For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

പ്രസവശേഷം മുടി കൊഴിയുന്നുവോ?

|

ഗര്‍ഭകാലത്തും പ്രസവശേഷവും സ്ത്രീ ശരീരത്തില്‍ ധാരാളം മാറ്റങ്ങള്‍ വരുന്നത് സ്വാഭാവികമാണ്. ശരീരം തടിയ്ക്കുന്നത്, സ്‌ട്രെച്ച് മാര്‍ക്‌സ്, ചര്‍മത്തിലുണ്ടാകുന്ന മാറ്റങ്ങള്‍ എന്നിങ്ങനെ പോകുന്നു ഇത്.

പ്രസവശേഷം സ്ത്രീകള്‍ നേരിടേണ്ടി വരുന്ന മറ്റൊരു പ്രശ്‌നമാണ് മുടി കൊഴിച്ചില്‍. പ്രസവത്തെ തുടര്‍ന്ന് മുടി വളരുമെങ്കിലും അല്‍പം കഴിഞ്ഞാല്‍ മുടി കൊഴിയാന്‍ തുടങ്ങും.

'ഹാവ് എ ഹാപ്പി പ്രഗ്നന്‍സി''ഹാവ് എ ഹാപ്പി പ്രഗ്നന്‍സി'

ഇത്തരം മുടികൊഴിച്ചിലിനുള്ള കാരണങ്ങള്‍ പലപ്പോഴും പലര്‍ക്കും അജ്ഞാതമായിരിയിക്കും. മുലയൂട്ടുന്നതു കൊണ്ടാണ് മുടി കൊഴിയുന്നത് തുടങ്ങിയ അന്ധവിശ്വാസങ്ങളും നിലവിലുണ്ട്.

പ്രസവശേഷമുള്ള മുടി കൊഴിച്ചിലിനു പുറകിലുള്ള കാരണങ്ങളെക്കുറിച്ചറിയൂ,

പ്രസവശേഷം

പ്രസവശേഷം

പ്രസവശേഷം മൂന്നു നാലു മാസങ്ങള്‍ കഴിയുമ്പോഴായിരിയ്ക്കും മുടി കൊഴിച്ചില്‍ തുടങ്ങുക. ഹോര്‍മോണ്‍ മാറ്റങ്ങളാണ ഇതിന് മുഖ്യ കാരണം.

ഹോര്‍മോണുകള്‍

ഹോര്‍മോണുകള്‍

പ്രസവശേഷവും കുറച്ചു സമയം കൂടി സ്ത്രീ ശരീരത്തില്‍ ഗര്‍ഭകാലത്തും പ്രസവസമയത്തുമുള്ള ഹോര്‍മോണുകള്‍ ഉണ്ടായിരിയ്ക്കും. എന്നാല്‍ അല്‍പസമയത്തിനു ശേഷം ഇത്തരം ഹോര്‍മോണുകള്‍ പോകും. ഇതാണ് മുടി കൊഴിയാന്‍ ഇട വരുത്തുന്നത്.

ഗര്‍ഭകാലത്ത്

ഗര്‍ഭകാലത്ത്

സാധാരണയായി ദിവസവും 100ളം മുടികള്‍ കൊഴിയും. എന്നാല്‍ ഗര്‍ഭകാലത്ത് ഇത് കുറയും. ഇങ്ങനെ തലയില്‍ അവശേഷിയക്കുന്ന മുടികളാണ് അല്‍പം കഴിയുമ്പോള്‍ കൊഴിയുന്നത്.

കൊഴിഞ്ഞു പോകേണ്ട മുടി

കൊഴിഞ്ഞു പോകേണ്ട മുടി

ഇത്തരം മുടി കൊഴിച്ചില്‍ നിങ്ങള്‍ക്ക കഷണ്ടി പോലുള്ള പ്രശ്‌നങ്ങള്‍ വരുത്തില്ലെന്നു തിരിച്ചറിയുക. സാധാരണ ഗതിയില്‍ കൊഴിഞ്ഞു പോകേണ്ട മുടികളാണ് കൊഴിയുന്നത്.

ഉറക്കക്കുറവ്

ഉറക്കക്കുറവ്

പ്രസവശേഷം ഉറക്കക്കുറവ് പതിവാണ്. കുഞ്ഞു കരയുന്നതും രാത്രിയില്‍ മുലയൂട്ടുന്നതുമെല്ലാമാണ് കാരണം. ഇതും മുടികൊഴിച്ചിലിനു കാരണമാകുന്നു.

സ്‌ട്രെസ്

സ്‌ട്രെസ്

പ്രസവശേഷം അമ്മമാര്‍ക്ക് സ്‌ട്രെസ് ഉണ്ടാകുന്നത് സാധാരണമാണ്. ഇതും മുടി കൊഴിയാനുള്ള ഒരു കാരണമാണ്.

 പോഷകങ്ങള്‍

പോഷകങ്ങള്‍

പ്രസവത്തിലും മുലയൂട്ടലിലുമായി അമ്മയുടെ ശരീരത്തില്‍ നിന്നും ധാരാളം പോഷകങ്ങള്‍ നഷ്ടപ്പെടുന്നുണ്ട്. ഇത്തരം പോഷകങ്ങളുടെ കുറവ് മുടികൊഴിച്ചിലിനുള്ള ഒരു കാരണമാണ്.

പഴയ അവസ്ഥ

പഴയ അവസ്ഥ

ഗര്‍ഭധാരണത്തിനു മുന്‍പ് നിങ്ങള്‍ക്ക് എത്ര മുടിയുണ്ടായിരുന്നുവോ അതേ അവസ്ഥയിലേയ്ക്ക് നിങ്ങള്‍ തിരിച്ചു പോകുന്നത് സാധാരണമാണ്.

പരിഹാരങ്ങള്‍

പരിഹാരങ്ങള്‍

നല്ല ഭക്ഷണം, ഉറക്കം, സ്‌ട്രെസ് ഒഴിവാക്കുക, മുടി സംരക്ഷണം തുടങ്ങിയ വഴികളിലൂടെ മുടികൊഴിച്ചില്‍ ഒരു പരിധി വരെ നിയന്ത്രിയ്ക്കാനാകും.

English summary

Hair Loss After Delivery

The causes of postpartum hair loss are oven not discussed. If you have severe postpartum hair loss, you should know these reasons for it
Story first published: Monday, March 10, 2014, 13:09 [IST]
X
Desktop Bottom Promotion