സ്തനവലിപ്പം മുലപ്പാല്‍ ഉല്‍പാദത്തെ ബാധിക്കില്ല

Posted By:
Subscribe to Boldsky

Mother, Kid
ആദ്യമായി അമ്മയാകുന്നവര്‍ക്ക് മുലയൂട്ടുന്നതിനെക്കുറിച്ച് സംശയങ്ങളുണ്ടാകുന്നത് സ്വാഭാവികം. കേട്ടു പഴകിയ കാര്യങ്ങളും വായിച്ചറിഞ്ഞ കാര്യങ്ങളും കിട്ടുന്ന ഉപേദശങ്ങളുമെല്ലാം വ്യത്യസ്തങ്ങളായിരിക്കും.

മുലയൂട്ടല്‍ അമ്മയുടെ സ്തനസൗന്ദര്യത്തെ യാതൊരു വിധത്തിലും ബാധിക്കുന്നില്ലെന്നാണ് ആദ്യമായി മനസിലാക്കേണ്ടത്. മറിച്ച് സ്തനാകൃതി രൂപപ്പെടുത്താന്‍ മുലയൂട്ടല്‍ സഹായിക്കുകയാണ് ചെയ്യുന്നത്. മുലയൂട്ടുമ്പോള്‍ ഉല്‍പാദിപ്പിക്കപ്പെടുന്ന ഹോര്‍മോണുകളാണ് ഇതിന് സഹായിക്കുന്നത്.

കുഞ്ഞിന്റ ആരോഗ്യത്തിന് മാത്രമല്ലാ, അമ്മയുടെ ആരോഗ്യത്തിനും മുലയൂട്ടുന്നത് നല്ലതാണ്. മുലയൂട്ടുന്ന സ്ത്രീകളില്‍ ബ്രെസ്റ്റ്, ഒവേറിയന്‍ ക്യാന്‍സര്‍ സാധ്യതകള്‍ താരതമ്യേന കുറവാണ്.

മുലപ്പാല്‍ ഉല്‍പാദനവും സ്തനവലിപ്പവുമായി ബന്ധമില്ലെന്നറിയുക. മാമറി ഗ്ലാന്റുകളാണ് മുലപ്പാല്‍ ഉല്‍പാദനവുമായി ബന്ധപ്പെട്ടിരിക്കുന്നത്.

അമ്മയ്ക്ക് കോള്‍ഡോ പനിയോ വന്നാല്‍ കുഞ്ഞിന് പകരുമെന്നു കരുതി മുലപ്പാല്‍ കൊടുക്കുന്നത് നിര്‍ത്തുന്നവരുണ്ട്. ഇത് തെറ്റായ ധാരണയാണ്. ഗുരുതരമായ രോഗങ്ങള്‍ അമ്മയ്ക്കില്ലെങ്കില്‍ മുലപ്പാല്‍ കൊടുക്കുന്നതില്‍ തെറ്റില്ല. കുഞ്ഞിന് മുലപ്പാലിലൂടെ പ്രതിരോധ ശേഷി ലഭിക്കുന്നുണ്ട്.

കുഞ്ഞിന്റെ ആരോഗ്യത്തിന് മാത്രമല്ലാ, മുലപ്പാലിലൂടെ മാതൃസ്‌നേഹമാണ് ചുരത്തുന്നത് എന്ന് ഓര്‍ക്കുക.

English summary

Breast, Breast Feeding, Mother, Baby, Health, അമ്മ, കുഞ്ഞ്, മുലയൂട്ടുക, സ്തനം, മുലപ്പാല്‍

Till four to five months, the infant has be completely on breast milk and this is the most important phase of development of the baby. Breastfeeding has always been a topic of debate as there are several myths revolving around the topic.
Please Wait while comments are loading...
Subscribe Newsletter