For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ചില ഗര്‍ഭനിരോധന വിശ്വാസങ്ങള്‍

|

ഗര്‍ഭനിരോധന മാര്‍ഗങ്ങള്‍ ഇന്ന് പലതരമുണ്ട്. ഗുളികകള്‍, കോണ്ടംസ്, ഹോര്‍മോണ്‍ കുത്തിവയ്പുകള്‍, ഐയുഡി തുടങ്ങിയവ ഇതില്‍ ചിലതു മാത്രം.

ഗര്‍ഭനിരോധന മാര്‍ഗങ്ങളെപ്പറ്റി ചില തെറ്റിദ്ധാരണകളുമുണ്ട്. ഇത്തരം ചില തെറ്റിദ്ധാരണകളേയും ഇവയുടെ പുറകിലെ യാഥാര്‍ത്ഥ്യങ്ങളേയും കുറിച്ചറിയൂ,

ചില ഗര്‍ഭനിരോധന വിശ്വാസങ്ങള്‍

ചില ഗര്‍ഭനിരോധന വിശ്വാസങ്ങള്‍

മാസമുറ സമയത്ത് ഗര്‍ഭനിരോധന മാര്‍ഗങ്ങള്‍ ഉപയോഗിക്കാതെ ബന്ധപ്പെട്ടാല്‍ ഗര്‍ഭം ധരിക്കില്ലെന്നൊരു വിശ്വാസം ഭൂരിഭാഗം പേര്‍ക്കുമുണ്ട്. ഇത് തികച്ചും തെറ്റായ ധാരണയാണ്.ഈ സമയത്ത് ഗര്‍ഭധാരണം നടക്കാന്‍ സാധ്യത കുറവാണെന്നു പറയാം. എന്നാല്‍ പൂര്‍ണമായും നടക്കിലെന്ന് ഉറപ്പിച്ചു പറയാനുമാവില്ല. ഗര്‍ഭധാരണശേഷിയുള്ള സ്ത്രീയാണെങ്കില്‍ മാസമുറ സമയത്തും ഗര്‍ഭധാരണം അപൂര്‍വമായെങ്കിലും നടക്കാം.

ചില ഗര്‍ഭനിരോധന വിശ്വാസങ്ങള്‍

ചില ഗര്‍ഭനിരോധന വിശ്വാസങ്ങള്‍

മെനോപോസിന്റെ ആദ്യഘട്ടങ്ങളിലും വളരെ അപൂര്‍വമായെങ്കിലും ഗര്‍ഭധാരണ സാധ്യതകളുണ്ട്. ഇത്തരം സന്ദര്‍ഭങ്ങളിലും ഗര്‍ഭനിരോധന മാര്‍ഗങ്ങള്‍ ഉപയോഗിക്കുന്നതു തന്നെയാണ് കൂടൂതല്‍ നല്ലത്.

ചില ഗര്‍ഭനിരോധന വിശ്വാസങ്ങള്‍

ചില ഗര്‍ഭനിരോധന വിശ്വാസങ്ങള്‍

40കളില്‍ സ്ത്രീക്ക് ഗര്‍ഭധാരണശേഷിയുണ്ടാകില്ലെന്നു കരുതി കോണ്‍ട്രാസെപ്റ്റീവ് ഉപയോഗിക്കാത്തവരുണ്ട്. ഇത് തികച്ചും തെറ്റായ ധാരണയാണ്. മാസമുറയുള്ളിടത്തോളം സ്ത്രീക്ക് ഗര്‍ഭധാരണ സാധ്യതയുണ്ട്. ഇത് ഏതു പ്രായത്തിലായാലും.

ചില ഗര്‍ഭനിരോധന വിശ്വാസങ്ങള്‍

ചില ഗര്‍ഭനിരോധന വിശ്വാസങ്ങള്‍

ഗര്‍ഭനിരോധനം ഉറപ്പാക്കാന്‍ രണ്ടു കോണ്ടംസ് ഒരുമിച്ച് ഉപയോഗിക്കുന്നവരുണ്ട്. ഇത് ഗര്‍ഭനിരോധന സാധ്യത കുറയ്ക്കുകയാണ് ചെയ്യുന്നത്. രണ്ടു കോണ്ടംസ് ഒരുമിച്ച് ഉപയോഗിക്കുമ്പോള്‍ ഇവ പരസ്പരം ഉരഞ്ഞ് പൊട്ടാനുള്ള സാധ്യത വളരെ കൂടുതലാണ്. ഒരു കോണ്ടം മാത്രം ഉപയോഗിക്കുന്നതാണ് കൂടുതല്‍ നല്ലത്.

ചില ഗര്‍ഭനിരോധന വിശ്വാസങ്ങള്‍

ചില ഗര്‍ഭനിരോധന വിശ്വാസങ്ങള്‍

ഗര്‍ഭനിരോധന ഗുളികകള്‍ തടി വയ്പ്പിക്കുമെന്ന വിശ്വാസം പലര്‍ക്കുമുണ്ട്. ഗര്‍ഭനിരോധന ഗുളികകള്‍ ഇറങ്ങിയിട്ട് വര്‍ഷം 50 ആയെങ്കിലും ഇക്കാര്യത്തെക്കുറിച്ച് ഇപ്പോഴും തെറ്റിദ്ധാരണയാണ് നില നില്‍ക്കുന്നത്. ഗര്‍ഭനിരോധന ഗുളികകള്‍ തടിപ്പിക്കില്ലെന്നതാണ് വാസ്തവം. ഇതില്‍ പ്രൊജസ്‌ട്രോള്‍, ഈസ്ട്രജന്‍ എന്ന രണ്ടു ഹോര്‍മോണുകളാണ് അടങ്ങിയിരിക്കുന്നത്. ഇവ ശരീരത്തില്‍ വെള്ളം കെട്ടി നിര്‍ത്താന്‍ സാധ്യതയുണ്ട്. ഇതാണ് ഇവ തടി വയ്പ്പിക്കുന്നുവെന്ന വിശ്വാസത്തിന് ആധാരം. എന്നാല്‍ ഇപ്പോള്‍ വിപണിയില്‍ ലഭിക്കുന്ന ഗര്‍ഭനിരോധന ഗുളികകളില്‍ ഈ രണ്ടു ഹോര്‍മോണുകളും വളരെ കുറഞ്ഞ അളവിലാണ് അടങ്ങിയിരിക്കുന്നത്.

ചില ഗര്‍ഭനിരോധന വിശ്വാസങ്ങള്‍

ചില ഗര്‍ഭനിരോധന വിശ്വാസങ്ങള്‍

ഓര്‍ഗാസം സംഭവിച്ചില്ലെങ്കില്‍ ഗര്‍ഭസാധ്യതയില്ലെന്ന തെറ്റിദ്ധാരണയും അപൂര്‍വം പേരിലെങ്കിലും നില നില്‍ക്കുന്നുണ്ട്്. ഇതില്‍ വാസ്തവമില്ല. ഈ സമയത്തും ഗര്‍ഭധാരണസാധ്യത പതിവു പോലെത്തന്നെയാണ്.

ചില ഗര്‍ഭനിരോധന വിശ്വാസങ്ങള്‍

ചില ഗര്‍ഭനിരോധന വിശ്വാസങ്ങള്‍

ഗര്‍ഭധാരണം തടയാനുള്ള കുത്തിവയ്പുകള്‍ തടി വയ്പിയ്ക്കുമെന്ന ധാരണയും പലര്‍ക്കുമുണ്ട്. ഇതും വാസ്തവമല്ല.

ചില ഗര്‍ഭനിരോധന വിശ്വാസങ്ങള്‍

ചില ഗര്‍ഭനിരോധന വിശ്വാസങ്ങള്‍

ഐയുഡി പോലുള്ളവ ഗര്‍ഭാശയ ക്യാന്‍സറിന് കാരണമാകുമെന്നു കരുതി ഉപയോഗിക്കാത്തവരുണ്ട്. ഇത് ഏറെക്കാലം ധരിയ്ക്കുന്നത് നല്ലതല്ലെങ്കിലും ക്യാന്‍സര്‍ സാധ്യതയില്ല.

Read more about: pregnancy ഗര്‍ഭം
English summary

Certain Contraceptive Facts

There are so many myths and facts about contraceptives. Read and know about the truth behind this,
Story first published: Wednesday, September 4, 2013, 16:05 [IST]
X
Desktop Bottom Promotion