കുട്ടികളോട് ചെയ്യാന്‍ പാടില്ലാത്ത കാര്യങ്ങൾ

കുട്ടികളോട് ഒരു കാരണവശാലും പറയാന്‍ പാടില്ലാത്ത കാര്യങ്ങള്‍.

Subscribe to Boldsky

പേരന്റിങ് അത്ര എളുപ്പമുള്ള പണിയല്ല .കുട്ടികളോട് സംസാരിക്കുന്നതാണ് ഇതിൽ ഏറ്റവും പ്രധാനപ്പെട്ടതും ബുദ്ധിമുട്ടുള്ളതുമായ കാര്യം . നിങ്ങൾ സംസാരിക്കുന്ന എന്തും കുട്ടികൾ അവർ അതേപടി ഉൾക്കൊള്ളുകയും അത് അവരുടെ വ്യക്തിത്വ വികസനത്തിന് വഴികാട്ടിയാകുകയും ചെയ്യും.

രക്ഷകർത്താവ് എന്ന നിലയിൽ നിങ്ങൾ അവർക്ക് ഏറ്റവും മികച്ച മാതൃകയാകുക. ചിലപ്പോൾ നാം പറയാറുണ്ട് ,ഞാൻ ഇങ്ങനെ അല്ല ഉദ്ദേശിച്ചത് എന്ന്. രക്ഷകർത്താക്കളും, മുതിർന്നവരും കുട്ടികളോട് പറയാൻ പാടില്ലാത്ത 10 കാര്യങ്ങൾ ചുവടെ ചേർക്കുന്നു.

നീ ഒരു മോശം കുട്ടിയാണ്

ഒരിക്കലും കുട്ടികളിൽ നെഗറ്റീവ് ആയ ചിന്തകൾ കുത്തിവയ്ക്കാതിരിക്കുക .ഇത് അവരുടെ ആത്മവിശ്വാസം കെടുത്തും .കുട്ടികൾ നിഷ്‌കളങ്കരും ,നന്മയിൽ വിശ്വസിക്കുന്നവരുമാണ് .അതിനാൽ അവരോട് എപ്പോഴും നന്നായിരിക്കുവാനും ,സന്തോഷവും ,പോസിറ്റീവ് ആയിരിക്കാനുമായി പറയുക .അവരുടെ മോശം വാക്കുകളും പ്രവർത്തിയും മറ്റുള്ളവരെയും വിഷമിപ്പിക്കും എന്ന് പറയുക.എന്നാൽ ഒരിക്കലും ഇത് നിന്നെ മോശം ആൺകുട്ടി / പെൺകുട്ടിയാക്കും എന്ന് പറയാതിരിക്കുക .

നേരിട്ടു 'ഇല്ല ' അഥവാ നോ പറയുക

പെട്ടെന്ന് നോ പറയുന്നത് നിങ്ങളുടെ കൊച്ചു രാജകുമാരനെ / കുമാരിയെ വളരെ വേദനിപ്പിക്കും .എപ്പോഴും നിങ്ങളിൽ നിന്നും നോ കേൾക്കുമ്പോൾ അത് അവരുടെ ആത്മവിശ്വാസം കെടുത്തുകയും ,നിങ്ങളിലുള്ള വിശ്വാസം നഷ്ട്ടപ്പെടുത്തുകയും ചെയ്യും .നിങ്ങൾക്ക് അവരുടെ നടപടികൾ ഇഷ്ട്ടപ്പെടുന്നില്ലെങ്കിൽ ,അവർക്ക് പല ഓപ്‌ഷനുകൾ കൊടുക്കുക .

എന്നോട് സംസാരിക്കണ്ട

നിങ്ങളും കുട്ടിയും തമ്മിലുള്ള ആശയവിനിമയത്തിന് ഒരിക്കലും തടസ്സം ഉണ്ടാക്കാതിരിക്കുക .ഒരിക്കലും അവരോടു സംസാരിക്കുകയോ തർക്കിക്കുകയോ ചെയ്യരുത് എന്ന് പറയാതിരിക്കുക .അവരുടെ ചോദ്യത്തിന് നിങ്ങളുടെ അഭിപ്രായം ഫ്രീയായി പറയുക .നിങ്ങളുടെ അഭിപ്രായത്തിൽ അവർ ഉറച്ചുനിൽക്കണമെന്നുണ്ടെങ്കിൽ ,അവരോടു നിങ്ങൾക്കെന്താണ് ചെയ്യേണ്ടത് ? എന്താണ് ഇതിന്റെ പ്രാധാന്യം എന്നതൊക്കെ ചോദിക്കുക .

എന്തുകൊണ്ട് സഹോദരനെപ്പോലെ ആകുന്നില്ല

ഒരിക്കലും കുട്ടികളെ അവരുടെ സഹോദരനോ / സഹോദരിയോ ആയി താരതമ്യപ്പെടുത്താതിരിക്കുക .ഇത് അവരിൽ അസൂയ ഉണ്ടാക്കും .ഇത് കുട്ടികളിൽ പരാജയ ഭാവം ഉണ്ടാക്കുകയും സഹോദരങ്ങൾ തമ്മിൽ ഇഷ്ടക്കേട് ഉണ്ടാക്കുകയും ചെയ്യും .

എന്നെ ഒറ്റയ്ക്ക് വിടൂ

നിങ്ങൾ കുട്ടികൾക്ക് എല്ലാമാണ് .നിങ്ങൾ അവരെ വിട്ടുപിരിയുമെന്നു ഒരിക്കലും പറയാതിരിക്കുക .അവർ സ്നേഹിക്കപ്പെടുന്നില്ല എന്ന് തോന്നുന്ന രീതിയിൽ ഒരിക്കലും അവരോടു പറയാതിരിക്കുക .

നിന്നെപ്പോലൊരു കുട്ടിയെ ആർക്കും വേണ്ട

ഒരു കുട്ടി പ്രശ്നം തനിയെ ഉണ്ടാക്കുന്നതല്ല .നാം ഒരു കുട്ടിയെ പ്രശ്‌നക്കാരനായി പറയുന്നു .ഇത് മാതാപിതാക്കളുടെ പ്രതിഫലനമാണ് .അവർ എല്ലാ കാര്യങ്ങളും രക്ഷാകർത്താവിൽ നിന്നോ.കൂട്ടുകാർ ,കുടുംബം അല്ലെങ്കിൽ ചുറ്റുപാടിൽ നിന്നുമാണ് പഠിക്കുന്നത് .

നിനക്കിതു ചെയ്യാൻ കഴിയില്ല

നിങ്ങളുടെ കുട്ടിയുടെ ആത്മവിശ്വാസം ഒരിക്കലും തകർക്കാതിരിക്കുക .അവർക്ക് ഓരോ കാര്യവും ചെയ്യാൻ സമയമുണ്ട് .എന്നാൽ നിങ്ങൾ കരുതുന്നു ,അവർക്കു ചെയ്യാനാകില്ല എന്ന് .അവരെ വേദനിപ്പിക്കാതെ ചെയ്യാനായി അവസരങ്ങൾ കൊടുക്കുക .നിങ്ങളുടെ കുട്ടി അവനു ഒരു ഭാരമുള്ള കസേര ഉയർത്താൻ കഴിയും എന്ന് പറയുമ്പോൾ നിനക്കിതിന് പറ്റില്ല എന്ന് പറയാതെ ശ്രമിച്ചു നോക്കൂ.

English summary

Things Not To Say To Your Child

Read on to know the 7 things parents and grandparents should never tell their kids.
Please Wait while comments are loading...
Subscribe Newsletter