For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

പ്രസവശേഷവും ഛര്‍ദിയോ ?

|

ഗര്‍ഭകാലത്ത് സ്ത്രീകള്‍ക്ക് ഛര്‍ദിയും മനംപിരട്ടലുമൊക്കെ സാധാരമാണ്. മോണിംഗ് സിക്‌നസ് എന്നൊരു പദം തന്നെ ഇതു വെളിപ്പെടുത്താനായി പ്രചാരത്തിലുമുണ്ട്.

എന്നാല്‍ പ്രസവശേഷവും ചിലര്‍ക്ക് ഛര്‍ദിയുണ്ടാകും. ഇതിന് പല കാരണങ്ങളുമുണ്ടുതാനും.

മൂലയൂട്ടുമ്പോള്‍

മൂലയൂട്ടുമ്പോള്‍

മൂലയൂട്ടുമ്പോള്‍ ചിലപ്പോള്‍ സ്ത്രീകള്‍ക്ക് ഛര്‍ദിയുണ്ടാകാറുണ്ട്. ഓക്‌സിടോസിന്‍ എന്ന ഹോര്‍മോണ്‍ മുലയൂട്ടുമ്പോള്‍ ഉല്‍പാദിപ്പിക്കപ്പെടുന്നതാണ് ഇതിനു കാരണം. ഇത്തരം ഛര്‍ദി പ്രസവം കഴിഞ്ഞ് ഏഴെട്ടാഴ്ചക്കുള്ളില്‍ മാറുകയും ചെയ്യും.

ജലാംശം

ജലാംശം

ശരീരത്തില്‍ ജലാംശം കുറയുമ്പോഴും ചിലപ്പോള്‍ പ്രസവശേഷം ഛര്‍ദിയും മനംപിരട്ടലും അനുഭവപ്പെടും. ധാരാളം വെള്ളം കുടിയ്ക്കുകയാണ് ഇതിനുളള പോംവഴി. മുലപ്പാല്‍ ഉല്‍പാദനത്തിനും ഇത് സഹായിക്കും.

ഹോര്‍മോണ്‍ മാറ്റങ്ങള്‍

ഹോര്‍മോണ്‍ മാറ്റങ്ങള്‍

ഗര്‍ഭകാലവും പ്രസവവും ശരീരത്തില്‍ ഒരുപാട് ഹോര്‍മോണ്‍ മാറ്റങ്ങള്‍ നടക്കുന്ന സമയമാണ്. പ്രസവശേഷം വരുന്ന മാറ്റങ്ങളുമായി പൊരുത്തപ്പെടാന്‍ ശരീരം അല്‍പം സമയമെടുക്കും. ഇതും ചിലപ്പോള്‍ ഛര്‍ദിയ്ക്ക് ഇടയാക്കിയേക്കും.

ഓകിസിടോസിന്‍ ഹോര്‍മോണ്‍

ഓകിസിടോസിന്‍ ഹോര്‍മോണ്‍

കുഞ്ഞ് മുലപ്പാല്‍ കൂടുതല്‍ കുടിക്കുവാന്‍ തുടങ്ങുമ്പോള്‍ ഓകിസിടോസിന്‍ ഹോര്‍മോണ്‍ തോതും വര്‍ദ്ധിയ്ക്കും. ഇതനുസരിച്ച് ഛര്‍ദിയും ഉണ്ടാകും.

ഡിപ്രഷന്‍

ഡിപ്രഷന്‍

ചില സ്ത്രീകള്‍ക്ക് പ്രസവശേഷം ഡിപ്രഷനുണ്ടാാകാറുണ്ട്. ഇതിനുള്ള പരിഹാരമായി ആന്റിഡിപ്രസന്റുകള്‍ കഴിയ്ക്കുന്നതും ഛര്‍ദിയുണ്ടാകാന്‍ ഇട വരുത്തും.

വിളര്‍ച്ച

വിളര്‍ച്ച

പ്രസവസമയത്ത് ശരീരത്തില്‍ നിന്നും രക്തം നഷ്ടപ്പെടും. ഇത് വിളര്‍ച്ച പോലുള്ള പ്രശ്‌നങ്ങളുണ്ടാക്കും. ഇതും ഛര്‍ദിയ്ക്ക് ഇട വരുത്തും. അയേണ്‍ സമ്പുഷ്ടമായ ഭക്ഷണം കഴിയ്ക്കുന്നതാണ് പരിഹാരം.

അണുബാധ

അണുബാധ

പ്രസവശേഷം സ്ത്രീകളില്‍ പ്രതിരോധശേഷി വളരെ കുറവായിരിക്കും. ഈ സമയത്ത് സ്ത്രീകള്‍ക്ക് യൂറിനറി ട്രാക്റ്റ് ഇന്‍ഫെക്ഷന്‍ പോലുള്ള അസുഖങ്ങള്‍ വരാനും സാധ്യയുണ്ടാക്കും. ഇത്തരം അണുബാധകളും ചിലപ്പോഴൊക്കെ പ്രസവശേഷമുള്ള ഛര്‍ദിയ്ക്ക് ഇട വരുത്തും.

Read more about: delivery പ്രസവം
English summary

Reasons Nausea After Delivery

Nausea is very common during pregnancy. But there are certain women who may experience nausea even after childbirth, which is called postpartum nausea. Some women may feel it as the common morning sickness, while some others experience it along with other symptoms.
 
 
Story first published: Friday, June 14, 2013, 15:03 [IST]
X
Desktop Bottom Promotion