For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

പപ്പായ കുട്ടികള്‍ക്ക് കൊടുക്കാമോ?

കുഞ്ഞുങ്ങള്‍ക്ക് പപ്പായ കൊടുക്കുന്നത് ഗുണകരമാണോ എന്ന് നോക്കാം.

|

കുട്ടികളുടെ ഭക്ഷണ കാര്യത്തില്‍ എന്നും എപ്പോഴും അല്‍പം കൂടുതല്‍ ശ്രദ്ധ ചെലുത്തേണ്ടത് അത്യാവശ്യമാണ്. എന്നാല്‍ പലപ്പോഴും നമ്മുടെ ഒരു നിമിഷത്തെ അശ്രദ്ധ ഉണ്ടാക്കുന്ന പ്രശ്‌നങ്ങള്‍ ചില്ലറയല്ല. പച്ചക്കറികളും പഴങ്ങളും കുട്ടികളുടെ ആരോഗ്യത്തിന് വളരെ നല്ലതാണ്. എന്നാല്‍ എല്ലാ പഴങ്ങളും കുട്ടികള്‍ക്ക് ആരോഗ്യം നല്‍കുന്നതാണോ എന്നത് പരിശോധിയ്‌ക്കേണ്ടത് അത്യാവശ്യമാണ്.

ആരോഗ്യഗുണങ്ങള്‍ ഏറെ ഉള്ളതാണ് പപ്പായ പപ്പായ കഴിയ്ക്കുന്നതിലൂടെ കുട്ടികള്‍ക്ക് ലഭിയ്ക്കുന്ന ആരോഗ്യഗുണങ്ങള്‍ എന്തൊക്കെ എന്ന് നോക്കാം. എന്നാല്‍ എന്തും കൂടുതലായാല്‍ അത് ദോഷഫലങ്ങള്‍ ഉണ്ടാക്കും എന്നതാണ് സത്യം.

മലബന്ധം

മലബന്ധം

മലബന്ധം പോലുള്ള പ്രശ്‌നങ്ങള്‍ കുട്ടികളില്‍ സാധാരണമാണ്. ഇതിനെ ഇല്ലാതാക്കാന്‍ പപ്ായ ദിവസവും രണ്ട് സ്പൂണ്‍ വീതം കൊടുത്താല്‍ മതി.

ദഹനപ്രശ്‌നങ്ങള്‍

ദഹനപ്രശ്‌നങ്ങള്‍

ചെറിയ കുട്ടികളില്‍ ദഹനപ്രശ്‌നങ്ങള്‍ എപ്പോഴും പ്രശ്‌നമുണ്ടാക്കുന്ന ഒന്നാണ്. ഇതിനെ പ്രതിരോധിയ്ക്കാനും പപ്പായ തന്നെയാണ് നല്ലത്. ഇത് കു്ട്ടികളുടെ ദഹനം സുഗമമാക്കുന്നു.

വയറ്റിലെ വിരകള്‍

വയറ്റിലെ വിരകള്‍

വയറ്റിലെ വികരള്‍ കുട്ടികളില്‍ സാധാരണമാണ്. എന്നാല്‍ പലപ്പോഴും ഇതിനെ വളരെ മോശം അവസ്ഥയിലേക്ക് എത്തിയ്ക്കുന്നതിനും കാരണമാകും.എന്നാല്‍ പപ്പായ കുരുവിന്റെ പൗഡര്‍ എന്നും കുട്ടികള്‍ക്ക് കൊടുത്താല്‍ അത് വറ്റിലുണ്ടാകുന്ന വിരകളെ ഇല്ലാതാക്കുന്നു.

ചര്‍മ്മത്തിലെ ചൊറിച്ചില്‍

ചര്‍മ്മത്തിലെ ചൊറിച്ചില്‍

കുട്ടികള്‍ക്കും ചര്‍മ്മ പ്രശ്‌നങ്ങള്‍ നിരവധിയാണ്. അതുകൊണ്ട് തന്നെ അതിനുള്ള പ്രതിവിധിയാണ് പപ്പായ. ചൊറിച്ചില്‍ ഉള്ള ഭാഗങ്ങളില്‍ പഴുത്ത പപ്പായ തേച്ച് പിടിപ്പിച്ചാല്‍ മതി. ഇത് ചര്‍മ്മത്തിന്റെ എല്ലാ പ്രശ്‌നങ്ങളും മാറ്റും.

കുടലിനെ വൃത്തിയാക്കാന്‍

കുടലിനെ വൃത്തിയാക്കാന്‍

കുടല്‍ സംബന്ധമായ രോഗങ്ങള്‍ കുട്ടികളില്‍ പതിവാണ്. ഇതിനെ ഇല്ലാതാക്കാനും പപ്പായ കൊടുത്താല്‍ മതി.

രോഗപ്രതിരോധ ശേഷി

രോഗപ്രതിരോധ ശേഷി

രോഗപ്രതിരോധ ശേഷി വര്‍ദ്ധിപ്പിക്കാന്‍ മുന്നിലാണ് പപ്പായ. കുട്ടികളിലാവട്ടെ രോഗപ്രതിരോധ ശേഷി എപ്പോഴും കുറവായിരിക്കും.

കഫക്കെട്ട് മാറാന്‍

കഫക്കെട്ട് മാറാന്‍

ജലദോഷ നീര്‍ദോഷസംബന്ധമായ പ്രശ്‌നങ്ങളെ പരിഹരിയ്ക്കാനും പപ്പായ കുട്ടികള്‍ക്ക് കൊടുക്കുന്നത് നല്ലതാണ്.

Read more about: kid baby കുഞ്ഞ്
English summary

Is It Safe To Give Papya To Kids

Mashed ripe papaya can be offered to babies who are above the age of 18 months. Here are some benefits of papaya for babies.
Story first published: Thursday, December 15, 2016, 16:24 [IST]
X
Desktop Bottom Promotion