For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

സിസേറിയനു ശേഷം തടി കുറയ്ക്കാം

|

ഗര്‍ഭകാലം സ്ത്രീകളില്‍ തീര്‍ച്ചയായും തടി കൂട്ടാറുണ്ട്. ഈ സമയത്ത് ഡയറ്റെടുക്കുന്നതോ കഠിനമായ വ്യായാമമുറകള്‍ ചെയ്യുന്നതോ അത്ര നല്ലതുമല്ല.

എന്നാല്‍ പ്രസവശേഷവും ഈ ശരീരഭാരം പോകാതിരിക്കുമ്പോഴാണ് ബുദ്ധിമുട്ടാവുക. സാധാരണ പ്രസവമെങ്കില്‍ പെട്ടെന്നു തന്നെ വ്യായാമങ്ങള്‍ ചെയ്തു തുടങ്ങാം. എന്നാല്‍ സിസേറിയനായിരുന്നുവെങ്കില്‍ ഇതു സാധിക്കില്ല. മുറിവുകള്‍ ഉണങ്ങിയ ശേഷം മാത്രമേ വ്യായാമങ്ങള്‍ ചെയ്തു തുടങ്ങാന്‍ സാധിയ്ക്കുകയുള്ളൂ.

എന്നിരുന്നാലും സിസേറിയന്‍ ശേഷവും തടി കുറയ്ക്കാന്‍ സഹായിക്കുന്ന ചില വഴികളുണ്ട്. ചില ലളിതമായ വ്യായാമങ്ങള്‍. ഇവയെന്തെന്നറിയൂ.

നടക്കുക

നടക്കുക

സിസേറിയനെങ്കിലും നടക്കുന്നതിന് വിലക്കുകളില്ല. ഇത് തളര്‍ന്ന മസിലുകള്‍ക്ക് ചൂടും ശക്തിയും പകരും. സാധിക്കുമെങ്കില്‍ അല്‍പം ഓടുകയുമാകാം. അല്ലെങ്കില്‍ കഴിയാവുന്നത്ര വേഗത്തില്‍ നടക്കുക.

ഏറോബിക്‌സ്

ഏറോബിക്‌സ്

അധികം ആയാസമില്ലാത്ത ഏറോബിക്‌സ് വ്യായാമങ്ങള്‍ ചെയ്യാം. ഇത് ശരീരത്തിനും മനസിനും ഉ്‌ന്മേഷം നല്‍കും.

ഹൂപ്പ് വ്യായാമങ്ങള്‍

ഹൂപ്പ് വ്യായാമങ്ങള്‍

കുട്ടികള്‍ സ്‌കിപ്പിംഗിന് ഉപയോഗിക്കുന്ന ചിത്രത്തില്‍ കാണുന്ന രീതിയിലുള്ള ഹൂപ്പ് വച്ച് വയറിനു ചേരുന്ന വിധത്തിലുള്ള വ്യായാമങ്ങള്‍ ചെയ്യാന്‍ സാധിക്കും. ഇത് വയര്‍ കുറയ്ക്കാന്‍ നല്ലതാണ്.

ബ്രിഡ്ജ് പോസ്

ബ്രിഡ്ജ് പോസ്

ചിത്രത്തില്‍ കാണുന്ന രീതിയിലുള്ള ബ്രിഡ്ജ് പോസ് യോഗ നട്ടെല്ലിനു ബലം നല്‍കും. ഇത് വയറ്റിലെ മസിലുകള്‍ക്ക് മുറുക്കം നല്‍കാനും നല്ലതാണ്.

പെല്‍വിക് വ്യായാമങ്ങള്‍

പെല്‍വിക് വ്യായാമങ്ങള്‍

ക്രഞ്ചസ് പോലുള്ള വ്യായാമങ്ങള്‍ പ്രസവശേഷം ചെയ്യാന്‍ ബുദ്ധിമുട്ടാണെങ്കില്‍ നിലത്തു കിടന്നു കൊണ്ടുള്ള പെല്‍വിക് വ്യായാമങ്ങള്‍ ചെയ്യാം. നിലത്തു നിവര്‍ന്ന കിടന്ന് വയര്‍ കഴിവതും ഉള്ളിലേക്കു വലിയ്ക്കുക. ഇത് വയറു കുറയാന്‍ സഹായിക്കും.

നീന്തുന്നത്

നീന്തുന്നത്

സിസേറിയന്‍ മുറിവുകളുണങ്ങിക്കഴിഞ്ഞാല്‍ നീന്തുന്നത് തടി കുറയ്ക്കാനും ശരീരത്തിലെ മസിലുകളെ മുഴുവന്‍ ശക്തിപ്പെടുത്താനും സഹായിക്കുന്ന നല്ലൊന്നാന്തരം വ്യായാമമാണ്.

ജോഗിംഗ്

ജോഗിംഗ്

പുറത്തു നടക്കാനോ ഓടാനോ സാധിച്ചില്ലെങ്കില്‍ വീട്ടില്‍ തന്നെ ജോഗിംഗ് ചെയ്യാം. ട്രെഡ് മില്‍ പോലുള്ളവ ഉപയോഗിക്കും സാധിക്കുമെങ്കില്‍ വ്യയാമം ചെയ്യാം.

സ്‌കിപ്പിംഗ്

സ്‌കിപ്പിംഗ്

സിസേറിയനു ശേഷം ശരീരത്തിന ശക്തി വന്നാല്‍ സ്‌കിപ്പിംഗ് പോലുള്ള വ്യായാമങ്ങള്‍ ചെയ്യാം. ഇത് മസിലുകള്‍ ബല്‌പ്പെടുത്താന്‍ സഹായിക്കും.

സ്‌ട്രെച്ചിംഗ്

സ്‌ട്രെച്ചിംഗ്

കുഞ്ഞിനെ എടുത്തു കൊണ്ടു നടക്കുകയോ കുഞ്ഞിന്റെ സമീപത്തിരുന്ന് സ്‌ട്രെച്ചിംഗ് വ്യായാമങ്ങള്‍ ചെയ്യുകയോ ഒക്കെ ചെയ്യുന്നത് വ്യായാമം ചെയ്യുന്നതിന്റെ ബുദ്ധിമുട്ടറിയാതെ തടി കുറയ്ക്കാന്‍ സഹായിക്കുന്ന ഘടകങ്ങളാണ്.

English summary

Weight Loss After Caesarean Delivery

It is normal to gain in between 9 to 14 kgs of weight during your pregnancy. But the extra weight really hits you after the baby is born,
Story first published: Friday, June 28, 2013, 12:36 [IST]
X
Desktop Bottom Promotion