For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

പ്രസവശേഷമുള്ള ശാരീരികപ്രശ്നങ്ങള്‍

By Super
|

കുട്ടിജനിച്ച് കഴിയുന്നതോടെ നിങ്ങള്‍ ഏറെ സന്തോഷത്തിലും, ആവേശത്തിലുമായിരിക്കും. എന്നാല്‍ അതോടൊപ്പം തന്നെ ക്ഷീണിച്ചതും, സുഖകരമല്ലാത്തതുമായ അവസ്ഥയിലുമായിരിക്കും. വൈകാരികമായും പല പ്രശ്നങ്ങളും നേരിടുന്നുണ്ടാവാം. കുട്ടിയുടെ ജനനത്തെ സംബന്ധിച്ച് നിങ്ങള്‍ ബോധവത്കരണം നേടിയിട്ടുണ്ടാവുമെങ്കിലും അതിനായി ഒരു പക്ഷേ നിങ്ങള്‍ തയ്യാറെടുത്തിട്ടുണ്ടാവില്ല.

പ്രസവശേഷം ആദ്യത്തെ ഏതാനും ആഴ്ചകളില്‍ പല ശാരീരിക, മാനസിക പ്രശ്നങ്ങളെയും നേരിടേണ്ടി വരും. ശാരീരികമായി നേരിടേണ്ടി വരാവുന്ന പ്രശ്നങ്ങള്‍ താഴെ പറയുന്നു.

പ്രസവശേഷമുള്ള ശാരീരിക പ്രശ്‌നങ്ങള്‍

കുറെ ദിവസങ്ങളിലേക്ക് സ്തനങ്ങളില്‍ വേദനയുണ്ടാകാം. പാല്‍ നിപ്പിളിലേക്ക് വരുന്ന സമയത്ത് വേദന അനുഭവപ്പെടും.

പ്രസവശേഷമുള്ള ശാരീരിക പ്രശ്‌നങ്ങള്‍

പ്രസവശേഷം അര്‍ശസ്, വേദനയുള്ള പേശികള്‍, പ്രസവസമയത്ത് ഉണ്ടാക്കിയ ഗര്‍ഭാശയമുഖത്തെ മുറിവ് എന്നിവ മലബന്ധത്തിന് കാരണമാകാം.

പ്രസവശേഷമുള്ള ശാരീരിക പ്രശ്‌നങ്ങള്‍

കുട്ടി പ്രസവസമയത്ത് പുറത്തേക്ക് വരാന്‍ പ്രയാസമായാല്‍ യോനിക്കും മലദ്വാരത്തിനും ഇടയില്‍ പെരിനിയം എന്ന ഭാഗത്ത് ഡോക്ടര്‍മാര്‍ ഒരു മുറിവ് ഉണ്ടാക്കാറുണ്ട്. ഇവിടെയിടുന്ന തുന്നല്‍ പിന്നീട് നടക്കുമ്പോളും മറ്റും വേദന ഉണ്ടാക്കും. പ്രസവശേഷം ചുമയോ, തുമ്മലോ ഉണ്ടായാലും വേദന വരും.

പ്രസവശേഷമുള്ള ശാരീരിക പ്രശ്‌നങ്ങള്‍

ഗര്‍ഭകാലത്ത് മൂലക്കുരു ഉണ്ടാകുന്നത് സാധാരണമാണ്. വയറിലുണ്ടാകുന്ന ഭാരത്തിന്‍റെ ഫലമായി മലദ്വാരത്തിലെ രക്തക്കുഴലുകള്‍ പുറത്തേക്ക് വരുന്നതാണ് ഈ അവസ്ഥ.

പ്രസവശേഷമുള്ള ശാരീരിക പ്രശ്‌നങ്ങള്‍

ശരീരത്തിലെ ഹോര്‍മോണ്‍ വ്യതിയാനങ്ങളും, രക്ത ചംക്രമണത്തിലെ മാറ്റവും മൂലം ശരീരത്തിലെ താപനിലയില്‍ ഏറ്റക്കുറച്ചിലുകളുണ്ടാക്കാം.

പ്രസവശേഷമുള്ള ശാരീരിക പ്രശ്‌നങ്ങള്‍

പ്രസവസമയത്തെ പേശികളുടെ വലിച്ചിലിന്‍റെ ഫലമായി ചിരിക്കുമ്പോഴും, ചുമയ്ക്കുമ്പോഴും മൂത്രം താനെ പുറത്ത് പോകുന്ന അവസ്ഥ വരാം. പേശികള്‍ അയഞ്ഞ് പോകുന്നതിനാലാണ് ഇത് സംഭവിക്കുന്നത്. സ്വഭാവിക രീതിയിലുള്ള പ്രസവത്തിലാണ് ഇത് കൂടുതലായി കാണുന്നത്.

പ്രസവശേഷമുള്ള ശാരീരിക പ്രശ്‌നങ്ങള്‍

പ്രസവശേഷവും ഏതാനും ദിവസത്തേക്ക് ഗര്‍ഭപാത്രത്തില്‍ സങ്കോചം അനുഭവപ്പെടാം. ബ്ലീഡിങ്ങിന് മരുന്ന് കഴിക്കുമ്പോഴും, കുട്ടിയെ ശുശ്രൂഷിക്കുമ്പോഴുമാണ് ഇത് കൂടുതലും സംഭവിക്കുക.

പ്രസവശേഷമുള്ള ശാരീരിക പ്രശ്‌നങ്ങള്‍

മാസമുറക്കാലത്തേക്കാള്‍ കൂടുതലായി ഇടക്കിടക്ക് കട്ടപിടിച്ച രക്തവും, വെള്ളയോ മഞ്ഞ നിറത്തിലോ ഉള്ള സ്രവങ്ങളും വന്നുകൊണ്ടിരിക്കും. ഇത് ഏതാനും ആഴ്ചത്തേക്ക് നീണ്ടുനില്‍ക്കും.

പ്രസവശേഷമുള്ള ശാരീരിക പ്രശ്‌നങ്ങള്‍

പ്രസശേഷമുള്ള ശരീരഭാരം പന്ത്രണ്ടോ പതിമൂന്നോ പൗണ്ട് ഉണ്ടാവും. ( പ്ലാസെന്‍റ, അംനിയോട്ടിക് ഫ്ലൂയിഡ് എന്നിവ അടക്കം)ശരീരത്തിലെ വെള്ളത്തിന്‍റെ അംശം കുറയുന്നതോടെ ഒരാഴ്ചകൊണ്ട് ശരീരഭാരം സാധാരണ നിലയിലേക്കെത്തും.

Read more about: delivery പ്രസവം
English summary

What To Expect Physically After Delivery

Your baby's finally here, and you're thrilled — but you're also exhausted, uncomfortable, on an emotional roller coaster, and wondering whether you'll ever fit into your jeans again. Childbirth classes helped prepare you for giving birth, but you weren't prepared for all of this!
X
Desktop Bottom Promotion