For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

പ്രസവത്തടി കുറയ്ക്കും ചെറുനാരങ്ങ

|

ഗര്‍ഭസമയത്ത് സ്ത്രീകളുടെ തൂക്കവും തടിയുമെല്ലാം വര്‍ദ്ധിക്കുന്നത് സാധാരണമാണ്. എന്നാല്‍ കാര്യമായ ഡയറ്റിംഗും കഠിനവ്യായാമവുമൊക്കെ ഈ ഘട്ടത്തില്‍ സാധിയ്ക്കുകയുമില്ല.

പ്രസവം കഴിഞ്ഞാലും ഭൂരിഭാഗം സ്ത്രീകളിലും ഈ തടി പോകാതെ നില്‍ക്കും.

പ്രസവശേഷമുള്ള തടി കുറയ്ക്കാന്‍ ചെറുനാരങ്ങ ഒരു പരിധി വരെ സഹായിക്കും. ഇതിലെ ആന്റിഓക്‌സിഡന്റുകള്‍, വൈറ്റമിന്‍ സി എന്നിവ ശരീരത്തിലെ കൊഴുപ്പിനെ പുറന്തള്ളും. അപചയപ്രക്രിയ ശക്തിപ്പെടുത്താന്‍ സഹായിക്കും. ഇതെല്ലാം ആരോഗ്യം കളയാതെ തടി കുറയ്ക്കാന്‍ സഹായിക്കുന്ന ഘടകങ്ങള്‍ തന്നെയാണ്.

Postnatal

ചെറുനാരങ്ങാനീരു കുടിയ്ക്കുന്നത് തടി കുറയ്ക്കാന്‍ സഹായിക്കുന്ന ഒന്നാണ്. ഇതില്‍ പഞ്ചസാര ചേര്‍ക്കരുതെന്നത് വളരെ പ്രധാനം. പകരം തേന്‍ ചേര്‍്ക്കാം. ഇത് ആരോഗ്യത്തിനും നല്ലതാണ്.

രാവിലെ വെറുംവയറ്റില്‍ ചൂടുവെള്ളത്തില്‍ ചെറുനാരങ്ങ പിഴിഞ്ഞു കുടിയ്ക്കുന്നതും ഗുണം ചെയ്യും. കൊഴുപ്പുള്ള ഭക്ഷണത്തിനു ശേഷം ചെറുനാരങ്ങാജ്യൂസ് കുടിയ്ക്കുന്നതും ഗുണം ചെയ്യും.

സാലഡുകളിലും മറ്റും ചെറുനാരങ്ങാനീര് പിഴിഞ്ഞൊഴിച്ചു കുടിയ്ക്കാം. പ്രസവത്തിനു ശേഷമുള്ള തടി കുറയ്ക്കാന്‍ പറ്റിയ നല്ലൊന്നാന്തരം വഴിയാണിത്.

ഗ്രീന്‍ ടീ, കട്ടന്‍ ചായ എന്നിവയില്‍ ചെറുനാരങ്ങാനീര് പിഴിഞ്ഞൊഴിച്ചു കുടിയ്ക്കുന്നതും ഗുണം ചെയ്യും. ഇതും അപചയപ്രക്രിയ ശക്തിപ്പെടുത്താനും ശരീരത്തിലെ കൊഴുപ്പു പുറന്തള്ളാനും സഹായിക്കും.

English summary

Lemon Reduce Postnatal Weight

Lemon helps to reduce postnatal weight. Here are some tips to use lemon for post natal weight loss,
Story first published: Saturday, July 13, 2013, 11:46 [IST]
X
Desktop Bottom Promotion