For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

സിസേറിയന് ശേഷം കഴിയ്ക്കാവുന്ന ഭക്ഷണങ്ങള്‍

|

ഗര്‍ഭകാലത്തു മാത്രമല്ല, പ്രസവശേഷവും എടുക്കേണ്ട ധാരാളം മുന്‍കരുതലുകളുണ്ട്. പ്രസവം സിസേറിയനാണെങ്കില്‍ പ്രത്യേകിച്ചും.

സാധാരണ പ്രസവശേഷം ഭക്ഷണകാര്യത്തില്‍ പ്രത്യേക ശ്രദ്ധ വേണമെന്നില്ല, നല്ല ഭക്ഷണങ്ങള്‍ തെരഞ്ഞെടുത്തു കഴിയ്ക്കുകയാണ് വേണ്ടത്.

എന്നാല്‍ സിസേറിയന്‍ ശേഷം ഭക്ഷണത്തില്‍ അല്‍പം കൂടുതല്‍ ശ്രദ്ധ വയ്ക്കണമെന്നു വേണമെങ്കില്‍ പറയാം. കട്ടിയുള്ള ഭക്ഷണങ്ങള്‍ ഒഴിവാക്കണമെന്നും പറയും.

സിസേറിയന് ശേഷം കഴിയ്ക്കാവുന്ന ഭക്ഷണങ്ങളെക്കുറിച്ചറിയൂ,

മുട്ട

മുട്ട

സിസേറിയന്‍ ശേഷം കഴിയ്ക്കാവുന്ന ഒന്നാണ് മുട്ട. ഇതില്‍ ധാരാളം പ്രോട്ടീന്‍ അടങ്ങിയിട്ടുണ്ട്. മുട്ട എണ്ണ ചേര്‍ക്കാതെ കഴിയ്ക്കുവാന്‍ ശ്രദ്ധിയ്ക്കുക.

മീന്‍

മീന്‍

ഗ്രില്‍ ചെയ്‌തോ കറി വച്ചോ മീന്‍ കഴിയ്ക്കാം. ഇത് സിസേറിയന്‍ ശേഷം ശരീരത്തിന് ആവശ്യമുള്ള പോഷകങ്ങള്‍ ലഭിയ്ക്കുവാന്‍ മാത്രമല്ല, ഒമേഗ ത്രീ ഫാററി ആസിഡ് ലഭിയ്ക്കുവാനും സഹായിക്കും.

പാല്‍

പാല്‍

കുഞ്ഞിന് മുലയൂട്ടുന്നതു കാരണം പാല്‍ കുടിയ്‌ക്കേണ്ടതും അത്യാവശ്യമാണ്. ഇത് ശരീരത്തിന് ആവശ്യമായ കാല്‍സ്യം ലഭിയ്ക്കുവാന്‍ സഹായിക്കും.

തണ്ണിമത്തന്‍

തണ്ണിമത്തന്‍

സിസേറിയന്‍ ശേഷം മലബന്ധം പോലുളള പ്രശ്‌നങ്ങള്‍ സ്വാഭാവികമാണ്. ഇതിനുള്ള നല്ലൊരു പരിഹാരമാണ് തണ്ണിമത്തന്‍.

 വെള്ളം

വെള്ളം

ധാരാളം വെള്ളം കുടിയ്ക്കണം. പാല്‍ ഉല്‍പാദനത്തിന് ഇത് സഹായിക്കും. മലബന്ധം പോലുളള പ്രശ്‌നങ്ങള്‍ക്ക് പരിഹാരമാകും. ശാരീരിക പ്രക്രിയകള്‍ സാധാരണ ഗതിയില്‍ നടക്കുന്നതിന് ഇത് വളരെ പ്രധാനമാണ്.

തൈര്

തൈര്

തൈര് സിസേറിയന്‍ ശേഷം കഴിയ്ക്കാവുന്ന നല്ലൊരു ഭക്ഷണമാണ്. പാല്‍ കുടിയ്ക്കാന്‍ മടിയ്ക്കുന്നവര്‍ക്ക് പ്രത്യേകിച്ചും. ഇത് കാല്‍സ്യം, സിങ്ക് എന്നിവ നല്‍കും.

വാള്‍നട്ട്

വാള്‍നട്ട്

ഫോളിക് ആസിഡ്, പ്രോട്ടീനുകള്‍ എന്നിവ അടങ്ങിയിരിയ്ക്കുന്നതു കൊണ്ട് വാള്‍നട്ട് സിസേറിയന്‍ ശേഷം കഴിയ്ക്കാവുന്ന ഒന്നാണ്.

ചെറുനാരങ്ങ

ചെറുനാരങ്ങ

സിസേറിയന്‍ ശേഷം അണുബാധ പോലുള്ള പ്രശ്‌നങ്ങള്‍ തടയാന്‍ ചെറുനാരങ്ങാ വെള്ളം കുടിയ്ക്കുന്നതു നല്ലതാണ്. ഇതിലെ വൈറ്റമിന്‍ സി അണുബാധ തടയും.

ഇലക്കറികള്‍

ഇലക്കറികള്‍

ഇലക്കറികള്‍ ധാരാളം കഴിയ്ക്കുക. ഇതിലെ നാരുകള്‍ വയര്‍സംബന്ധമായ പ്രശ്‌നങ്ങള്‍ക്കുളള നല്ലൊരു പരിഹാരമാണ്.

English summary

Foods To Eat After Caesarean

There are some foods to eat after caesarean. Foods after C section helps to mother to get back health,
Story first published: Friday, January 24, 2014, 14:49 [IST]
X
Desktop Bottom Promotion