ഫലപ്രദമായ ഗര്‍ഭനിരോധന മാര്‍ഗങ്ങളെക്കുറിച്ച് പലര്‍ക്കും സംശയങ്ങള്‍ ഏറെയാണ്. നിരവധി വഴികളുണ്ടെങ്കിലും ഇവയില്‍ ഏതാണ് നല്ലതെന്നു നിശ്ചയിക്കാനും മിക്കവാറും പേര്‍ക്ക് സാധിക്കാറില്ല.
കോണ്‍ട്രാസെപ്റ്റീവ് പില്‍സ് ഗര്‍ഭം തടയാനുള്ള ഒരു മാര്‍ഗമാണ്. ദിവസം കഴിക്കേണ്ട തരം ഗുളികകളും ഐ പില്‍ വിഭാഗത്തില്‍ പെടുന്നവയും ഉണ്ട്. സെക്‌സിന് മുന്‍പോ പിന്‍പോ 72 മണിക്കൂറിനുള്ളില്‍ കഴിക്കാവുന്നവയാണ് ഐ പില്ലുകള്‍. ഇവ ശരിയായി ഉപയോഗിച്ചാല്‍ പൂര്‍ണവിജയമാണെന്നാണ് തെളിഞ്ഞിട്ടുള്ളത്. എന്നാല്‍ ഇതിന്റെ ഉപയോഗം ചിലരില്‍ അമിതവണ്ണവും പിന്നീട് ഗര്‍ഭധാരണത്തിന് ബുദ്ധിമുട്ടും ഉണ്ടാക്കുന്നതായി തെളിഞ്ഞിട്ടുണ്ട്.
കോണ്ടം ഉപയോഗിക്കുന്നതാണ് സാര്‍വത്രികമായി അംഗീകരിച്ചു വരുന്ന രീതി. ഇവ പാര്‍ശ്വഫലങ്ങളൊന്നും ഉണ്ടാക്കുന്നില്ലെന്നത് തന്നെയാണ് ഇതിന് കാരണം. ഗുണനിലവാരമുള്ളവ വാങ്ങി ഉപയോഗിക്കണമെന്നു മാത്രം.
ഇനി കുട്ടികള്‍ വേണ്ടെന്നു തീരുമാനിക്കുന്നവര്‍ക്ക് വാസക്ടമി എന്ന രീതി ഉപയോഗിക്കാം. പുരുഷനാണ് വാസക്ടമി ചെയ്യുന്നത്. ഇത് ചെറിയ രീതിയിലുള്ള ശസ്ത്രക്രിയ തന്നെയാണ്. സ്ത്രീകള്‍ക്കും പ്രസവം നിര്‍ത്തുന്ന ശസ്ത്രക്രിയകള്‍ നിലവിലുണ്ട്. ലിഗേഷന്‍, ലാപ്രോട്ടമി എന്നിവ ഇവയില്‍ ചിലതു മാത്രം.
സ്ത്രീകളില്‍ ഗര്‍ഭനിരോധനത്തിന് കോണ്‍ട്രാസെപ്റ്റീവ് കോയിലുകള്‍ ഉപയോഗിക്കാറുണ്ട. കോപ്പര്‍ ടി തുടങ്ങിയവ ഉള്ളിലേക്കു കടത്തി വയ്ക്കാവുന്ന ചെറിയ കോയിലാണ്. ഇത് താരതമ്യേന സുരക്ഷിതമാണെങ്കിലും ചില സ്ത്രീകള്‍ക്ക് ഇവ ഉപയോഗിച്ചാല്‍ മാസമുറ സമയത്ത് അമിതമായി ബ്ലീഡിംഗ് ഉണ്ടാകാറുണ്ട്.
ഗര്‍ഭനിരോധനത്തിന് ഹോര്‍മോണ്‍ ഇന്‍ഞ്ചെക്ഷനുകളും നിലവിലുണ്ട്. ഇവ ഇപ്പോഴും അധികം പ്രചാരത്തിലില്ല.




















