For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ഗര്‍ഭനിരോധന ലൂപ്പുകളുടെ ദോഷങ്ങള്‍

|

ഗര്‍ഭനിരോധനത്തിന് പല വഴികളുണ്ട്. ഇവയില്‍ പില്‍സ് മുതല്‍ യൂട്രസിനുള്ളിലേയ്ക്കു കടത്തി വയ്ക്കുന്ന ലൂപ്പുകള്‍ വരെ ഉള്‍പ്പെടുന്നു. ഇന്‍ട്രാ യൂട്രൈന്‍ ഡിവൈസസ് അഥവാ കോപ്പര്‍ ടി പോലുള്ള വഴികളാണ് സാധാരണ ലൂപ്പുകള്‍ എന്ന പേരില്‍ അറിയപ്പെടുന്നത്.

ലൂപ്പൂകള്‍ മുഖ്യമായും ഒരു പ്രസവം കഴിഞ്ഞവരാണ് ഉപയോഗിയ്ക്കാറ്. കുട്ടികള്‍ ഇല്ലാത്തവര്‍ക്ക് ഈ മാര്‍ഗം പൊതുവെ ഡോക്ടര്‍മാര്‍ ഉപദേശിയ്ക്കാറില്ല.

ഗര്‍ഭനിരോധന ഗുളികകള്‍ ദോഷകരമോ?ഗര്‍ഭനിരോധന ഗുളികകള്‍ ദോഷകരമോ?

ലൂപ്പുകള്‍ പൊതുവെ അംഗീകരിയ്ക്കപ്പെട്ടിട്ടുള്ള ഗര്‍ഭനിരോധന വഴിയാണെങ്കിലും ഇവയ്ക്ക് ചില ദോഷങ്ങളുമുണ്ട്. ഇത്തരം ദോഷങ്ങളെക്കുറിച്ചറിയൂ,

മാസമുറ ക്രമക്കേടുകള്‍

മാസമുറ ക്രമക്കേടുകള്‍

മാസമുറ ക്രമക്കേടുകളാണ് ഇത്തരം ലൂപ്പുകളുണ്ടാക്കുന്ന ഒരു പ്രശ്‌നം. മാസമുറ നീണ്ടു നില്‍ക്കുകയും കഠിനമായ വയറുവേദനയുണ്ടാവുകയും ചെയ്യും.

ബ്ലീഡിംഗ്

ബ്ലീഡിംഗ്

ചിലപ്പോള്‍ ലൂപ്പുകള്‍ യൂട്രസിലേയ്ക്കു കടത്തുമ്പോള്‍ യൂട്രസിലെ കോശങ്ങളില്‍ തുളച്ചു കയറാനും ഇതുവഴി ബ്ലീഡിംഗ് പോലുള്ള പ്രശ്‌നങ്ങളുണ്ടാകാനും സാധ്യതയുണ്ട്.

തള്ളിപ്പോരാനുള്ള സാധ്യതകളും

തള്ളിപ്പോരാനുള്ള സാധ്യതകളും

പ്രസവം കഴിഞ്ഞയുടന്‍ ലൂപ്പുകള്‍ ഇട്ടാല്‍ ഇത് ചിലപ്പോള്‍ തള്ളിപ്പോരാനുള്ള സാധ്യതകളും കൂടുതലാണ്.

ഹോര്‍മോണ്‍ പ്രശ്‌നങ്ങള്‍

ഹോര്‍മോണ്‍ പ്രശ്‌നങ്ങള്‍

ഇത്തരം ലൂപ്പുകളുണ്ടാക്കുന്ന ഹോര്‍മോണ്‍ പ്രശ്‌നങ്ങള്‍ കാരണം തലവേദന, മനംപിരട്ടല്‍, മൂഡുമാറ്റം തുടങ്ങിയവ ഉണ്ടാകാനും സാധ്യത കൂടുതലാണ്.

ഓവറി സിസ്റ്റിന്

ഓവറി സിസ്റ്റിന്

അപൂര്‍വമായെങ്കിലും ലൂപ്പുകളുടെ ഉപയോഗം ഓവറി സിസ്റ്റിന് കാരണമാകാറുണ്ട്. ഇവ തനിയെ മാറുന്നതായാണ് കണ്ടുവരാറ്.

പെല്‍വിക് മസിലുകള്‍ക്ക്

പെല്‍വിക് മസിലുകള്‍ക്ക്

പെല്‍വിക് മസിലുകള്‍ക്ക് ഇത്തരം ലൂപ്പുകള്‍ ചിലപ്പോള്‍ അണുബാധയുണ്ടാക്കാറുണ്ട്.

ഫെല്ലോപിയന്‍ ട്യൂബില്‍

ഫെല്ലോപിയന്‍ ട്യൂബില്‍

ഇത് വേണ്ട വിധത്തില്‍ പ്രവര്‍ത്തിച്ചില്ലെങ്കില്‍ ഫെല്ലോപിയന്‍ ട്യൂബില്‍ ഗര്‍ഭധാരണമുണ്ടാകാനുള്ള സാധ്യതയുണ്ട്. മുന്തിരിക്കുല ഗര്‍ഭം എന്നാണ് ഇതിനെ പൊതുവെ മലയാളത്തില്‍ പറയാറ്.

അപ്രതീക്ഷിത ഗര്‍ഭം

അപ്രതീക്ഷിത ഗര്‍ഭം

ഏതു ഗര്‍ഭനിരോധന മാര്‍ഗത്തേയും പോലെ ലൂപ്പുകളും ചിലപ്പോള്‍ പരാജയപ്പെടാറുണ്ട്. അപ്രതീക്ഷിത ഗര്‍ഭം പരിണിതഫലവും.

പ്രത്യുല്‍പാദനശേഷി വര്‍ദ്ധിപ്പിയ്ക്കും ഭക്ഷണങ്ങള്‍പ്രത്യുല്‍പാദനശേഷി വര്‍ദ്ധിപ്പിയ്ക്കും ഭക്ഷണങ്ങള്‍

English summary

Side Effects Of Birth Control Loops

Here we are going to discuss about the birth control loop or intrauterine device (IUD) that helps in birth control.
Story first published: Monday, May 19, 2014, 14:49 [IST]
X
Desktop Bottom Promotion