For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

മുലയൂട്ടുമ്പോള്‍ അറിഞ്ഞിരിക്കാന്‍ !

By Super
|

പല അമ്മമാരും കരുതുന്നത് കുഞ്ഞുമായുള്ള മൂലയൂട്ടല്‍ ബന്ധം എളുപ്പത്തില്‍ സാധ്യമാകുന്നതാണെന്നാണ്.

കുഞ്ഞിനെ മുലയൂട്ടലിലേക്ക് നയിക്കലും അത് സാധ്യമാക്കലും സ്വഭാവികം എന്ന വാക്കിന് സമാനമാവണം. എന്നാല്‍ ഇത് എളുപ്പമുള്ള കാര്യമല്ല.

മുലയൂട്ടല്‍ ഫലപ്രദവും നല്ല അനുഭവവുമാകാന്‍ എല്ലാ അമ്മമാരും അറിഞ്ഞിരിക്കേണ്ടുന്ന ചില കാര്യങ്ങളുണ്ട്.

ചില മൂലയൂട്ടല്‍ ട്രിക്‌സ്‌

ചില മൂലയൂട്ടല്‍ ട്രിക്‌സ്‌

കുഞ്ഞ് സ്വഭാവികമായി മുലപ്പാല്‍ കുടിക്കേണ്ടതുണ്ട്. നിര്‍ബന്ധിച്ച് കുടിപ്പിക്കാന്‍ ശ്രമിക്കുന്നത് വേദനയും, അസ്വസ്ഥതയും, ഉണ്ടാക്കുന്നതിനൊപ്പം കുട്ടിക്ക് വിശപ്പ് മാറുകയുമില്ല. എങ്ങനെ സഹായമില്ലാതെ പാല്‍ കുടിക്കണം എന്നത് പ്രകൃത്യാ തന്നെ കുഞ്ഞുങ്ങള്‍ക്കറിയാം. തുടക്കത്തില്‍ ഏത് വിധത്തില്‍ മുലയൂട്ടണം എന്നത് സംബന്ധിച്ച് സംശയങ്ങളുണ്ടാവാം. മാറിടത്തിന്‍റെ കാഴ്ചയോ, ഗന്ധമോ കുഞ്ഞിന് തുടക്കത്തില്‍ ഏറെ ആകാംഷയുണ്ടാക്കാം. കുഞ്ഞ് തല മുന്നോട്ടും പിന്നോട്ടും വേഗത്തില്‍ ചലിപ്പിക്കുന്നുവെങ്കില്‍ അവരെ അല്പനേരം ശാന്തമാക്കുകയും തുടര്‍ന്ന് മുലയൂട്ടാന്‍ ശ്രമിക്കുകയും ചെയ്യുക.

ചില മൂലയൂട്ടല്‍ ട്രിക്‌സ്‌

ചില മൂലയൂട്ടല്‍ ട്രിക്‌സ്‌

പല രീതികളില്‍ മുലയൂട്ടാം. മുലയൂട്ടുന്നതിന് പ്രധാനമായും നാല് രീതികളാണുള്ളത്. തൊട്ടിയിലുള്ള പോലെ, മാറിക്കൊണ്ടിരിക്കുന്നത്, മുറുകെ പിടിക്കുക, വശത്ത് പിടിക്കുക എന്നിവ. മൂലയൂട്ടുന്ന വശത്ത് കുഞ്ഞിനെ കൈ വളച്ച് പിടിക്കുന്നതാണ് ആദ്യത്തേത്. തലക്ക് പിറകില്‍ മറ്റേ കൈകൊണ്ട് താങ്ങ് കൊടുത്ത് മുന്‍ പറഞ്ഞ പ്രകാരം ചെയ്യുന്നതാണ് രണ്ടാമത്തേത്. മുറുകെ പിടിക്കല്‍ അഥവാ ഫുട്ബോള്‍ ഹോള്‍ഡ് എന്ന രീതി അമ്മയുടെ ശരീരത്തിന് ഏതിര്‍ ദിശയില്‍ കുഞ്ഞിനെ പിടിക്കുന്നതാണ്. അമ്മ കിടക്കുന്ന വശത്ത് നിന്ന് കുഞ്ഞിനെ കുടിപ്പിക്കുന്നതാണ് അവസാനത്തെ രീതി.

ചില മൂലയൂട്ടല്‍ ട്രിക്‌സ്‌

ചില മൂലയൂട്ടല്‍ ട്രിക്‌സ്‌

കുഞ്ഞിന് സഹായം - കുഞ്ഞിനെ 10 -20 മിനുട്ട് ഒരേ പോലെ പിടിക്കുന്നത് കൈകള്‍ക്ക് ഏറെ ബുദ്ധിമുട്ട് ഉണ്ടാക്കും. കുഞ്ഞിനെ മുയൂട്ടുമ്പോള്‍ താങ്ങിനായി ഒരു തലയിണ ഉപയോഗിക്കാം. ഇതിന് വേണ്ടി പ്രത്യേകം തയ്യാര്‍ ചെയ്ത തലയിണകളുണ്ടെങ്കിലും സാധാരണ തലയിണകളും ഫലപ്രദം തന്നെയാണ്.

ചില മൂലയൂട്ടല്‍ ട്രിക്‌സ്‌

ചില മൂലയൂട്ടല്‍ ട്രിക്‌സ്‌

സ്തനങ്ങള്‍ വൃത്തിയാക്കല്‍ - കുഞ്ഞ് പാല്‍ കുടിച്ച് കഴിഞ്ഞാല്‍ സ്തനങ്ങള്‍ വൃത്തിയാക്കണം. ഇത് വഴി അണുബാധയുണ്ടാകുന്നത് തടയുകയും കുഞ്ഞിന്‍റെ ആരോഗ്യം സംരക്ഷിക്കുകയും ചെയ്യാം.

ചില മൂലയൂട്ടല്‍ ട്രിക്‌സ്‌

ചില മൂലയൂട്ടല്‍ ട്രിക്‌സ്‌

ചൂട് അണുബാധയുണ്ടാക്കും - മുലയൂട്ടല്‍ വേദനാജനകമാവുകയോ, സ്തനത്തില്‍ നിന്ന് നിറം മാറ്റത്തോടെ സ്രവങ്ങള്‍ വരുകയോ, സ്തനത്തില്‍ സാധാരണയില്‍ കവിഞ്ഞ് ചൂട് അനുഭവപ്പെടുകയോ ചെയ്യുന്നുവെങ്കില്‍ അണുബാധയാകാന്‍ സാധ്യതയുണ്ട്. കുഞ്ഞിന് മുലകുടിക്കാന്‍ പറ്റാത്ത സാഹചര്യമാകും അപ്പോളുണ്ടാവുക. അങ്ങനെയുണ്ടെങ്കില്‍ എത്രയും പെട്ടന്ന് ഡോക്ടറെ കാണണം.

ചില മൂലയൂട്ടല്‍ ട്രിക്‌സ്‌

ചില മൂലയൂട്ടല്‍ ട്രിക്‌സ്‌

മുലയൂട്ടല്‍ ഒരു സ്വഭാവിക പ്രവര്‍ത്തനമാണ്. ആദ്യമൊക്കെ അത് അല്പം പ്രയാസം നിറഞ്ഞതായിരിക്കും. മുലയൂട്ടുമ്പോള്‍ അമ്മയും കുഞ്ഞും പരസ്പരം പറ്റിച്ചേര്‍ന്നിരിക്കും. അമ്മയ്ക്ക് എന്തെങ്കിലും ബുദ്ധിമുട്ട് തോന്നുന്നപക്ഷം വസ്ത്രം മാറ്റി മുലയൂട്ടുകയും കുഞ്ഞുമായി കൂടുതല്‍ സ്പര്‍ശനം സാധ്യമാക്കി അടുപ്പം വര്‍ദ്ധിപ്പിക്കുകയും ചെയ്യാം.

English summary

Breast Feeding Tips And Tricks

Here are some tricks for breastfeeding your baby properly,
X
Desktop Bottom Promotion