For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

പ്രസവശേഷം തടി കുറയ്ക്കാം

|

മെലിഞ്ഞിരിക്കുന്ന സ്ത്രീകള്‍ പോലും പ്രസവശേഷം തടിയ്ക്കുന്നതു കാണാം. തടിയ്ക്കുന്നതു പോട്ടെ, ഈ തടി പിന്നീട് പോയിക്കിട്ടാനാണ് ബുദ്ധിമുട്ട്.

പ്രസവശേഷം തടി കുറയ്ക്കാന്‍ അല്‍പം മനസു വച്ചാല്‍ മാത്രം മതി. ഇതിനുള്ള വിവിധ മാര്‍ഗങ്ങളെക്കുറിച്ച് അറിയൂ.

പ്രസവശേഷം തടി കുറയ്ക്കാം

പ്രസവശേഷം തടി കുറയ്ക്കാം

പ്രസവശേഷമുള്ള ഡയറ്റിന്റെ കാര്യത്തില്‍ പ്രത്യേക ശ്രദ്ധ വയ്ക്കുക. ഭക്ഷണം കുറയ്ക്കാന്‍ ശ്രമിക്കരുത്. അമ്മയുടേയും കുഞ്ഞിന്റെയും ആരോഗ്യത്തെ ഇത് ബാധിയ്ക്കും. പകരം കൊഴുപ്പില്ലാത്ത, അതേ സമയം ശരീരത്തിന് ആവശ്യമായ പോഷകങ്ങള്‍ അടങ്ങിയ ഭക്ഷണങ്ങള്‍ തെരഞ്ഞെടുക്കാം. പച്ചക്കറികള്‍, പഴവര്‍ഗങ്ങള്‍, തവിടു കളയാത്ത ഭക്ഷണങ്ങള്‍, കൊഴുപ്പു കുറഞ്ഞ പാലുല്‍പന്നങ്ങള്‍ എന്നിവ കഴിയ്ക്കാം.

പ്രസവശേഷം തടി കുറയ്ക്കാം

പ്രസവശേഷം തടി കുറയ്ക്കാം

ഉപ്പ്, പഞ്ചസാര എ്ന്നിവ അധികം ഉപയോഗിക്കാതിരിക്കുക. ഇവ തടി കൂട്ടുമെന്നു മാത്രമല്ല, പാലു കുടിയ്ക്കുന്ന കുഞ്ഞി്‌ന്റെ ആരോഗ്യത്തിനും പ്രധാനം തന്നെ.

പ്രസവശേഷം തടി കുറയ്ക്കാം

പ്രസവശേഷം തടി കുറയ്ക്കാം

ഒരു നേരത്തെ ഭക്ഷണം രണ്ടു നേരമായി കഴിയ്ക്കുക. ഭക്ഷണത്തിന്റെ അളവു കുറച്ച് തവണകള്‍ കൂട്ടണമെന്നര്‍ത്ഥം.

പ്രസവശേഷം തടി കുറയ്ക്കാം

പ്രസവശേഷം തടി കുറയ്ക്കാം

കുഞ്ഞ് ബാക്കി വയ്ക്കുന്ന ഭക്ഷണം കഴിച്ച് പല അമ്മമാരും തടിയ്ക്കും. ഭക്ഷണം കളയരുതെന്ന നല്ല ഉദ്ദേശ്യമാണ് ഇതിന് പുറകിലെങ്കിലും ഇത് തടി കൂട്ടാനേ ഉപകരിക്കൂ.

പ്രസവശേഷം തടി കുറയ്ക്കാം

പ്രസവശേഷം തടി കുറയ്ക്കാം

കൂടുതലും വെജിറ്റേറിയന്‍ ഭക്ഷണരീതി പിന്തുടരുക. ഇത് ഗുണം ചെയ്യും.

പ്രസവശേഷം തടി കുറയ്ക്കാം

പ്രസവശേഷം തടി കുറയ്ക്കാം

മുലയൂട്ടുമ്പോള്‍ അമ്മമാര്‍ക്കും വിശപ്പുണ്ടാകുന്ന്ത സ്വാഭാവികം. വറുത്തതു കഴിയ്ക്കാതെ ആരോഗ്യകരമായ സ്‌നാക്‌സ് കഴിയ്ക്കാം.

പ്രസവശേഷം തടി കുറയ്ക്കാം

പ്രസവശേഷം തടി കുറയ്ക്കാം

പ്രസവശേഷം ഉടന്‍ വ്യായാമം ചെയ്യരുത്. പ്രത്യേകിച്ച് സിസേറിയനായിരുന്നുവെങ്കില്‍. സാധാരണ പ്രസവമെങ്കില്‍ രണ്ടു മൂന്നാഴ്ചകള്‍ക്കുള്ളില്‍ വ്യായാമം തുടങ്ങാം. സിസേറിയനായിരുന്നുവെങ്കില്‍ മുറിവു പൂര്‍ണമായും ഉണങ്ങിയ ശേഷം മതി വ്യായാമം.

പ്രസവശേഷം തടി കുറയ്ക്കാം

പ്രസവശേഷം തടി കുറയ്ക്കാം

പ്രസവശേഷം ആദ്യം ലഘുവ്യായാമങ്ങള്‍ ചെയ്തു തുടങ്ങാം. നടക്കുന്നത് തടി കുറയാന്‍ സഹായിക്കും. മനസിനും ശരീരത്തിനും സുഖം നല്‍കും.

പ്രസവശേഷം തടി കുറയ്ക്കാം

പ്രസവശേഷം തടി കുറയ്ക്കാം

കുഞ്ഞിനെ മുലയൂട്ടുന്നത് കൊഴുപ്പു കുറയാന്‍ സഹായിക്കും. അതേ സമയം കുഞ്ഞിന് ആരോഗ്യം നല്‍കുകയും ചെയ്യും.

പ്രസവശേഷം തടി കുറയ്ക്കാം

പ്രസവശേഷം തടി കുറയ്ക്കാം

തടിയെപ്പറ്റി ചിന്തിച്ച് അകാരണമായി ടെന്‍ഷനടിക്കരുത്. ഇത് കോര്‍ട്ടിസോള്‍ എന്ന ഹോര്‍മോണ്‍ ഉല്‍പാദനത്തിന് കാരണമാകും. തടിപ്പിക്കും. അ്മ്മയുടെ സന്തോഷം കുഞ്ഞിന്റെ ആരോഗ്യത്തിനും പ്രധാനം തന്നെ.

പ്രസവശേഷം തടി കുറയ്ക്കാം

പ്രസവശേഷം തടി കുറയ്ക്കാം

കൂടിയ വണ്ണം കുറയാനും സമയമെടുക്കുമെന്നോര്‍ക്കുക. ഇതിനായി പെട്ടെന്നുള്ള മാജിക് വഴികള്‍ പരീക്ഷിക്കരുത്.

പ്രസവശേഷം തടി കുറയ്ക്കാം

പ്രസവശേഷം തടി കുറയ്ക്കാം

ആരോഗ്യകരമായ സെക്‌സും പ്രസവശേഷം തടി കുറയ്ക്കാന്‍ സഹായിക്കും.

പ്രസവശേഷം തടി കുറയ്ക്കാം

പ്രസവശേഷം തടി കുറയ്ക്കാം

ധാരാളം വെള്ളം കുടിയ്ക്കുക. ശരീരത്തിലെ കൊഴുപ്പൊഴിവാക്കാന്‍ ഇത് സഹായിക്കുമെന്നു മാത്രമല്ല, മുലപ്പാലുണ്ടാകാന്‍ സഹായിക്കുകയും ചെയ്യും.

English summary

Mother, Kid, Pregnancy, Exercise, Water, Walk, അമ്മ, കുഞ്ഞ്, പ്രസവം, ഗര്‍ഭം, സിസേറിയന്‍, വ്യായാമം, വെള്ളം

Here are some tips to reduce post natal weight,
X
Desktop Bottom Promotion