For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

പ്രസവശേഷം ചില വൃത്തിക്കാര്യങ്ങള്‍

|

പ്രസവശേഷം അമ്മയുടേയും കുഞ്ഞിന്റെയും ആരോഗ്യകാര്യങ്ങളില്‍ പ്രത്യേകം ശ്രദ്ധിയ്‌ക്കേണ്ടത് അത്യാവശ്യമാണ്. കുഞ്ഞിന്റെ ആരോഗ്യം ഒരു പരിധി വരെ അമ്മയുടെ ആരോഗ്യവുമായും ബന്ധപ്പെട്ടിരിയ്ക്കുന്നു.

നല്ല ആരോഗ്യത്തിന് വൃത്തി വളരെ അത്യാവശ്യമാണ്. പ്രത്യേകിച്ച് പ്രസവശേഷം. കാരണം സ്ത്രീ ശരീരത്തില്‍ ഗര്‍ഭകാലത്തു മാത്രമല്ല, പ്രസവശേഷവും ധാരാളം മാറ്റങ്ങള്‍ വരുന്നുണ്ട്. പ്രസവശേഷം സ്ത്രീയുടെ ശരീരത്തില്‍ പ്രതിരോധശേഷി കുറവാണ്. ഇതുകൊണ്ട് അസുഖങ്ങള്‍ വരാനുള്ള സാധ്യത കൂടുതലുമാണ്. മാത്രമല്ല, അണുബാധ പോലുള്ള അസുഖങ്ങള്‍ വേഗത്തില്‍ വരികയും ചെയ്യും.

ഇതുകൊണ്ടു തന്നെ പ്രസവശേഷം വൃത്തിയുടെ കാര്യത്തില്‍ പ്രത്യേകം ശ്രദ്ധിയ്ക്കുക തന്നെ വേണം. ഇക്കാര്യത്തില്‍ സഹായകമായ ചില കാര്യങ്ങളെക്കുറിച്ചറിയൂ,

കൈ കഴുകുക

കൈ കഴുകുക

കൈ വൃത്തിയായി കഴുകുക. പ്രത്യേകിച്ച് ബാത്‌റൂമില്‍ പോയ ശേഷവും കുട്ടിയുടെ വിസര്‍ജ്യങ്ങള്‍ കൈകാര്യം ചെയ്ത ശേഷവും. ഭക്ഷണത്തിനു മുന്‍പും ഇത് വളരെ മുഖ്യമാണ്. കാരണം അണുക്കള്‍ മിക്കവാറും ഭക്ഷണത്തിലൂടെയാണ് ശരീരത്തില്‍ എത്തുന്നത്.

വജൈന

വജൈന

ഓരോ തവണ ബാത്‌റൂമില്‍ പോകുമ്പോഴും വജൈനയുടെ ഭാഗം ഇളം ചൂടുള്ള വെള്ളം കൊണ്ട് വൃത്തിയാക്കുക. കാരണം പ്രസവശേഷം വജൈനയില്‍ അണുബാധ വരാന്‍ സാധ്യത കൂടുതലാണ്. ഉപയോഗിയ്ക്കുന്ന ടോയ്‌ലറ്റും വൃത്തിയുള്ളതായിരിക്കണം. യോനീ ഭാഗം നനവില്ലാതെ സൂക്ഷിയ്ക്കുകയും വേണം.

വെള്ളം

വെള്ളം

പ്രസവശേഷം ഇടയ്ക്കിടെ മൂത്രശങ്കയുണ്ടാകുന്നത് സാധാരണം. ഇതു മടിച്ച് വെള്ളത്തിന്റെ അളവ് കുറയ്ക്കരുത്. കാരണം വെള്ളം ശാരീരിക ആരോഗ്യത്തിനു മാത്രമല്ല, അണുബാധ തടയുവാനും പ്രധാനമാണ്.

സ്തനങ്ങളുടെ വൃത്തി

സ്തനങ്ങളുടെ വൃത്തി

കുഞ്ഞു പാല്‍ കുടിയ്ക്കുന്നതു കൊണ്ടു തന്നെ സ്തനങ്ങളുടെ വൃത്തിയും പരമപ്രധാനം തന്നെ. ഒരോ തവണ കുഞ്ഞിന് പാല്‍ കൊടുക്കുന്നതിനു മുന്‍പും ശേഷവും മുലഞെട്ടുകള്‍ കഴുകണം.

യോനീമുഖത്ത്

യോനീമുഖത്ത്

പ്രസവശേഷം ചിലപ്പോള്‍ യോനീമുഖത്ത് സ്റ്റിച്ചുകള്‍ ഉണ്ടാകാം. ഇത് ഉണങ്ങാനും സമയമെടുക്കാം. ഈ ഭാഗം വൃത്തിയായി കഴുകി ഉണക്കി സൂക്ഷിയ്ക്കുക. ഡോക്ടറുടെ നിര്‍ദേശ പ്രകാരം വീര്യം കുറഞ്ഞ ആന്റിസെപ്‌ററിക്കുകളും കഴുകാന്‍ ഉപയോഗിയ്ക്കാം.

ബ്ലീഡിംഗ്

ബ്ലീഡിംഗ്

പ്രസവശേഷം ചിലപ്പോള്‍ ബ്ലീഡിംഗ് സാധാരണമാണ്. ഇതല്ലെങ്കില്‍ ആര്‍ത്തവസമയത്ത് രക്തസ്രാവം കൂടുതലായെന്നു വരാം. ഇത്തരം ഘട്ടങ്ങളില്‍ ഇടയ്ക്കിടെ സാനിറ്ററി പാഡ് മാറാന്‍ മറക്കരുത്.

സിസേറിയന്‍ ശേഷം

സിസേറിയന്‍ ശേഷം

സിസേറിയന്‍ ശേഷം വയറിലെ മുറിവ് വൃത്തിയാക്കുന്ന കാര്യവും പ്രധാനമാണ്. അല്ലെങ്കില്‍ ഇൗ മുറിവിലൂടെയും അണുബാധയുണ്ടാകാം.

വസ്ത്രങ്ങള്‍

വസ്ത്രങ്ങള്‍

പ്രസവശേഷം അല്‍പനാളത്തേയ്‌ക്കെങ്കിലും വല്ലാതെ ഇറുകിയ വസ്ത്രങ്ങള്‍ ഒഴിവാക്കണം. കോട്ടന്‍ വസ്ത്രങ്ങളായിരിക്കും കൂടുതല്‍ നല്ലത്.

അടിവസ്ത്രം

അടിവസ്ത്രം

അടിവസ്ത്രങ്ങളുടെ കാര്യത്തിലും പ്രത്യേകം ശ്രദ്ധ വേണം. ദിവസവും രണ്ടു തവണയെങ്കിലും ഇവ മാറ്റണം.

ഭക്ഷണത്തിന്റെ വൃത്തി

ഭക്ഷണത്തിന്റെ വൃത്തി

ഭക്ഷണത്തിന്റെ വൃത്തിയുടെ കാര്യത്തിലും പ്രത്യേക ശ്രദ്ധ പതിപ്പിയ്ക്കുക. വൃത്തിയുള്ള ഭക്ഷണങ്ങള്‍ കഴിയ്ക്കുക.

സന്ദര്‍ശകരെ നിയന്ത്രിയ്ക്കുക

സന്ദര്‍ശകരെ നിയന്ത്രിയ്ക്കുക

പ്രസവശേഷം അല്‍പനാളക്കേയ്ക്ക് കൂടുതല്‍ സന്ദര്‍ശകരെ അനുവദിയ്ക്കാതിരിയ്ക്കുകയാണ് നല്ലത്. കാരണം വരുന്നവര്‍ക്ക് എന്തെങ്കിലും രോഗങ്ങളുണ്ടെങ്കില്‍ ഇത് അമ്മയ്ക്കും കുഞ്ഞിനും വരാന്‍ സാധ്യത കൂടുതലാണ്.

English summary

Postnatal Hygiene Tips

Postnatal Hygiene is very important for the health of both mother and baby. Know Hygiene tips after delivery,
X
Desktop Bottom Promotion