For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

പ്രസവാനന്തര വൈകാരിക പ്രശ്‌നങ്ങള്‍

By Super
|

പ്രസവ ശേഷം ശാരീരികമായി മാത്രമല്ല വൈകാരികമായും സ്‌ത്രീകളില്‍ മാറ്റങ്ങള്‍ ഉണ്ടാകാറുണ്ട്‌. പ്രസവാനന്തരമുണ്ടാകുന്ന മാനസിക സമ്മര്‍ദ്ദങ്ങള്‍ കുറയ്‌ക്കാന്‍ ശ്രമിക്കേണ്ടതാണ്‌. അതല്ലെങ്കില്‍ സങ്കീര്‍ണമായ വിഷാദ രോഗങ്ങള്‍ക്ക്‌ വരെ ഇത്‌ കാരണമായേക്കും.

കുഞ്ഞുണ്ടായി കഴിയുമ്പോള്‍ നിരവധി മാറ്റങ്ങള്‍ സ്‌ത്രീകളില്‍ സംഭവിക്കുന്നുണ്ട്‌.

പ്രസവശേഷം വൈകാരികമായി ഉണ്ടായേക്കാവുന്ന മാറ്റങ്ങള്‍

ബേബി ബ്ലൂസ്‌

ബേബി ബ്ലൂസ്‌

കുഞ്ഞുണ്ടായി ആദ്യ ആഴ്‌ചകളില്‍ അമ്മമാരിര്‍ കാണപ്പെടുന്ന അസ്വസ്ഥത, വിഷാദം, കരച്ചില്‍ , ഉത്‌കണ്‌ഠ തുടങ്ങിയ വൈകാരിക പ്രശ്‌നങ്ങളാണ്‌ ബേബി ബ്ലൂസ്‌ എന്നറിയപ്പെടുന്നത്‌. ഹോര്‍മോണ്‍ വ്യതിയാനം, തളര്‍ച്ച തുടങ്ങിയ ശാരീരക മാറ്റങ്ങളുമായി ബന്ധപ്പെട്ട്‌ വളരെ സാധാരണയായി കാണപ്പെടുന്ന വൈകാരിക പ്രശ്‌നങ്ങളാണിത്‌. ഒരാഴ്‌ച വരെ സാധാരണ ഇത്‌ നീണ്ടു നില്‍ക്കാറുള്ളു.

പ്രസവാനന്തര വിഷാദം

പ്രസവാനന്തര വിഷാദം

ആദ്യ പ്രസവത്തിന്‌ ശേഷം 10%-25% വരെ സ്‌ത്രീകളില്‍ കാണപ്പെടുന്ന അല്‍പം സങ്കീര്‍ണവും നീണ്ടു നില്‍ക്കുന്നതുമായ പ്രശ്‌നമാണിത്‌. ഉത്‌കണ്‌ഠ, കുറ്റബോദം, പരിഭ്രമം, സ്ഥായിയാ ദുഃഖം എന്നിവ ഇത്‌ മൂലം ഉണ്ടായേക്കാം. കുഞ്ഞ്‌ ജനിച്ച്‌ ഒരു വര്‍ഷം വരെ ഇത്‌ കാണപ്പെടുന്നുണ്ട്‌. മുമ്പ്‌ വിഷാദരോഗം, വിവിധ ജീവിത സമ്മര്‍ദ്ദങ്ങള്‍ എന്നിവ ഉണ്ടായിട്ടുള്ളവര്‍ക്കും കുടംബപരമായി വിഷാദ രോഗം ഉള്ളവര്‍ക്കും പ്രസവാനന്തര വിഷാദ രോഗത്തിന്‌ സാധ്യത കൂടുതലാണ്‌.

ലൈംഗിക ബന്ധത്തിന്‌ വിമുഖത

ലൈംഗിക ബന്ധത്തിന്‌ വിമുഖത

പ്രസവ ശേഷം പങ്കാളിക്കൊപ്പം ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടുന്നതിലും ചിലര്‍ വിമുഖത കാണിക്കാറുണ്ട്‌. മാനസികവും ശാരീരികവുമായി ഇരുവരും രണ്ട്‌ അവസ്ഥകളിലായിരിക്കും എന്നതാണ്‌ പ്രധാനമായ കാരണം. പ്രസവശേഷം ഏതാനം ആഴ്‌ചകള്‍ കഴഞ്ഞിട്ട്‌ ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെട്ടാല്‍ മതിയെന്ന്‌ ഡോക്‌ടര്‍ മാര്‍ സാധാരണ നിര്‍ദ്ദേശിക്കാറുണ്ട്‌.

സാധാരണ നിലയിലേയ്‌ക്കെത്താന്‍

സാധാരണ നിലയിലേയ്‌ക്കെത്താന്‍

ശസ്‌ത്രക്രിയക്ക്‌ ശേഷമുള്ള ആദ്യ ദിവസങ്ങളില്‍ നല്ല വേദനയായിരിക്കും ഇത്‌ പിന്നീട്‌ കുറയും. ശസ്‌ത്രക്രിയക്ക്‌ ശേഷം എടുക്കേണ്ട മുന്‍കരുതലുകള്‍ എന്തെല്ലാമാണന്ന്‌ ഡോക്‌ടര്‍ നിര്‍ദ്ദേശം തരും. കുളിക്കുന്നതിനും വ്യായാമം ചെയ്യുന്നതിനും മലബന്ധം ഉണ്ടാവാതിരിക്കാനും വേണ്ട മാര്‍ഗ നിര്‍ദ്ദേശങ്ങളും ഇവര്‍ നല്‍കാറുണ്ട്‌.

സുഖപ്പെടുന്നതിനും സമയമെടുക്കും

സുഖപ്പെടുന്നതിനും സമയമെടുക്കും

കുഞ്ഞിന്‌ ജന്മം നല്‍കുന്നതിന്‌ അമ്മയുടെ ശരീരം മാസങ്ങളോളം തയ്യാറെടുക്കാറുണ്ട്‌. അതുപോലെ തിരികെ സുഖപ്പെടുന്നതിനും സമയമെടുക്കും. ശസ്‌ത്രക്രിയ വേണ്ടി വന്നുവെങ്കില്‍ സുഖപ്പെടാന്‍ കൂടുതല്‍ സമയമെടുക്കും. ഇത്‌ അപ്രതീക്ഷിതമാണെങ്കില്‍ വൈകാരിക പ്രശ്‌നങ്ങള്‍ ഉണ്ടാക്കും.

പ്രസവാനന്തര കരുതല്‍

പ്രസവാനന്തര കരുതല്‍

പ്രസവ ശേഷം ശരീരം സാധാരണ നിലയിലെത്താന്‍ സമയമെടുക്കും. അണുബാധ, രക്തസ്രാവം എന്നിവയ്‌ക്കുള്ള സാധ്യത കുറയ്‌ക്കുന്നതിന്‌ 4-6 ആഴ്‌ചകള്‍ക്ക്‌ ശേഷം ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടാവു എന്ന്‌ ഡോക്‌ടര്‍മാര്‍നിര്‍ദ്ദേശിക്കാറുണ്ട്‌.

പങ്കാളി

പങ്കാളി

പ്രസവാനന്തരം ലൈംഗിക ബന്ധത്തിലേര്‍പ്പെടുമ്പോള്‍ ചില ഉത്‌കണ്‌ഠകളും വിഷമങ്ങളും പലരിലും കാണപ്പെടാറുണ്ട്‌. ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടുമ്പോള്‍ വേദനയും മറ്റ്‌ വിഷമങ്ങളും തോന്നുവെങ്കില്‍ അത്‌ പങ്കാളിയോട്‌ പറയുകയും പരിഹാരം കണ്ടെത്തുകയും ചെയ്യുക. ഇത്‌ ഉത്‌കണ്‌ഠ കുറയ്‌ക്കാനും ലൈംഗിക ജീവിതം സുരക്ഷിതമാക്കുവാനും സഹായിക്കും.

Read more about: delivery പ്രസവം
English summary

What To Expect Emotionally After Delivery

Many women go through emotional changes after giving birth.You can take steps to help manage stress.Postpartum depression is serious, so don't agitate to ask for help.
X
Desktop Bottom Promotion