Thought for the day
Your page will load in ...
Close Ad X
Advertisement
Englishहिन्दीಕನ್ನಡதமிழ்తెలుగు
 
Share This Story

മുലപ്പാല്‍ നല്‍കൂ, തടി കുറയും.

Posted by:
Published: Wednesday, July 11, 2012, 11:47 [IST]

07 11 Pregnancy Weight Loss 2
 

അമ്മയ്ക്കും കുഞ്ഞിനും ഒരുപോലെ ഉപകാരപ്രദമായ ഒന്നാണ് മുലയൂട്ടുന്നത്. മുലയൂട്ടലിലൂടെ അമ്മയുടെ കൊഴുപ്പും തടിയും കുറയും. കുഞ്ഞിനാകട്ടെ, പോഷകം ലഭിക്കുകയും ചെയ്യും. മുലപ്പാല്‍ നല്‍കുന്നതിലൂടെ ദിവസം 200 മുതല്‍ 500 വരെ കൊഴുപ്പ് നഷ്ടപ്പെടുമെന്നാണ് കണക്ക്.

ഭക്ഷണവും പ്രസവാന്തരമുള്ള വണ്ണം വയ്ക്കലിനും വണ്ണം കുറയ്ക്കലിനും പ്രധാന പങ്കു വഹിക്കുന്നുണ്ട്. ആരോഗ്യകരമായ ഭക്ഷണങ്ങള്‍ തെരഞ്ഞെടുക്കുക.

പ്രസവാനന്തര ശുശ്രൂഷ മിക്കവാറും സ്ഥലങ്ങളില്‍ പതിവാണ്. അമ്മയ്ക്ക് പ്രസവത്തിലൂടെ നഷ്ടപ്പെട്ട ആരോഗ്യം തിരിച്ചെടുക്കുക, കുഞ്ഞിന് നല്ല പോഷകം ലഭിക്കുന്ന എന്ന ഉദ്ദേശ്യത്തോടെ പല മരുന്നുകളും പ്രസവശേഷം സ്ത്രീക്കു നല്‍കും. ഇവയില്‍ ഇറച്ചി മുതല്‍ നെയ്യു വരെയുണ്ടാകും. ഇവ ആവശ്യമെങ്കില്‍ മാത്രം ഉപയോഗിക്കുക. പ്രസവശേഷം തടി വല്ലാതെ കൂട്ടുന്നതില്‍ ഇത്തരം ഭക്ഷണങ്ങള്‍ക്കും പ്രധാന പങ്കുണ്ട്.

പോഷകമുള്ള ഭക്ഷണങ്ങളെന്നാല്‍ പച്ചക്കറികളും പഴവര്‍ഗങ്ങളും മുളപ്പിച്ച ധാന്യങ്ങളുമെല്ലാം പെടും. ജങ്ക് ഫുഡ് കഴിവതും ഒഴിവാക്കണം. ധാരാളം വെള്ളം കുടിയ്ക്കുകയും വേണം. കൊഴുപ്പു കളയാനും മുലപ്പാല്‍ ധാരാളമുണ്ടാകാനും ഇത് സഹായിക്കും.

തടി കൂടിയെന്നുള്ള ടെന്‍ഷന്‍ കളയുക. ടെന്‍ഷന്‍ പലരിലും വീണ്ടും തടി കൂട്ടുകയേയുള്ളൂ. ഒന്‍പതു മാസം കൊണ്ട് കൂടിയ തടി ഒന്‍പത് ദിവസം കൊണ്ട് കളയണമെന്നു കരുതുന്നത് വിഡ്ഢിത്തമാണ്. ഇത് പരസ്യങ്ങളില്‍ മാത്രമേ സാധ്യമാകൂ. ഇത്തരം കഥകള്‍ക്കും പ്രലോഭനങ്ങള്‍ക്കും പുറമെ പോകാതിരിക്കുക. മാത്രമല്ലാ, ഏതു വിധേനയും തടി കുറയ്്ക്കാന്‍ ശ്രമിക്കുന്നത് അമ്മയുടെ ആരോഗ്യത്തെ ബാധിക്കും. കുഞ്ഞിനു ലഭിക്കുന്ന മുലപ്പാലിനേയും.

English summary
Give your body enough time to recover from labour and delivery. You should ideally wait until your six-week post-partum check-up before you start watching your calorie intake,
Subscribe Newsletter