക്ഷിതമായിരിക്കും.അതിനാല്‍ അടുത്ത പ്രസവത്തിലും സ്‌ത്രീകള്‍ക്ക്‌ മുലയൂട്ടാം. സ്‌തനം വച്ചുപിടിപ്പിക്കല്‍ ശസ്‌ത്രക്രിയയിലൂടെയാണ്‌ ചെയ്യുന്നത്‌.ആകൃതി തിരിച്ചു കിട്ടുന്നതിനായി ജെല്‍ പോലുള്ള അല്ലെങ്കില്‍ ദ്രവം നിറച്ച ഉറ സ്‌തനങ്ങളുടെ പുറകില്‍ സ്ഥാപിക്കുകയാണ്‌ ഇതില്‍ ചെയ്യുന്നത്‌.

മുലക്കണ്ണ്‌ താഴേക്കായി വലിഞ്ഞും ആകൃതിയും വലുപ്പവും നഷ്ടപ്പെട്ട താഴ്‌ന്നിരിക്കുന്ന സ്‌തനങ്ങള്‍ ഉള്ള സ്‌ത്രീകള്‍ക്ക്‌ സ്‌തനം ഉയര്‍ത്തലിനൊപ്പം സ്‌തനം വെച്ചുപിടിപ്പിക്കലും നിര്‍ദ്ദേശിക്കാറുണ്ട്‌.

6. ലിപോ നിറയ്‌ക്കല്‍

6. ലിപോ നിറയ്‌ക്കല്‍

സ്‌തനങ്ങളുടെ ആകാരം തിരിച്ചു കിട്ടുന്നതിനായി ശസ്‌ത്രക്രിയ ചെയ്യാന്‍ മടിയുള്ളവര്‍ക്ക്‌ ലിപോ - നിറയ്‌ക്ക്‌ല്‍ അഥവ ഇന്‍ജക്ഷന്‍ പരീക്ഷിച്ചു നോക്കാം. സ്‌തനങ്ങളിലെ കൊഴുപ്പ്‌ നീക്കം ചെയ്‌ത്‌ ഉറപ്പ്‌ ഉള്ളതാക്കാന്‍ ഇത്‌ സഹായിക്കും.

7. സ്‌തന ശസ്‌ത്രക്രിയയുടെ ചില പരിമിതികള്‍

7. സ്‌തന ശസ്‌ത്രക്രിയയുടെ ചില പരിമിതികള്‍

ശസ്‌ത്രക്രിയയിലൂടെ സ്‌തനങ്ങള്‍ക്ക്‌ പഴയ പോലെ രൂപവും വലുപ്പവും കിട്ടിയെന്നു വരില്ല.

ശസ്‌ത്രക്രിയക്ക്‌ തൊട്ടു പിന്നാലെ മുലയൂട്ടാന്‍ പാടില്ല.

കുഞ്ഞിന്റെ മുലയൂട്ടല്‍ മാറ്റിയതിന്‌ ശേഷം മാത്രമെ സ്‌തനങ്ങളുടെ ആകൃതി ശരിയാക്കാനുള്ള ശസ്‌ത്രക്രിയ ചെയ്യാവു.

Read more about: breast സ്തനം
English summary

Ways To Get Your Breast In Shape After Breastfeeding

During pregnancy, there are a lot of changes that happen within your body. In fact, every part of your body is affected in one way or the other. Your breasts also undergo a lot of changes in the process; some are painful, and some are minor changes that cause no harm.
X
Desktop Bottom Promotion