പണ്ടു കാലത്ത് പ്രസവരക്ഷക്ക് വേണ്ട പ്രാധാന്യം കൊടുത്തിരുന്നു. എന്നാല്‍ തിരക്കുള്ള ജീവിതശൈലിയിലേക്ക് സ്ത്രീകളും മാറിയതില്‍ പിന്നെ പ്രസവശുശ്രൂഷ പേരിനു മാത്രമായി.
ആയുര്‍വേദത്തില്‍ പ്രസവശുശ്രൂഷയെ പറ്റി വ്യക്തമായി പറയുന്നുണ്ട്. ഇവ അറിയൂ.
ഗര്‍ഭധാരണം മുതല്‍ എണ്ണതേച്ചുകുളി പ്രധാനം. എണ്ണയ്ക്കു പകരം കുഴമ്പും ഉപയോഗിക്കാം.
ഗര്‍ഭിണിയായിരിക്കെ ദിവസവും രാവിലെ ധന്വന്തരം ഗുളിക പാലില്‍ കലക്കി കഴിയ്ക്കുന്നത് നല്ലതാണ്.
പ്രസവശേഷം ഒരാഴ്ച കഴിഞ്ഞ് എണ്ണയോ കുഴമ്പോ തേച്ചു കുളിയ്ക്കാം. സിസേറിയനാണെങ്കില്‍ ഡോക്ടറോട് മുറിവുണങ്ങാതെ എണ്ണയോ കുഴമ്പോ ഉപയോഗിക്കരുത്. കുളിയ്ക്കുമ്പോള്‍ മുറിവുള്ളിടത്ത് വെള്ളം വീഴാതെ ശ്രദ്ധിക്കണം.
രാവില കുളിയ്ക്കാന്‍ ശ്രദ്ധിക്കുക. കുളിയ്ക്കുമ്പോള്‍ ധന്വന്തം കുഴമ്പ് ഉപയോഗിക്കുന്നത് നന്നായിരിക്കും. കുഴമ്പു തേച്ച് അര മണിക്കൂറെങ്കിലും കഴിഞ്ഞേ കുളിക്കാവൂ. തലയിലും നല്ലപോലെ എണ്ണ തേച്ചു കുളിയ്ക്കണം.
കുളിയ്ക്കാന്‍ വേതുവെള്ളം ഉപയോഗിക്കണം. ആര്യവേപ്പ്, അരയാല്‍, പേരാല്‍ തുടങ്ങിയവയുടെ ഇല ഇട്ടു തിളപ്പിക്കുന്ന വെള്ളമാണ് വേതുവെള്ളം എന്ന പേരില്‍ അറിയപ്പെടുന്നത്.
തേച്ചുകുളിക്കാന്‍ പയറുപൊടി, ഇഞ്ച, വാകപ്പൊടി എന്നിയാണ് ആയുര്‍വേദം പറയുന്നത്.
പ്രസവം കഴിയുമ്പോള്‍ മുടി കൊഴിച്ചില്‍ സാധാരണം. പോഷകഗുണമുള്ള ഭക്ഷണം കഴിയ്‌ക്കേണ്ടതും പ്രധാനം.
ഉള്ളിലേഹ്യം, തെങ്ങിന്‍ പൂക്കുല ലേഹ്യം തുടങ്ങിയവ നടുവേദനക്കും ശരീരരക്ഷക്കും നല്ലതാണെന്നും ആയൂര്‍വേദം പറയുന്നു.


















