For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

പ്രസവശേഷം ഡിപ്രഷനെങ്കില്‍...

|

പ്രസവശേഷം പല സ്‌ത്രീകള്‍ക്കും ഡിപ്രഷന്‍ വരുന്നത്‌ സാധാരണമാണ്‌. ഇതിന്‌ പ്രധാന കാരണമാകുന്നത്‌ ഹോര്‍മോണ്‍ വ്യത്യാസങ്ങളാണ്‌.

പ്രസവശേഷമുള്ള ഡിപ്രഷനുള്ള ചില കാരണങ്ങളെക്കുറിച്ചറിയൂ,

പ്രസവശേഷം ശരീരത്തിലെ പ്രൊജസ്‌ട്രോണ്‍ ഹോര്‍മോണിന്റെ തോത്‌ വളരെപ്പെട്ടെന്നു കുറയും. ഇത്‌ ഡിപ്രഷനുള്ള ഒരു കാരണമാണ്‌.

Baby and mother

പ്രസവശേഷം സ്‌ത്രകീള്‍ക്ക്‌ ഉറക്കം കുറയും. രാത്രി കുഞ്ഞിനെ മുലയൂട്ടുന്നതും കുഞ്ഞുണര്‍ന്നു കരയുന്നതുമെല്ലാമാണ്‌ കാരണം. ഇതും ഡിപ്രഷനുള്ള മറ്റൊരു കാരണമാണ്‌.

അമ്മയുടെ ഉത്തരവാദിത്വം ചില സ്‌ത്രീകളില്‍ സ്‌ട്രെസ്‌, ടെന്‍ഷന്‍ എന്നിവ വര്‍ദ്ധിപ്പിയ്‌ക്കും. ഇതും ചിലപ്പോള്‍ കാരണമാകാം.

കുഞ്ഞിനെ നോക്കുന്നതും പരിപാലിക്കുന്നതുമെല്ലാം ശാരീരികമായ അധ്വാനങ്ങളാണ്‌. പെട്ടെന്ന്‌ ഇത്തരം അധ്വാനങ്ങള്‍ വര്‍ദ്ധിയ്‌ക്കുന്നതും പല സ്‌ത്രീകളിലും ഡിപ്രഷന്‍ കാരണമാകാറുണ്ട്‌.

പ്രസവശേഷം സ്വന്തം ശരീരഭംഗിയെക്കുറിച്ചുള്ള ആകുലതകള്‍ അപൂര്‍വമായെങ്കിലും ചില സ്‌ത്രീകളിലെങ്കിലും ഡിപ്രഷന്‌ കാരണമാകാറുണ്ട്‌.

Read more about: delivery പ്രസവം
English summary

Reasons For post Pregnancy Depression

Post pregnancy mood swings can be very disturbing. It can be the first signs of post partum depression.
Story first published: Thursday, September 18, 2014, 15:43 [IST]
X
Desktop Bottom Promotion