Thought for the day
Your page will load in ...
Close Ad X
Advertisement
Englishहिन्दीಕನ್ನಡதமிழ்తెలుగు
 
Share This Story

പ്രസവശേഷം തടി കുറയ്ക്കാം

Posted by:
Published: Monday, May 28, 2012, 17:17 [IST]

പ്രസവശേഷം തടി കുറയ്ക്കുന്നതിന് മാര്‍ഗങ്ങളുമുണ്ട്. നല്ല വ്യായാമവും ഒപ്പം ഭക്ഷണനിയന്ത്രണവുമാണ് ഇതില്‍ പ്രധാനം.

05 27 weight loss tips post delivery 2

പാല്‍ കുടിയ്ക്കുന്ന കുഞ്ഞുള്ളപ്പോള്‍ ഡയറ്റിന്റെ പേരില്‍ പട്ടിണി കിടക്കാന്‍ പറ്റില്ല. ഇത് കുഞ്ഞിന്റെ ആരോഗ്യത്തെ ബാധിക്കും.

എന്നാല്‍ പ്രസവശുശ്രൂഷയുടെ പേരില്‍ കണ്ണില്‍ കിട്ടുന്നതെന്തും എടുത്തു കഴിയ്ക്കരുത്. പോഷകഗുണമുള്ള, അധികം കൊഴുപ്പില്ലാത്ത ഭക്ഷണങ്ങള്‍ തെരഞ്ഞെടുത്തു കഴിയ്ക്കണം. വറുത്ത സാധനങ്ങള്‍ കഴിവതും ഒഴിവാക്കുക. പച്ചക്കറികള്‍, പഴവര്‍ഗങ്ങള്‍, സൂപ്പ്, ജ്യൂസുകള്‍ എന്നിവ കഴിയ്ക്കുക. ഇത് കുഞ്ഞിനുള്ള പോഷകം കുറയാതെ തന്നെ അമ്മയുടെ ശരീരഭാരം കുറയ്ക്കും.

തടി കുറയ്ക്കുന്നതിനുള്ള നല്ലൊരു വഴിയാണ് കുഞ്ഞിനെ മുലയൂട്ടുന്നത്. മുലയൂട്ടലിലൂടെ ശരീരത്തിലെ അധിക കൊഴുപ്പ് നഷ്ടപ്പെടും. വാട്ടര്‍ വെയ്റ്റ് കുറയ്ക്കുന്നതിനുള്ള നല്ലൊരു വഴി കൂടിയാണ് ഇത്. 200 മുതല് 500 കലോറി വരെ കൊഴുപ്പ് മുലയൂട്ടലിലൂടെ ശരീരത്തില്‍ നിന്നും നഷ്ടപ്പെടും.

വ്യായാമം തടി കുറയ്ക്കാനുള്ള നല്ലൊരു വഴിയാണ്. ഇതിന് ഉചിതമായ സമയം തെരഞ്ഞെക്കണമെന്നു മാത്രം. സാധാരണ പ്രസവം കഴിഞ്ഞവര്‍ ഒന്നു രണ്ടാഴ്ചക്കകം ചെറിയ രീതിയിലുള്ള വ്യായാമങ്ങള്‍ ചെയ്തു തുടങ്ങാം. നടക്കുക, വീട്ടുജോലികള്‍ ചെയ്യുക എന്നിവ നല്ല വ്യായാമങ്ങള്‍ തന്നെ. അല്ലാതെ ജിമ്മില്‍ പോയാലേ വ്യായാമമാകൂ എന്നില്ല.

സിസേറിയന്‍ കഴിഞ്ഞവര്‍ മുറിവ് പൂര്‍ണമായും ഉണങ്ങിയ ശേഷം മാത്രം വ്യായാമം ചെയ്തു തുടങ്ങുക. വ്യായാമം ചെയ്യുന്നതിന് മുന്‍പ് ഡോക്ടറുടെ നിര്‍ദേശം തേടേണ്ടത് അത്യാവശ്യമാണ്. സിസേറിയന്‍ ചെയ്തവര്‍ ആറുമാസമെങ്കിലും കഴിയാതെ കഠിനവ്യായാമങ്ങള്‍ ചെയ്യാതിരിക്കുന്നതാണ് നല്ലത്. ഇത്തരക്കാര്‍ക്കും ചെയ്യാവുന്ന നല്ലൊരു വ്യായാമമാണ് നടത്തം.

തടി കുറയ്ക്കാന്‍ ഐശ്വര്യാ റായിക്കും കഴിയുമെന്ന് ഇപ്പോള്‍ മനസിലായില്ലേ..


English summary
Post delivery weight loss is a major problems for many new mother,
Subscribe Newsletter