For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

പ്രസവശേഷം വേണം വൈറ്റമിനുകള്‍

|

ഗര്‍ഭകാലത്തു മാത്രമല്ല. പ്രസവശേഷവും സ്ത്രീകള്‍ക്ക് ആരോഗ്യശ്രദ്ധ ആവശ്യമാണ്. പ്രസവശേഷം സ്ത്രീകള്‍ക്ക് പ്രധാനമായും ആവശ്യമുള്ള ചില വൈറ്റമിനുകളുണ്ട്.

വൈറ്റമിന്‍ ബി9 ഫോളിക് ആസിഡ് എന്നും അറിയപ്പെടുന്നു. സാധാരണ ഗര്‍ഭം ധരിക്കുന്നതിന് മുന്‍പും ഗര്‍ഭകാലത്തും ഇതു കഴിയ്ക്കണമെന്നു പറയും. എന്നാല്‍ പ്രസവശേഷവും ഈ വൈറ്റമിന്‍ അത്യാവശ്യം തന്നെയാണ്. പ്രസവശേഷം ഡിപ്രഷന്‍ പോലുള്ള പ്രശ്‌നങ്ങള്‍ വരാതിരിക്കാന്‍ ഇത് വളരെ അത്യാവശ്യമാണ്.

Vitamin

പ്രസവശേഷം മുടികൊഴിച്ചിലും സാധാരണമാണ്. ഇവിടെ വൈറ്റമിന്‍ എ ഗുണകരമാണ്. മുടികൊഴിച്ചില്‍ തടയാന്‍ മാത്രമല്ല, ചര്‍മത്തിനും വൈറ്റമിന്‍ എ ഗുണം ചെയ്യും.

പ്രസവശേഷം അല്‍പകാലമെങ്കിലും സ്ത്രീകളുടെ പ്രതിരോധശേഷിയ്ക്ക് കുറവു വരാറുണ്ട്. വൈറ്റമിന്‍ സി ഇതിന് പറ്റിയ പരിഹാരമാണ്. ഇത് ശരീരത്തിന് രോഗങ്ങളെ ചെറുത്തു നില്‍ക്കാനുള്ള കഴിവ് നല്‍കുന്നു. വൈറ്റമിന്‍ സി അടങ്ങിയ ഭക്ഷണങ്ങള്‍ കഴിയ്ക്കുക. സിട്രസ് വിഭാഗത്തില്‍ പെട്ടവയില്‍ വൈറ്റമിന്‍ സി ധാരാളം അടങ്ങിയിട്ടുണ്ട്.

വൈറ്റമിന്‍ ഡിയും പ്രസവശേഷം അത്യാവശ്യം തന്നെ. കാരണം ഗര്‍ഭം, പ്രസവം തുടങ്ങിയവ സ്ത്രകളുടെ ശരീരത്തില്‍ നിന്നും കാല്‍സ്യം നഷ്ടപ്പെടാന്‍ ഇട വരുത്തും. കാല്‍സ്യം ലഭിച്ചാലും വൈറ്റമിന്‍ ഡി ഇല്ലാതെ ശരീരത്തിന് കാല്‍സ്യം വലിച്ചെടുക്കാനാവില്ല. ഇതുകൊണ്ട് വൈറ്റമിന്‍ ഡി അടങ്ങിയ ഭക്ഷണങ്ങള്‍ വളരെ പ്രധാനം തന്നെയാണ്.

പ്രസവശേഷമുള്ള ക്ഷീണം തീര്‍ക്കാന്‍ വൈറ്റമിന്‍ ഇ വളരെ പ്രധാനം. ഇത് പുതിയ കോശവളര്‍ച്ചയ്ക്കും കോശങ്ങള്‍ക്കുണ്ടായ കേടുപാടുകള്‍ക്കും പറ്റിയ പരിഹാരമാണ്. ശരീരത്തിലെ വിഷാംശം നീക്കം ചെയ്യാനും ഇത് സഹായിക്കുക തന്നെ ചെയ്യും.

ഇത്തരം വൈറ്റമിനുകള്‍ അടങ്ങിയ ഭക്ഷണങ്ങള്‍ കഴിയ്ക്കുകയാണ് ഏറ്റവും നല്ല മാര്‍ഗം. വൈറ്റമിന്‍ ഗുളികകള്‍ കഴിയ്ക്കുന്നവര്‍ ഇത് ഡോക്ടറുടെ നിര്‍ദേശപ്രകാരം മാത്രം കഴിയ്ക്കുന്നതാണ് നല്ലത്.

English summary

Pregnancy, Delivery, Antioxidant, Baby, Pregnant, ഗര്‍ഭം, ഗര്‍ഭിണി, പ്രസവം, വൈറ്റമിന്‍, കുഞ്ഞ്, പ്രതിരോധശേഷി, ആന്റിഓക്‌സിഡന്റ്

The mother's body goes through a lot stress and trauma during pregnancy and even after it. That is, women feel week after the delivery and are advised to rest well. Many women become victims of postnatal malnutrition due to an improper nutrition and lack of sufficient rest. This also happens when a healthy diet is not followed after the baby is born.
 
Story first published: Wednesday, January 23, 2013, 14:21 [IST]
X
Desktop Bottom Promotion