For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

സുന്ദരിയായ അമ്മ!

|

ഒരു കുഞ്ഞിന്റെ അമ്മയായി. ഇനിയിപ്പോ ഉള്ളതൊക്കെ മതി.ഒരുങ്ങി പുറപ്പെട്ട് പോകുന്നത് കണ്ടാ അയലത്തുകാര്‍ എന്ത് വിചാരിക്കും? ഒന്നു പുറത്തേക്കിറങ്ങുമ്പോള്‍ കണ്ണാടിക്ക് മുമ്പില്‍ നിന്നുള്ള പലരുടേയും ആത്മഗതമാണിത്. എന്നാല്‍ അമ്മമാരെ ആ കാലം എന്നേ കഴിഞ്ഞു. ഇത് ന്യൂ ജനറേഷന്റെ കാലമാണ്. അമ്മ സ്മാര്‍ട്ടല്ലെങ്കില്‍ പി ടി എ മീറ്റിംഗിന് വരണ്ടാ എന്ന് പറയുന്ന മക്കളാണിപ്പോള്‍. അതുകൊണ്ട് അയലത്തെ ചേച്ചി എന്തു വിചാരിക്കുമെന്നൊന്നും ആലോചിച്ചിരിക്കാതെ വേഗം സ്മാര്‍ട്ടാകാന്‍ നോക്ക്....

നല്ലൊരു അമ്മയ്ക്കു ആദ്യം വേണ്ടത് വൃത്തിയാണ്.മക്കളുടെ കാര്യത്തില്‍ മാത്രമല്ല സ്വന്തം കാര്യത്തിലും വൃത്തി അനിവാര്യമാണ്. പുതുതായി അമ്മയായവര്‍ക്ക് ഒന്നുറങ്ങാന്‍ പോലും സമയം തികയില്ലെന്നറിയാം. എന്നാലും തിരക്കിനിടയില്‍ ഒന്നു കുളിച്ചാല്‍ പിന്നെ കൂടുതല്‍ ഉല്‍സാഹത്തോടെ നിങ്ങള്‍ക്ക് കുഞ്ഞിന്റെ കാര്യങ്ങള്‍ നോക്കാനാകും.

Mother and Kid

നല്ല ക്ളെന്‍സര്‍ ഉപയോഗിച്ച് ഇടയ്ക്കിടെ മുഖം കഴുകുന്നത് ശീലമാക്കിയാല്‍ വിയര്‍പ്പ് മാറി ഫ്രഷ് ലുക്ക് കിട്ടും. കുളിക്കുമ്പോള്‍ ഷാമ്പൂവും കണ്ടീഷണറും മുടിയിലിടാന്‍ മറക്കേണ്ട. മാത്രമല്ല കക്ഷത്തിലെയും ഗൂഹ്യഭാഗത്തേയും രോമങ്ങള്‍ ഒരാഴ്ച്ച കൂടുമ്പോള്‍ വടിച്ചു കളയുകയും വേണം. കൈകളും കാലുകളും വാക്സ് ചെയ്യുക കൂടിയായാല്‍ ഏറെ നല്ലത്.

വീട്ടില്‍തന്നെ ഇരിക്കുകയല്ലേ എന്നത് മുടി നന്നായി സംരക്ഷിക്കാതിരിക്കാനുള്ള ഒരു എക്സ്ക്യൂസേ അല്ല. ഗര്‍ഭിണിയായതിനു ശേഷം പാര്‍ലറില്‍ പോയി മാസാമാസത്തെ ട്രിമ്മിംഗ് ഒന്നും നടക്കാത്തതുകൊണ്ട് പലരുടേയും മുടി ഒരു പാട് നീണ്ട് കോലം കെട്ടതായി മാറിക്കഴിഞ്ഞിരിക്കും. ഡോണ്‍ഡ് വറി നമുക്ക് പുതിയ ഹെയര്‍ സ്റ്റൈല്‍ പരീക്ഷിക്കാം. ഒരു സ്മാര്‍ട്ട് അമ്മയ്ക്കു ചേര്‍ന്ന ലളിതവും സുന്ദരവുമായി എത്ര ഹെയര്‍ സ്റ്റൈലുകളുണ്ട്. അതിലേതെങ്കിലും ഒന്ന് സെലക്ട് ചെയ്താല്‍ പോരെ.

നീളം കുറഞ്ഞമുടി മതിയെങ്കില്‍ ബോബ് ചെയ്യാം അതല്ല നീളം വേണമെന്നുണ്ടെങ്കില്‍ ലെയറുകളായി വെട്ടാം.എന്നാല്‍ ഇടക്കിടെ വെട്ടിയൊതുക്കിയില്ലെങ്കിലും പ്രശ്നമില്ല.

നീളമുള്ളമുടിയാണ് നിങ്ങള്‍ക്കുള്ളതെങ്കില്‍ രണ്ട് ഭാഗത്തേക്കും വകഞ്ഞുമാറ്റി താഴ്ത്തി പോണിടെയ്ല്‍ കെട്ടാം.പക്ഷേ ഒന്നിച്ച് ഉയര്‍ത്തി പോണിടെയ്ല്‍ കെട്ടുന്നതാകും കൂടുതല്‍ ഭംഗി. മുടിയ്ക്ക് സാധാരണനിറം നിലനിര്‍ത്താന്‍ ഹെയര്‍ ഡൈകളും ഉപയോഗിക്കാവുന്നതാണ്.

പുരികങ്ങള്‍ ഷേപ്പാക്കാന്‍ ബ്യൂട്ടി പാര്‍ലറില്‍ പോകാന്‍ നേരമില്ലെങ്കില്‍ വീട്ടിലിരുന്ന് നല്ലൊരു ചവണ ഉപയോഗിച്ച് ഷേപ്പാക്കാം.

വളരെ ലളിതമായ മേക്കപ്പാകും സ്മാര്‍ട്ടായ അമ്മമാര്‍ക്ക് യോജിച്ചത്.പക്ഷേ മേക്കപ്പ് ഇടാതിരിക്കരുത്.ദിവസേന മോയ്ചറൈസര്‍ പുരട്ടി ചര്‍മ്മം ഈര്‍പ്പമുള്ളതാക്കി നിലനിര്‍ത്തണം. സണ്‍സ്ക്റീന്‍ അടങ്ങിയ മോയിച്ചറൈസര്‍ തന്നെ ഉപയോഗിക്കാന്‍ പ്രത്യേകം ശ്രദ്ധിക്കണം.സമയമുള്ളപ്പോള്‍ മസ്ക്കാരയും ഐ ലൈനറും ഐ ഷാഡോയും എല്ലാം ഉപയോഗിച്ച് കണ്ണുസുന്ദരമാക്കാന്‍ മറക്കേണ്ട.

വസ്ത്രങ്ങളുടെ കാര്യത്തിലും പ്രത്യേക ശ്രദ്ധ വേണം. ലളിതവും സുഖകരവുമായ വസ്ത്രങ്ങള്‍ തെരെഞ്ഞടുക്കാം. തണുപ്പുകാലങ്ങളില്‍ സ്വെറ്ററും ഓവര്‍കോട്ടുകളും,ചൂടത്ത് അയഞ്ഞവസ്ത്രങ്ങളും ഉപയോഗിക്കാം. കാപ്രിക്കൊപ്പം അയഞ്ഞ ഷോര്‍ട്ട് ടോപ്പുകള്‍ പരീക്ഷിക്കാം. ചെറിയ ഹീലുള്ള ലെതര്‍ ചെരിപ്പുകളോ ഫ്ളാറ്റ് ചെരിപ്പുകളോ ഉപയോഗിക്കുന്നതാകും നല്ലത്. ജീന്‍സിനും കാപ്രിക്കും ഒപ്പം ഭംഗിയുള്ള ഫ്ളാറ്റ് ഷൂസും പരീക്ഷിക്കാവുന്നതാണ്. അതേസമയം വ്യായാമം ചെയ്യുമ്പോഴല്ലാതെ സ്പോര്‍ട്സ് ഷൂ ഉപയോഗിക്കരുത്.

ഇനി സുന്ദരിയായ അമ്മയ്ക്ക് വേണ്ട ആഭരണങ്ങളെന്തെല്ലാമാണെന്ന് നോക്കാം.സ്ഥിരമായി ഉപയോഗിക്കാന്‍ ലളിതമായ ഒരു മാല മതിയാകും .പുറത്തേക്കിറങ്ങുമ്പോള്‍ ഒരു നെക്ലേസാകാം. അമ്മയുടെ കമ്മലും മാലയും തൊട്ടു കളിക്കുന്നത് കുഞ്ഞുങ്ങള്‍ക്ക് ഒരു ശീലമാണ് . അത് കരുതി നിങ്ങള്‍ ആഭരണങ്ങള്‍ പാടെ ഉപേക്ഷിക്കുകയൊന്നും വേണ്ട.

പാര്‍ലറില്‍ പോകാനായില്ലെങ്കില്‍ വീട്ടില്‍ത്തന്നെ സ്വന്തമായ രീതിയില്‍ മാനിക്യൂറും പെഡിക്യൂറും ചെയ്യാം.രണ്ടാഴ്ച്ച കൂടുമ്പോള്‍ ഇത് ശീലമാക്കിയാല്‍ കൈകാലുകള്‍ക്ക് തിളക്കം കൂട്ടാം.

മികച്ച അമ്മയ്ക്ക് ഇത്തിരി വ്യായാമം കൂടിവേണം. വൈകീട്ട് വെയില്‍ താഴുമ്പോള്‍ കുഞ്ഞിനേയും കൊണ്ട് നടക്കാനിറങ്ങാം.അല്ലെങ്കില്‍ കുടുംബത്തോടൊന്നിച്ച് പുറത്ത് അത്താഴത്തിനു പോകാം.തടികുറയ്ക്കാന്‍ ഉദ്ദേശമുണ്ടെങ്കില്‍ വീട്ടിനുള്ളില്‍ വര്‍ക്ക് ഔട്ടുമാവാം. വ്യായാമ പരിശീലനങ്ങളുമായി ബന്ധപ്പെട്ട ടിവി പരിപാടികളെ ഇതിനായി ആശ്രയിക്കാം.എന്നാല്‍ അമിതവ്യായാമം ഡോക്ടറുടെ അനുമതിയോടെ മതി.

തിരക്കിനിടയില്‍ ദന്തിസ്റ്റിനെ കാണാന്‍ മറക്കരുത്. വെളുത്ത ആരോഗ്യമുള്ള പല്ലുകള്‍ നിങ്ങളുടെ പുഞ്ചിരിയെ കൂടുതല്‍ സുന്ദരമാക്കും.

ശാന്തവും സൌമ്യവുമായ പെരുമാറ്റം നിങ്ങളെ ഒരു മികച്ച അമ്മയാക്കുമെന്നുറപ്പ്. പിരിമുറുക്കവും ക്ഷീണവും നിങ്ങളുടെ ഉത്സാഹത്തെ കെടുത്തിക്കളയും. ആഴ്ചയില്‍ ഒരിക്കല്‍ ഒറ്റയ്ക്ക് ഒന്ന് പുറത്തേക്കിറങ്ങാം. ഏതെങ്കിലും ഒരു അമ്മമാരുടെ ഗ്രൂപ്പില്‍ അംഗമാവുന്നതും കൊള്ളാം. എന്ത് കാര്യമായാലും ഒരു പരിധിക്കപ്പുറം വികാരപരമായി പെരുമാറാതിരിക്കുന്നതാവും ഉചിതം. അല്ലെങ്കില്‍ സുഹൃത്തുക്കളോ അപരിചിതരോ നിങ്ങളെ തെറ്റിദ്ധരിച്ചേക്കാം.

സ്മാര്‍ട്ട് അമ്മയാകാന്‍ നിങ്ങള്‍ തയ്യാറായില്ലേ.

Read more about: mother അമ്മ
English summary

Mother, Baby, Skincare, അമ്മ, കുഞ്ഞ്, ചര്‍മസംരക്ഷണം,

Staying classy through motherhood can be a challenge. Mothers often don't have the time and money they used to have to put towards keeping up appearances. Stay at home moms especially may have a hard time staying motivated to look good when they don't get out as often. Here are some tips for staying classy after becoming a mom.
Story first published: Monday, April 8, 2013, 15:41 [IST]
X
Desktop Bottom Promotion