For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

അബോര്‍ഷനു ശേഷം ആരോഗ്യശ്രദ്ധ

|

അബോര്‍ഷന്‍ നടത്താം, ഇത് സ്വാഭാവികമായും സംഭവിയ്ക്കാം. അബോര്‍ഷന്‍ ശാരീരികമായും മാനസികമായും വളരേയേറെ മാറ്റങ്ങള്‍ സ്ത്രീകള്‍ക്കുണ്ടാക്കുന്നുണ്ട്.

അബോര്‍ഷനു ശേഷം സ്ത്രീ ശരീരം പൊതുവെ ദുര്‍ബലമായിരിക്കും. ശരീരത്തിന്റെ ബലം തിരിച്ചു ലഭിയ്ക്കാനും അണുബാധ പോലുള്ള അസുഖങ്ങള്‍ ഒഴിവാക്കാനും പ്രത്യേക ശ്രദ്ധ വയ്‌ക്കേണ്ടതുണ്ട്.

അബോര്‍ഷനു ശേഷം ശ്രദ്ധിയ്‌ക്കേണ്ട ചില ആരോഗ്യകാര്യങ്ങളെക്കുറിച്ചറിയൂ,

വ്യായാമങ്ങള്‍

വ്യായാമങ്ങള്‍

ഭാരപ്പെട്ട ജോലികളോ വ്യായാമങ്ങളോ വേണ്ട. അബോര്‍ഷന് ശേഷം രണ്ടാഴ്ചയെങ്കിലും വ്യായാമങ്ങള്‍ ഒഴിവാക്കണമെന്നാണ് പറയാറ്. ഭാരമുള്ള വസ്തുക്കളൊന്നും കുനിഞ്ഞെടുക്കരുത്.

ഗുളികകള്‍

ഗുളികകള്‍

ഡോക്ടറുടെ നിര്‍ദേശപ്രകാരമുള്ള ഗുളികകള്‍ കഴിയ്ക്കുക. ധാരാളം വെള്ളം കുടിയ്ക്കുകയും നല്ലപോലെ ഉറങ്ങുകയും വേണം. പോഷകഗുണമുള്ള നല്ല, അതേസമയം എളുപ്പം ദഹിക്കുന്ന വിധത്തിലുള്ള ഭക്ഷണങ്ങള്‍ കഴിയ്ക്കുക.

നീന്തുക

നീന്തുക

രണ്ടാഴ്ചയെങ്കിലും നീന്തുക, ബാത് ടബില്‍ കുളിയ്ക്കുക എന്നിവ ഒഴിവാക്കണം. ഇളം ചൂടുവെള്ളത്തില്‍ കുളിയ്ക്കുന്നത് നല്ലതാണ്. ദേഹമാസകലം എണ്ണ തേച്ചുള്ള കുളി തല്‍ക്കാലത്തേക്ക് ഒഴിവാക്കുന്നതാണ് നല്ലത്.

ലൈംഗികബന്ധം

ലൈംഗികബന്ധം

രണ്ടാഴ്ചയെങ്കിലും ലൈംഗികബന്ധം ഒഴിവാക്കണം. ശരീരവും മനസും പൂര്‍ണമായി സുഖപ്പെടുന്നതു വരെയുള്ള ലൈംഗികബന്ധം വേണ്ട. ടാമ്പൂണ്‍, കോപ്പര്‍ ടി പോലുള്ള സാധനങ്ങള്‍ ഈ കാലയളവില്‍ ഉപയോഗിക്കരുത്.

ഗര്‍ഭധാരണം

ഗര്‍ഭധാരണം

അബോര്‍ഷന്‍ കഴിഞ്ഞ് ഉടനടി ഗര്‍ഭധാരണം ഒഴിവാക്കുന്നതാണ് നല്ലത്. അബോര്‍ഷന്‍ സംഭവിച്ച് രണ്ടാഴ്ചക്കുള്ളില്‍ വേണമെങ്കിലും ഗര്‍ഭം ധരിക്കാന്‍ സാധ്യതയുണ്ട്. ഇത് ഒഴിവാക്കാന്‍ മുന്‍കരുതല്‍ സ്വീകരിക്കുക. ഉടനെയുള്ള ഗര്‍ഭധാരണം യൂട്രസിനും നല്ലതല്ല.

ഹോബി

ഹോബി

അബോര്‍ഷന്‍ മാനസികമായു ചിലപ്പോള്‍ തളര്‍ത്തുന്ന ഒന്നായിരിക്കും. ഇതില്‍ നിന്നും മോചനം നേടാന്‍ ഇഷ്ടമുള്ള ഹോബികളില്‍ ഏര്‍പ്പെടുന്നത് ഗുണം ചെയ്യും.

English summary

Health Tips After Abortion

Health should be first priority after an abortion. Here are some tips to follow after abortion,
Story first published: Tuesday, July 23, 2013, 15:57 [IST]
X
Desktop Bottom Promotion