For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

മാതൃത്വത്തിലെ മറച്ച് വെയ്ക്കപ്പെട്ട സത്യങ്ങള്‍

By Super
|

ഒരു അമ്മയാകാന്‍ പോകുന്നുവെന്ന കാര്യം അറിയുമ്പോള്‍ നിങ്ങള്‍ അത് എല്ലാവരോടും പറയും. കേള്‍ക്കുന്നവരൊക്കെ എണ്ണമില്ലാത്തത്ര ഉപദേശങ്ങളും നല്കും. എന്നാല്‍ കുടുംബത്തിലുള്ളവരും സുഹൃത്തുക്കളും ചില കാര്യങ്ങള്‍ നിങ്ങളോട് ഒരിക്കലും പറയുകയേ ഇല്ല.

ആദ്യമായി ഗര്‍ഭിണിയാകുമ്പോള്‍ ജിജ്ഞാസയും ആശങ്കയും നിറഞ്ഞ അനുഭവത്തിലൂടെയാകും നിങ്ങള്‍ കടന്ന് പോകുന്നത്.

സാധാരണ പ്രസവത്തിന് വീട്ടുപായങ്ങള്‍സാധാരണ പ്രസവത്തിന് വീട്ടുപായങ്ങള്‍

എത്രത്തോളം തയ്യാറെടുപ്പുകള്‍ നടത്തിയാലും ചില കാര്യങ്ങള്‍ നിങ്ങള്‍ക്കറിയാതെ പോകുമെന്നതാണ് യാഥാര്‍ത്ഥ്യം. അത്തരം ചില കാര്യങ്ങളെ പരിചയപ്പെടാം.

അപകടങ്ങളെക്കുറിച്ചുള്ള ഭീതി

അപകടങ്ങളെക്കുറിച്ചുള്ള ഭീതി

കുഞ്ഞ് ജനിക്കുന്നതോടെ എല്ലാക്കാര്യങ്ങളിലും നിങ്ങള്‍ക്ക് ആശങ്കകള്‍ ഉണ്ടായിത്തുടങ്ങും. കുടുംബക്കാരും സുഹൃത്തുക്കളും കുഞ്ഞിനെ സന്ദര്‍ശിക്കാനെത്തുമ്പോള്‍ രോഗാണുക്കള്‍ പകരുമോ എന്ന ആശങ്ക രൂപം കൊള്ളും. വാഹനത്തില്‍ യാത്ര ചെയ്യുമ്പോളുള്ള പുകയും, പുകവലിക്കാരുടെ സാന്നിധ്യവും ആശങ്കയുയര്‍ത്തും. കളിപ്പാട്ടങ്ങളിലെ വിഷാംശത്തെക്കുറിച്ചും, ബേബിഫുഡിലെ രാസവസ്തുക്കളെക്കുറിച്ചും ചിന്തിച്ച് ഏറെ സമയം ചെലവാക്കും. ഇവ നേരിടേണ്ടി വരുമെന്നത് ഉറപ്പുള്ള കാര്യമായതിനാല്‍ അധികം ആശങ്കപ്പെടേണ്ട കാര്യമില്ല. വൈകാതെ എല്ലാ കാര്യങ്ങളിലും കുഞ്ഞിന് സംരക്ഷണം നല്കാന്‍ സാധ്യമാകില്ല എന്ന തിരിച്ചറിവ് ലഭിക്കുന്നതോടെ ഈ സ്വഭാവത്തില്‍ മാറ്റം വരുകയും ചെയ്യും.

പരിഗണനകള്‍ മാറുന്നു

പരിഗണനകള്‍ മാറുന്നു

ഒമ്പത് മാസങ്ങള്‍ കുടുംബാംഗങ്ങളാലും സുഹൃത്തുക്കളാലും നിങ്ങള്‍ നന്നായി പരിഗണിക്കപ്പെടും. എല്ലാവരും ആരോഗ്യം സംബന്ധിച്ച് അന്വേഷിക്കുകയും ആവശ്യപ്പെടുന്നവ എത്തിച്ച് നല്കുകയും ചെയ്യും. കുഞ്ഞ് ജനിക്കുന്നത് വരെ നിങ്ങള്‍ക്ക് അസ്വസ്ഥതകളുണ്ടാകാന്‍ ആരും അനുവദിക്കില്ല. കുഞ്ഞ് ജനിച്ച് കഴിഞ്ഞാല്‍ നിങ്ങളുടെ ജോലി കുഞ്ഞിന് ഭക്ഷണം നല്കുകയും വസ്ത്രം മാറ്റുകയുമാണ്. പിന്നെ കുഞ്ഞിനാവും മറ്റുള്ളവരുടെ ശ്രദ്ധയും, സമ്മാനങ്ങളും അന്വേഷണങ്ങളുമൊക്കെ ലഭിക്കുക. ഇതേ അവസ്ഥ തന്നെയാവും തുടര്‍ന്നുള്ള പ്രസവത്തിലും ആവര്‍ത്തിക്കുക.

മുലയൂട്ടലിലെ പ്രയാസങ്ങള്‍

മുലയൂട്ടലിലെ പ്രയാസങ്ങള്‍

കുഞ്ഞിനെ മുലയൂട്ടന്നത് സ്വഭാവികമായി സംഭവിക്കുന്ന കാര്യമാണെന്നാവും നിങ്ങള്‍ കരുതുന്നത്. എന്നാല്‍ അത് അല്പം പ്രയാസമുള്ള കാര്യമാണെന്ന് നിങ്ങള്‍ തിരിച്ചറിയും. കുട്ടി പാല്‍ കുടിക്കാതിരിക്കുക, ആവശ്യത്തിന് മുലപ്പാല്‍ ഇല്ലാതിരിക്കുക, മുലക്കണ്ണിലെ വേദന, അണുബാധ, തടസ്സങ്ങള്‍ എന്നിവയൊക്കെ അഭിമുഖീകരിക്കേണ്ടി വരും. ഇവയോടൊപ്പം ഹോര്‍മോണ്‍ വ്യതിയാനങ്ങളും ഉറക്കക്കുറവും നിങ്ങളില്‍ നിരാശയും കുറ്റബോധവുമുണ്ടാക്കും.

കാര്യനിര്‍വ്വഹണശേഷി കുറയുന്നു

കാര്യനിര്‍വ്വഹണശേഷി കുറയുന്നു

അമ്മയാകുന്നതിന് മുമ്പ് പല ജോലികള്‍ ഒരേ സമയം ചെയ്യാനുള്ള ശേഷി നിങ്ങള്‍ക്കുണ്ടായിരുന്നു. എന്നാല്‍ അതിന് ശേഷം ഏത് സോപ്പ് വാങ്ങണമെന്ന ചിന്ത പോലും നിങ്ങളെ ആശയക്കുഴപ്പത്തിലാക്കും. ചെറിയ കാര്യങ്ങള്‍ വരെ എങ്ങനെ കുട്ടിയെ ബാധിക്കുമെന്ന ചിന്ത നിങ്ങളില്‍ ഏറെ ഉത്കണ്ഠക്ക് കാരണമാകും. സാഹചര്യങ്ങള്‍ക്കനുസരിച്ച് വിശദാംശങ്ങള്‍ മനസിലാക്കുകയും സഹായം വാഗ്ദാനം ചെയ്യപ്പെടുമ്പോള്‍ സ്വീകരിക്കുകയും ചെയ്യുക.

മത്സരബുദ്ധി

മത്സരബുദ്ധി

കുഞ്ഞിനെ ഒന്നാമനാക്കാനാണ് എല്ലാവരുടെയും ആഗ്രഹം. എന്നാല്‍ അവരെ മറ്റുള്ളവരുമായി താരതമ്യപ്പെടുത്തരുതെന്നതാണ് മനസില്‍ ഉറപ്പിക്കേണ്ട കാര്യം. പുതിയ കാലത്തെ മാതാപിതാക്കള്‍ മക്കളുടെ വളര്‍ച്ചയുടെ ഘട്ടങ്ങള്‍ ചര്‍ച്ചാവിഷയമാക്കുകയും പലപ്പോഴും അതവര്‍ക്ക് മനോവൈഷമ്യത്തിനും കാരണമാകുകയും ചെയ്യും. വളര്‍ച്ചാഘട്ടങ്ങളിലെ കാലതാമസം പലപ്പോഴും കുഞ്ഞിന്‍റെ വൈകല്യത്തിന്‍റെ ലക്ഷണമായാവും വ്യാഖ്യാനിക്കുക. കുട്ടികളെ സംബന്ധിച്ച നിരീക്ഷണങ്ങളിലേക്കും മറ്റ് വിഷയങ്ങളിലേക്കും സംസാരം മാറ്റുന്നതാണ് ഉചിതം. മറ്റ് തരത്തിലേക്ക് കടക്കുമ്പോള്‍ അവ അവസാനിപ്പിക്കുന്നതാവും നല്ലത്.

Read more about: pregnancy ഗര്‍ഭം
English summary

5 Hidden Truths About Motherhood

First pregnancies are a mixture of excitement and sheer panic. No matter how much you prepare, some things will catch you unawares.
Story first published: Monday, July 28, 2014, 14:05 [IST]
X
Desktop Bottom Promotion