കുഞ്ഞിന്റെ ആരോഗ്യത്തിന് മുലപ്പാല്‍ പ്രധാനം. ചില സ്ത്രീകളില്‍ മുലപ്പാല്‍ കുറവായിരിക്കും. മുലപ്പാല്‍ ഉല്‍പാദനത്തെ സഹായിക്കുന്ന ചില ഭക്ഷണങ്ങളുണ്ട്.
ഉലുവ മുലപ്പാലുണ്ടാകാന്‍ സഹായിക്കുന്ന ഒന്നാണ്. ഇതില്‍ വൈറ്റമിന്‍, അയേണ്‍, കാല്‍സ്യം, ധാതുക്കള്‍ എന്നിവ ധാരാളം അടങ്ങിയിട്ടുണ്ട്. ഉലുവ അധികം കഴിയ്ക്കാനും പാടില്ല. ഇത് ശരീരത്തില്‍ നിന്നുള്ള വെള്ളം നഷ്ടപ്പെടുത്തും.
തുളസി, പുതിന എന്നിവ മുലപ്പാല്‍ ഉല്‍പാദനത്തിന് സഹായിക്കുന്ന ഘടകങ്ങളാണ്. ഇതിലെ വൈറ്റമിന്‍ കെ ആരോഗ്യഗുണങ്ങളുമുള്ള ഒന്നാണ്. തേനിനൊപ്പമോ തുളസിയിട്ടു തിളപ്പിച്ച വെള്ളമോ കുടിയ്ക്കാം. സൂപ്പിലും ഇത് ഉപയോഗിക്കാം.
പാവയ്ക്ക, ചുരയ്ക്ക എന്നിവ മുലപ്പാല്‍ ഉല്‍പാദനത്തിന് സഹായിക്കുന്ന ഭക്ഷണങ്ങളാണ്. ഇവയില്‍ വൈറ്റമിന്‍, ധാതുക്കള്‍ എന്നിവ ധാരാളമുണ്ട്. ഇവ അധികം മസാലയിടാതെ കഴിയ്ക്കുന്നതാണ് നല്ലത്.
നെയ്യ്, വെണ്ണ തുടങ്ങിയവ മുലപ്പാല്‍ ഉല്‍പാദനത്തിന് സഹായിക്കുന്ന ഭക്ഷണങ്ങളാണ്. ഇവ ഊര്‍ജമുണ്ടാകാനും സഹായിക്കും.
വെളുത്തുള്ളി മുലപ്പാല്‍ ഉല്‍പാദനത്തിന് സഹായിക്കും. ഇത് ഭക്ഷണങ്ങളില്‍ ചേര്‍ത്തോ ആയുര്‍വേദരീതിയില്‍ ലേഹം തയ്യാറാക്കിയോ കഴിയ്ക്കാം.
നട്‌സ് ഇനത്തില്‍ പെട്ടവയെല്ലാം മുലപ്പാല്‍ ഉല്‍പാദനത്തിന് സഹായിക്കുന്ന ഭക്ഷണങ്ങളാണ്. ഇവ കഴിയ്ക്കുന്നത് നല്ല കൊഴുപ്പും നല്‍കും.
നാരുള്ള ഭക്ഷണപദാര്‍ത്ഥങ്ങളും മുലപ്പാല്‍ ഉല്‍പാദനത്തിന് സഹായിക്കും. ഇവ പച്ചക്കറി, പഴവര്‍ഗങ്ങളില്‍ ലഭ്യമാണ്.




















