For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

പ്രസവശേഷം ആര്‍ത്തവം?

|

ഗര്‍ഭകാലവും പ്രസവവും സ്ത്രീ ശരീരത്തില്‍ ഏറെ മാറ്റങ്ങളുണ്ടാക്കുന്നുണ്ട്. ചിലത് താല്‍ക്കാലിക മാറ്റങ്ങളും മറ്റു ചിലത് സ്ഥിരമായ മാറ്റങ്ങളും.

ഗര്‍ഭം ധരിക്കുമ്പോഴേ ആര്‍ത്തവം നിലയ്ക്കും. ഇത് പിന്നീട് പ്രസവശേഷം മാത്രമേ ഉണ്ടാവുകയുള്ളൂ.

Periods

പ്രസവശേഷം എപ്പോഴാണ് ആര്‍ത്തവം വരികയെന്നത് പലര്‍ക്കുമുള്ള ഒരു സംശയം തന്നെയാണെന്നു പറയാം. പ്രസവശേഷം ആദ്യകുറച്ചു ദിവസങ്ങളില്‍ ബ്ലീഡിംഗുണ്ടാകും. എന്നാല്‍ ഇത് ആര്‍ത്തവമല്ല. യൂട്രസ് ഭിത്തിയില്‍ നിന്നും പ്ലാസന്റെ പൂര്‍ണമായും പുറന്തള്ളുന്നതിനുള്ളൊരു ശാരീരിക പ്രക്രിയയാണിത്.

സാധാരണ ഗതിയില്‍ കുഞ്ഞിന് മുലയൂട്ടുന്ന കാലത്തോളം ആര്‍ത്തവമുണ്ടാകില്ല. എന്നാല്‍ കുഞ്ഞിനെ ഏതെങ്കിലും കാരണവശാല്‍ മുലയൂട്ടാത്തവരാണെങ്കില്‍ ആര്‍ത്തവം പെട്ടെന്നു വരാം.

കുഞ്ഞിനു മുലപ്പാല്‍ കൊടുക്കുന്നത് നിര്‍ത്തുകയോ തീരെ കുറയ്ക്കുകയോ ചെയ്യുമ്പോള്‍ ആര്‍ത്തവചക്രം വീണ്ടും തുടങ്ങുകയും ചെയ്യും.

ആര്‍ത്തവമില്ലാത്തതു കൊണ്ട് ഗര്‍ഭം ധരിക്കില്ലെന്നു കരുതാനും സാധിയ്ക്കില്ല. കാരണം ആര്‍ത്തവം നടന്നില്ലെങ്കിലും ശരീരത്തില്‍ അണ്ഡമുല്‍പാദിപ്പിക്കപ്പെടുന്നുണ്ട്. ഇത് ബീജവുമായി സംയോഗം നടന്നാല്‍ ഗര്‍ഭസാധ്യതയുമുണ്ട്. ഇതുകൊണ്ടു തന്നെ ഗര്‍ഭധാരണം ഒഴിവാക്കണമെന്നുള്ളവര്‍ ഇത്തരം ഘട്ടങ്ങളില്‍ മുന്‍കരുതലുകളെടുക്കേണ്ടതുമുണ്ട്.

സാധാരണ ഗതിയില്‍ പ്രസവശേഷം ആറു മാസം അല്ലെങ്കില്‍ ഒരു വര്‍ഷം എ്ന്ന കാലയളവില്‍ ആര്‍ത്തവം വീണ്ടും ആരംഭിക്കാറുണ്ട്. എന്നാല്‍ ചിലരില്‍ ഹോര്‍മോണ്‍ പ്രശ്‌നങ്ങള്‍ കാരണം ഇത് ക്രമമാകാന്‍ പിന്നെയും സമയമെടുത്തേക്കാം.

English summary

Periods After Child Birth

Pregnancy and childbirth is like a huge turmoil for the body. Your entire hormonal system is out of track and you just don't know what to expect any more. However, one thing you definitely expect is to get regular periods after giving birth. This is because having regular periods after birth is like return to normalcy.
 
 
Story first published: Tuesday, July 2, 2013, 14:50 [IST]
X
Desktop Bottom Promotion