For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

മുലയൂട്ടുന്ന സ്‌ത്രീക്കു വിറ്റാമിനുകള്‍

By Archana V
|

ഗര്‍ഭകാലം ആരോഗ്യപൂര്‍ണമായിരിക്കുന്നതില്‍ ആഹാരക്രമത്തിന്റെ പങ്ക്‌ വളരെ പ്രധാനമാണ്‌. മൂലയൂട്ടുന്ന കാലയളവിലും സാഹചര്യം വ്യത്യസ്‌തമല്ല. മുലയൂട്ടുന്ന സമയത്ത്‌ സ്‌ത്രീകള്‍ പോഷകഗുണമുള്ള സമീകൃത ആഹാരം കഴിക്കണം . ഇത്‌ കുഞ്ഞിന്‌ ആവശ്യമായ പോഷകങ്ങള്‍ നല്‍കാന്‍ സഹായിക്കുന്നതിന്‌ പുറമെ നിങ്ങളുടെ ആരോഗ്യം നിലനിര്‍ത്താനും ആവശ്യമാണ്‌. കുഞ്ഞിന്‌ ആരോഗ്യം ഉണ്ടായിരിക്കാന്‍ മൂലയൂട്ടുന്ന സ്‌ത്രീകള്‍കളുടെ ശരീരത്തിന്‌ ആവശ്യമുള്ള വിറ്റാമിനുകള്‍ ലഭിക്കണം. ഇതിനായി ആരോഗ്യകരമായ ഭക്ഷണത്തിനൊപ്പം വിവിധ തരം വിറ്റാമിനുകളും കഴിക്കാന്‍ ഡോക്ടര്‍മാര്‍ നിര്‍ദ്ദേശിക്കാറുണ്ട്‌.

മുലപ്പാലിന്റെ ഉത്‌പാദനത്തിനാവശ്യമായ വിറ്റാമിനുകള്‍ അടങ്ങിയിട്ടുണ്ടെന്ന്‌ ഉറപ്പ്‌ വരുത്തിയിട്ടുവേണം പ്രസവത്തിന്‌ മുമ്പുള്ള വിറ്റാമിനുകള്‍ തുടരാന്‍. വിറ്റാമിന്‍ ഡി, വിറ്റാമിന്‍ ബി എന്നിവ മുലപ്പാല്‍ കൂടുതല്‍ ഉണ്ടാകാന്‍ ഏറെ ആവശ്യമാണ്‌. മുലയൂട്ടുന്നതിന്‌ ധാരാളം ഊര്‍ജവും പോഷകങ്ങളും ഉപയോഗിക്കുന്നുണ്ട്‌. ഇത്‌ ശരീരത്തിന്‌ തിരികെ കിട്ടുന്നതിന്‌ ധാരാളം വിറ്റാമിനുകള്‍ കഴിക്കണം. ഗര്‍ഭകാലത്ത്‌ നിര്‍ദ്ദേശക്കുന്ന വിറ്റാമിനുകള്‍ സാധാരണയായി മുലയൂട്ടുമ്പോഴും പിന്തുടരണം. പാല്‍ ചുരത്തുന്നതിന്‌ വേണ്ടി കഴിക്കേണ്ട വിറ്റമാനുകളില്‍ ഭൂരിഭാഗം വിറ്റാമിനുകളും ഉള്‍പ്പെടുന്നുണ്ട്‌. വിറ്റാമിന്റെ അളവ്‌ വ്യത്യാസപ്പെട്ടേക്കാം. അവശ്യമായ വിറ്റാമിനുകള്‍ ശരീരത്തിന്‌ ലഭിക്കുന്നുണ്ടെന്ന്‌ ഡോക്ടറെ കണ്ട്‌ ഉറപ്പാക്കുക.

മുലയൂട്ടുന്ന സ്‌ത്രീകള്‍ കഴിക്കേണ്ട പ്രധാന വിറ്റാമിനുകള്‍

വിറ്റാമിന്‍ ഡി

വിറ്റാമിന്‍ ഡി

മുലയൂട്ടുന്ന സ്‌ത്രീകള്‍ക്ക്‌ വേണ്ട വിറ്റാമിനുകളില്‍ ഏറ്റവും പ്രധാനമാണ്‌ വിറ്റാമിന്‍ ഡി.എല്ലാ ദിവസവും 10 മൈക്രോ ഗ്രാം അടങ്ങിയ വിറ്റാമിന്‍ ഡി പൂരകങ്ങള്‍ കഴിക്കുക. വിറ്റാമിന്‍ ഡിയുടെ ഉത്‌പാദനം ഉയരാന്‍ രാവിലെയോ വൈകിട്ടോ സൂര്യപ്രകാശം ഏല്‍ക്കുന്നതും നല്ലതാണ്‌.

വിറ്റാമിന്‍ സി

വിറ്റാമിന്‍ സി

മുലയൂട്ടുന്നവര്‍ക്ക്‌ വേണ്ട പ്രധാന വിറ്റാമിനാണ്‌ വിറ്റാമിന്‍ സി. നാരങ്ങ പഴങ്ങള്‍, ബെറികള്‍, തക്കാളി, കാപ്‌സികം, ഉരുളകിഴങ്‌ എന്നിവ ആഹാരത്തില്‍ ഉള്‍പ്പെടുത്തുക.ഇത്തരം ആഹാരങ്ങള്‍ക്ക്‌ പുറമെ ബഹുവിറ്റാമിന്‍ പൂരകങ്ങളിലെല്ലാം വിറ്റാമിന്‍ സി അടങ്ങിയിട്ടുണ്ട്‌.

ഫോലേറ്റ്‌

ഫോലേറ്റ്‌

ഗര്‍ഭ കാലത്തും പാലൂട്ടുമ്പോഴും ഫോലേറ്റ്‌ വളരെ പ്രധാനമാണ്‌. പൂരകാഹാരമായി കഴിക്കുന്നതിന്‌ പുറമെ ചീര, ബ്രൊക്കോളി, കാബേജ്‌ തുടങ്ങിയ ഇല ആഹാരങ്ങളും കഴിക്കുക.

വിറ്റാമിന്‍ ഇ

വിറ്റാമിന്‍ ഇ

മുലയൂട്ടുമ്പോള്‍ ശരീരത്തിന്‌ വളരെ ആവശ്യമാണ്‌ വിറ്റാമിന്‍ ഇ. ഭക്ഷണത്തിലൂടെയും പൂരകമായിട്ടും ഇഞ്ചക്ഷനിലൂടെയും വിറ്റാമിന്‍ ഇ ലഭ്യമാക്കാറുണ്ട്‌.

വിറ്റാമിന്‍ എ

വിറ്റാമിന്‍ എ

പാല്‌ ചുരത്തുന്നതിന്‌ വിറ്റാമിനുകള്‍ ഏറെ ആവശ്യമായതിനാല്‍ വിറ്റാമിന്‍ എ ധാരാളം നല്‍കേണ്ടത്‌ ആവശ്യമാണ്‌. കടും പച്ച, മഞ്ഞ നിറങ്ങളിലുള്ള ബ്രോക്കോളി, കാരറ്റ്‌, മത്തങ്ങ പോലുള്ള ഭക്ഷണങ്ങള്‍ ആഹാരത്തില്‍ ധാരാളമായി ഉള്‍പ്പെടുത്തുക.

വിറ്റാമിന്‍ ബി6

വിറ്റാമിന്‍ ബി6

മുലയൂട്ടുന്ന സ്‌ത്രീകള്‍ കഴിക്കാന്‍ നിര്‍ദ്ദേശിക്കുന്ന വിറ്റാമിന്‍ ബി6 ന്റെ അളവ്‌ ദിവസം 2 മില്ലിഗ്രാം ആണ്‌. ഗര്‍ഭകാലത്തും ആവശ്യമുള്ള ഈ വിറ്റാമിന്‍ പാലൂട്ടുന്ന കാലയളവിലും തുടരണം.

വിറ്റാമിന്‍ ബി2

വിറ്റാമിന്‍ ബി2

റിബോഫ്‌ളാവിന്‍ എന്നറിയപ്പെടുന്ന വിറ്റാമിന്‍ ബി2 മുലപ്പാല്‍ നന്നായി ധാരാളം ഉണ്ടാകന്നതിന്‌ സഹായിക്കും. പാല്‍, മാംസം, മുട്ട, അണ്ടിപരിപ്പുകള്‍, പച്ചക്കറികള്‍ തുടങ്ങിയവയില്‍ ഇത്‌ ധാരാളം അടങ്ങിയിട്ടുണ്ട്‌.

വിറ്റാമിന്‍ ബി12

വിറ്റാമിന്‍ ബി12

മുലപ്പാലിലടങ്ങിയിട്ടുള്ള വിറ്റാമിന്‍ ബി12 ന്റെ അളവ്‌ അമ്മ ഇതെത്ര കഴിക്കുന്നു എന്നതുമായി ബന്ധപ്പെട്ടിരിക്കും. സസ്യാഹാരം കഴിക്കുന്ന അമ്മമാരും വിറ്റാമിന്‍ ബി12 ന്റെ അഭാവമുള്ളവരും പൂരകമായി ഇത്‌ കഴിക്കാന്‍ നിര്‍ദ്ദേശിക്കാറുണ്ട്‌.

വിറ്റാമിന്‍ ബി1

വിറ്റാമിന്‍ ബി1

മുലയൂട്ടുന്ന അമ്മമാര്‍ക്ക്‌ വിറ്റാമിന്‍ ബി12 ആവശ്യമാണ്‌. മൂലയൂട്ടുന്ന കാലയളവില്‍ ആവശ്യമായ വിറ്റാമിനുകള്‍ കഴിക്കുന്നത്‌ അമ്മയും കുഞ്ഞും ആരോഗ്യത്തോടിരിക്കാന്‍ സഹായിക്കും.

English summary

Essential Vitamins For Women During Breastfeeding

Diet has an important role in having a healthy pregnancy. The condition is not different during your breastfeeding period as well.
X
Desktop Bottom Promotion