For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

സുഖപ്രസവവും സങ്കീര്‍ണ്ണതകളും

By Super
|

ജീവിത്തില്‍ വലിയ മാറ്റങ്ങള്‍ ഉണ്ടാകുന്ന സമയമാണ്‌ ഗര്‍ഭകാലം. ഈ സമയത്ത്‌ ശാരീരികവും മാനസികവുമായ നിരവധി മാറ്റങ്ങളുണ്ടാകും. ഒമ്പത്‌ മാസക്കാലം നിങ്ങള്‍ നന്നായി ആഹാരം കഴിക്കുകയും നന്നായി ഉറങ്ങുകയും ചെയ്യും. അമ്മയാകുന്നതിനെ കുറിച്ചുള്ള ചിന്തകളും കിനാവുകളുമായിരിക്കും നിങ്ങളുടെ മനസ്സ്‌ മുഴുവന്‍.

പ്രസവ സമയത്ത്‌ എത്രമാത്രം വേദന അനുഭവിക്കേണ്ടി വന്നാലും നിങ്ങളുടെ പൊന്നോമനയുടെ മുഖം കാണുന്നതോടെ ആ വേദന ഇല്ലാതാകും. എന്നാല്‍ ഇതോടെ എല്ലാം അവസാനിക്കുന്നില്ല. സുഖപ്രസവത്തെ തുടര്‍ന്നും സങ്കീര്‍ണ്ണതകള്‍ ഉണ്ടാകാം. പ്രസവത്തിന്‌ ശേഷമുള്ള കുറച്ചുകാലം ശ്രദ്ധയോടെ കൈകാര്യം ചെയ്യേണ്ടത്‌ ആവശ്യമാണ്‌. പ്രസവത്തിന്‌ അതിന്റേതായ ഗുണങ്ങളും ദോഷങ്ങളുമുണ്ട്‌.

സുഖപ്രസവത്തെ തുടര്‍ന്നുണ്ടാകാറുളള ചില സങ്കീര്‍ണ്ണതകളെ കുറിച്ചാണ്‌ ചുവടെ കൊടുത്തിരിക്കുന്നത്‌.

DELIVERY

യോനിയിലുണ്ടാകുന്ന മുറിവ്‌: പ്രസവ സമയത്ത്‌ യോനിയിലെ കോശങ്ങള്‍ മുറിയാനും വ്രണപ്പെടാനും സാധ്യതയുണ്ട്‌. ഇതുമൂലം ഈ ഭാഗത്ത്‌ വേദനയും മുറിവും ഉണ്ടാകാം. മുറിവ്‌ വൃത്തിയായി സൂക്ഷിക്കുകയും അതില്‍ മരുന്നിടുകയും വേണം.

അണുബാധ: സുഖപ്രസവത്തെ തുടര്‍ന്നുണ്ടാകുന്ന മറ്റൊരു ആരോഗ്യപ്രശ്‌നമാണ്‌ അണുബാധ. പ്രസവ സമയത്ത്‌ യോനിയില്‍ ഉണ്ടാകുന്ന മുറിവുകളാണ്‌ അണുബാധയ്‌ക്ക്‌ കാരണമാകുന്നത്‌. അന്റിബയോട്ടിക്കുകള്‍ ഉപയോഗിച്ച്‌ ഇവ ഭേദപ്പെടുത്താന്‍ കഴിയും.

രക്തസ്രാവം: സുഖപ്രസവത്തെ തുടര്‍ന്നുണ്ടാകുന്ന ഏറ്റവും സങ്കീര്‍ണ്ണമായ ആരോഗ്യപ്രശ്‌നമാണ്‌ രക്തസ്രാവം. ശരിയായ രീതിയില്‍ ചികിത്സിച്ച്‌ രക്തസ്രാവം നിര്‍ത്തിയില്ലെങ്കില്‍ യോനിയിലെ മുറിവുകളില്‍ രക്തം കെട്ടിനിന്ന്‌ ഹെമറ്റോമകള്‍ (രക്തക്കുഴലിന്‌ പുറത്ത്‌ രക്തം കെട്ടിനില്‍ക്കുന്ന അവസ്ഥ) രൂപപ്പെടും.

വീണ്ടും തുന്നലിടുക: പ്രസവ സമയത്തുണ്ടാകുന്ന മുറിവുകളില്‍ നിന്നുണ്ടാകുന്ന ആരോഗ്യപ്രശ്‌നമാണിത്‌. ഇത്തരം ഭാഗങ്ങളില്‍ ഉണ്ടാകുന്ന ഹെമറ്റോമകള്‍ സ്ഥിതി വഷളാക്കും. ചില അവസരങ്ങളില്‍ കെട്ടിക്കിടക്കുന്ന രക്തം ഒഴുക്കികളയാനായി അവിടം കീറേണ്ടി വരും.

സെര്‍വിക്കല്‍ അപര്യാപ്‌തത: സുഖപ്രസവത്തെ തുടര്‍ന്നുണ്ടാകുന്ന സാധാരണ പ്രശ്‌നമാണിത്‌. പ്രസവത്തിനിടെ ഗര്‍ഭാശയമുഖത്തിന്‌ കേടുവരുകയും അത്‌ ബലഹീനമാവുകയും ചെയ്യാം. ഇതാണ്‌ സെര്‍വിക്കല്‍ അപര്യാപ്‌തത എന്ന്‌ അറിയപ്പെടുന്നത്‌. ഇതുമൂലം പിന്നീടുള്ള പ്രസവങ്ങള്‍ സങ്കീര്‍ണ്ണമാകാം.

മൂത്രതടസ്സം: സുഖപ്രസവത്തിന്‌ ശേഷം മിക്കവാറും എല്ലാവര്‍ക്കും അനുഭവപ്പെടുന്ന ഒരു പ്രശ്‌നമാണ്‌ മൂത്രതടസ്സം. യോനിക്കും മലദ്വാരത്തിനും ഇടയ്‌ക്കുള്ള ഭാഗത്ത്‌ മൂത്രം കെട്ടിനില്‍ക്കുന്നത്‌ കൊണ്ടോ മൂത്രസഞ്ചിക്ക്‌ ചുറ്റുമുള്ള കോശങ്ങള്‍ക്ക്‌ നീര്‌ വരുന്നത്‌ മൂലമോ ആണ്‌ മൂത്രതടസ്സം ഉണ്ടാകുന്നത്‌. പ്രസവം കഴിഞ്ഞ ഉടന്‍ പ്രശ്‌നം തലപൊക്കും.

നിയന്ത്രണമില്ലാതെ മലം പോവുക: സുഖപ്രസവ ശേഷമുണ്ടാകുന്ന മറ്റൊരു ആരോഗ്യപ്രശ്‌നമാണ്‌ നിയന്ത്രണമില്ലാതെ മലം പോവുന്നത്‌. പ്രസവവേദന വളരെനേരം നീണ്ടുനിന്നവരിലാണ്‌ ഈ പ്രശ്‌നം കൂടുതലായി കണ്ടുവരുന്നത്‌.

കുഞ്ഞിനുണ്ടാകുന്ന പ്രശ്‌നങ്ങള്‍: ഭ്രൂണത്തിന്റെ സ്ഥാനം മൂലമുണ്ടാകുന്ന സങ്കീര്‍ണ്ണതകളാണിവ. തല ആദ്യം പുറത്തുവരുന്ന രീതിയിലാകണം കുഞ്ഞ്‌ കിടക്കേണ്ടത്‌. മറ്റ്‌ ഏത്‌ രീതിയില്‍ ഭ്രൂണം കിടന്നാലും പ്രസവസമയത്ത്‌ സങ്കീര്‍ണ്ണതകളുണ്ടാകും.

പരുക്കുകള്‍: പ്രസവ ശേഷമുണ്ടാകുന്ന സങ്കീര്‍ണ്ണതകളുടെ കൂട്ടത്തില്‍ എടുത്ത്‌ പറയേണ്ടതാണ്‌ കുഞ്ഞിനേല്‍ക്കുന്ന പരുക്കുകള്‍. കുഞ്ഞിന്‌ ഭാരം കൂടുതലാണെങ്കിലും അമ്മയ്‌ക്ക്‌ പൊണ്ണത്തടി ഉണ്ടെങ്കിലും ഇത്തരം പ്രശ്‌നങ്ങള്‍ ഉണ്ടാകും. ഈ പ്രശ്‌നങ്ങള്‍ എളുപ്പം പരിഹരിക്കാനാവും.

English summary

Common Complications After A Normal Delivery

Pregnancy is a time of great change in anybody’s life. You undergo a series of emotional and physical changes as you prepare for a new life. During the nine months of pregnancy, you eat well and you sleep well.
Story first published: Sunday, April 13, 2014, 13:47 [IST]
X
Desktop Bottom Promotion