For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

പ്രസവശേഷം യോനീവേദനയോ?

|

സിസേറിയനേക്കാളും സാധാരണ പ്രസവമാണ് ആരോഗ്യകരമെന്നതാണ് വാസ്തവം. എന്നാല്‍ സാധാരണ പ്രസവശേഷം പലരുടേയും യോനീഭാഗത്ത് വേദനയനുഭവപ്പെടുന്നത് സാധാരണമാണ്. ഇതിന് പല കാരണങ്ങളുമുണ്ടാകാം.

സാധാരണ പ്രസവം നടക്കുമ്പോള്‍ യോനീഭാഗത്താണ് മര്‍ദമനുഭവപ്പെടുന്നത്. ഇതാണ് ഈ ഭാഗത്ത് വേദനയനുഭവപ്പെടാനുള്ള ഒരു മുഖ്യകാരണം. സാധാരണ പ്രസവസമയത്ത് യോനീഭാഗത്ത് മര്‍ദം അനുഭവപ്പെടുമ്പോള്‍ ഇവിടുത്തെ മസിലുകള്‍ വലിയുകയാണ് ചെയ്യുന്നത്.

Pain

ചില പ്രസവങ്ങളില്‍ കുഞ്ഞിന് വലിപ്പം കൂടുതലാണെങ്കില്‍ വജൈനല്‍ മസിലുകളുടെ ഭാഗത്ത് ചെറിയ കീറലുണ്ടാകും. ഇത് ചിലപ്പോള്‍ ചര്‍മത്തിലോ എപിഡമിക് ലെവലിലോ ആകാം. ഇത് അല്‍പദിവസങ്ങള്‍ക്കുള്ളില്‍ തന്നെ ശരിയാവുകയും ചെയ്യും.

ചില സന്ദര്‍ഭങ്ങളില്‍ വജൈനല്‍ മസിലുകള്‍ വികസിക്കുവാന്‍ ബുദ്ധിമുട്ടുണ്ടാകും. ഇത്തരം സന്ദര്‍ഭങ്ങളില്‍ എപിസിയോട്ടമി ചെയ്യേണ്ടി വരും. യോനീഭാഗത്ത് ചെറിയൊരു മുറിവുണ്ടാക്കി വിസ്താരം കൂട്ടി കുഞ്ഞിന് കടന്നു വരാന്‍ വഴിയൊരുക്കുകയാണ് ഇതുവഴി ചെയ്യുന്നത്. ഇങ്ങനെ ചെയ്യുമ്പോഴുണ്ടാകുന്ന മുറിവ് പിന്നീട് സ്റ്റിച്ചിടുകയും ചെയ്യും. ഇതും വജൈനയിലെ വേദനയ്ക്കു കാരണമാകുന്ന ഒന്നാണ്.

സാധാരണ ഗതിയില്‍ ഇത്തരം വേദനകള്‍ പ്രസവശേഷം അല്‍പം ദിവസങ്ങള്‍ കഴിയുമ്പോള്‍ മാറാറാണ് പതിവ്. എന്നാല്‍ വേദന നീണ്ടുനില്‍ക്കുന്നെങ്കില്‍ അണുബാധ പോലുള്ള പ്രശ്‌നങ്ങള്‍ കാരണമാകാം. ഇത്തരം സന്ദര്‍ഭങ്ങളില്‍ ഡോക്ടറെ കാണുന്നതാണ് നല്ലത്.

Read more about: delivery പ്രസവം
English summary

Vaginal Pain After Delivery

This vaginal pain in the postnatal period is going to be there with you for sometime,
Story first published: Saturday, June 8, 2013, 17:51 [IST]
X
Desktop Bottom Promotion