For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

പ്രസവശേഷം മുഖക്കുരു?

|

ഒരു സ്ത്രീ ഗര്‍ഭിണിയാകുമ്പോഴും പ്രസവശേഷവും ധാരാളം ശരീരമാറ്റങ്ങള്‍ സംഭവിയ്ക്കുന്നുണ്ട്. ആരോഗ്യപരമായും ചര്‍മപരമായുമെല്ലാം ഇത്തരം മാറ്റങ്ങള്‍ സാധാരണവുമാണ്.

പ്രസവശേഷവും സ്ത്രീകളുടെ ചര്‍മത്തില്‍ ധാരാളം മാറ്റങ്ങള്‍ സംഭവിയിക്കുന്നുണ്ട്. സ്‌ട്രെച്ച്മാര്‍ക്‌സ് ഇതില്‍ പ്രധാനമാണ്.

പ്രസവശേഷം ചില സ്ത്രീകളില്‍ മുഖക്കുരു വരുന്നതും കണ്ടുവരുന്നുണ്ട്. സാധാരണയായി ഇതൊരു ടീനേജ് പ്രശ്‌നമാണെങ്കിലും ഗര്‍ഭകാലത്തെ ശരീരമാറ്റങ്ങളാണ് പ്രധാനമായും ഇതിന് കാരണമാകാറ്.

Acne

പ്രസവശേഷം മുഖക്കുരു വരുന്നതിന് കാരണങ്ങള്‍ പലതാണ്.

കുഞ്ഞ് ആണാണെങ്കില്‍ പ്രസവശേഷം അമ്മയുടെ മുഖത്തു മുഖക്കുരു വരുന്നതായി കണ്ടുവരുന്നുണ്ട്. ഗര്‍ഭത്തില്‍ ആണ്‍കുഞ്ഞെങ്കില്‍ ഹോര്‍മോണ്‍ മാറ്റങ്ങള്‍ കൂടുതലാണ്. പ്രത്യേകിച്ച് പുരുഷഹോര്‍മോണായ ആന്‍ഡ്രൊജെന്‍ അമ്മയുടെ ശരീരത്തിലുണ്ടാക്കുന്ന മാറ്റങ്ങള്‍ മുഖക്കുരുവിന് കാരണമായി പറയാറുണ്ട്.

ഗര്‍ഭകാലത്ത് എണ്ണയുള്ള ഭക്ഷണങ്ങള്‍ കൂടുതല്‍ കഴിയ്ക്കുന്നത് ചിലപ്പോള്‍ പ്രസവശേഷമുള്ള മുഖക്കുരുവിന് കാരണമായേക്കും. എണ്ണമയമുള്ള ചര്‍മത്തില്‍ മുഖക്കുരു വരാന്‍ സാധ്യത കൂടുതാണെന്നതു തന്നെ കാരണം.

പ്രസവശേഷം അമ്മയുടെ ശരീരത്തില്‍ ധാരാളം ഹോര്‍മോണ്‍ മാറ്റങ്ങള്‍ നടക്കുന്നുണ്ട്. ഇത് പലപ്പോഴും പ്രസവശേഷം മുഖക്കുരുവായി പ്രത്യക്ഷപ്പെടാറുമുണ്ട്.

പ്രസവശേഷം ചര്‍മപരിചരണത്തില്‍ വേണ്ട രീതിയില്‍ ശ്രദ്ധിയ്ക്കാത്തതും മുഖക്കുരുവിന് വഴിയൊരുക്കാറുണ്ട്. കുഞ്ഞിന്റെ കാര്യത്തില്‍ കൂടുതല്‍ ശ്രദ്ധിയ്‌ക്കേണ്ട വരുന്നത് ബോധപൂര്‍വമോ അല്ലാതെയോ ചര്‍മപരിചരണത്തില്‍ പിന്നോക്കം പോകാനുള്ള ഒരു കാരണമായി മാറുന്നു. ഇത് പലപ്പോഴും മുഖക്കുരുവിന് ഇട വരുത്തുകയും ചെയ്യുന്നു.

English summary

Post Delivery Acne Reasons

Pregnancy is a huge turmoil for your body. You go through several skin changes after pregnancy and developing acne is just one of them. Many women have this question in their minds that is postpartum acne a common problem? Actually its hard to answer this question in a 'yes' or 'no'. Every woman is different and how their body reacts after childbirth is also different.
Story first published: Thursday, December 5, 2013, 12:58 [IST]
X
Desktop Bottom Promotion