For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

വീട്ടിലെ ആഹാരം കുഞ്ഞിന് ദോഷമോ?

By Super Admin
|

വീട്ടില്‍ തയ്യാറാക്കുന്ന ഭക്ഷണങ്ങള്‍, പ്രത്യേകിച്ച് കുഞ്ഞുങ്ങള്‍ക്കും ചെറിയ കുട്ടികള്‍ക്കും വേണ്ടി തയ്യാറാക്കുന്നവ എല്ലായ്‍പ്പോഴും വിപണിയില്‍ ലഭ്യമായവയേക്കാള്‍ മികച്ചതായിരിക്കില്ല എന്ന് ഒരു പുതിയ ഗവേഷണത്തില്‍ പറയുന്നു. വീട്ടില്‍ തയ്യാറാക്കിയ ഭക്ഷണങ്ങള്‍ ഏറിയപങ്കും മികച്ചതായാണ് കണക്കാക്കുന്നതെങ്കിലും അവയില്‍ ഊര്‍ജ്ജവും ദഹിക്കുന്ന കൊഴുപ്പും ശുപാര്‍ശ ചെയ്തതില്‍ അധികമുള്ളതായാണ് കണ്ടെത്തലുകള്‍ സൂചിപ്പിക്കുന്നത്.

വീട്ടില്‍ തയ്യാറാക്കിയ ഭക്ഷണങ്ങള്‍ 26 ശതമാനം കൂടുതല്‍ ഊര്‍ജ്ജവും 44 ശതമാനം കൂടുതല്‍ പ്രോട്ടീനും കൊഴുപ്പും ഉള്‍ക്കൊള്ളുന്നതാണ്. ഇവ വാണിജ്യോത്‍പന്നങ്ങളക്കാള്‍ കൊഴുപ്പ് കൂടുതലായി അടങ്ങിയതാണ്. മുതിര്‍ന്നവര്‍ക്ക് ഊര്‍ജ്ജത്തിന്‍റെ സാന്ദ്രതയും, കൊഴുപ്പും, കുറയ്ക്കാനാണ് നിര്‍ദ്ദേശിക്കുന്നത്. അതില്‍ നിന്ന് വ്യത്യസ്ഥമായി കുഞ്ഞുങ്ങള്‍ക്കുള്ള ആഹാരം വളര്‍ച്ചയ്ക്കും വികാസത്തിനും സഹായിക്കുന്ന വിധത്തില്‍ അനുയോജ്യമായ വിധത്തില്‍ ഊര്‍ജ്ജവും മതിയായ അളവും ഉള്ളതായിരിക്കണമെന്ന് ബ്രിട്ടനിലെ കാര്‍സ്റ്റെയര്‍ യൂണിവേഴ്സിറ്റിയിലെ ഷാരോണ്‍ എ അഭിപ്രായപ്പെടുന്നു.

മുഖം മുന്നറിയിപ്പ് തരും ആരോഗ്യകാര്യങ്ങള്‍

വിപണിയില്‍ ലഭ്യമായ ഭക്ഷണങ്ങളുടെ പകുതി വിലയ്ക്ക് വീട്ടില്‍ ഭക്ഷണങ്ങള്‍ തയ്യാറാക്കാനാവും. അതേസമയം മൂന്നില്‍ രണ്ട് വാണിജ്യോത്‍പന്നങ്ങളും (65 ശതമാനം) ഊര്‍ജ്ജത്തിന്‍റെ സാന്ദ്രതയില്‍ ഭക്ഷണക്രമത്തിലെ ശുപാര്‍ശകള്‍ പാലിക്കുന്നുണ്ട്. വീട്ടില്‍ പാകം ചെയ്ത മൂന്നിലൊന്ന് ഭക്ഷണങ്ങളേ ഇക്കാര്യം സാധ്യമാക്കുന്നുള്ളൂ. പകുതിയിലേറെയും (52 ശതമാനം) ഉയര്‍ന്ന പരിധി കവിയുന്നതാണ്. വീട്ടില്‍ തയ്യാറാക്കിയ ഭക്ഷണങ്ങളില്‍ ധാരാളം പ്രോട്ടീനും പച്ചക്കറികളും അടങ്ങിയിട്ടുണ്ട്. പക്ഷേ വാണിജ്യോത്‍പന്നങ്ങളില്‍ ഓരോ ഭക്ഷണത്തിലും ധാരാളം പച്ചക്കറികള്‍ അടങ്ങിയതും വീട്ടില്‍ തയ്യാറാക്കിയവയേക്കാള്‍ മൂന്നിരട്ടി കൂടുതലുള്ളവയുമാണ്.

റെഡിമെയ്‍ഡ് ഭക്ഷണങ്ങള്‍ സൗകര്യപ്രദമാണ്. പക്ഷേ കുട്ടികള്‍ക്ക് വ്യത്യസ്ഥമായ ഭക്ഷണങ്ങള്‍ നല്‍കാന്‍ ആഗ്രഹിക്കുന്ന രക്ഷിതാക്കള്‍ റെഡിമെയ്‍ഡ് ഭക്ഷണങ്ങളെ പൂര്‍ണ്ണമായും ആശ്രയിക്കില്ല എന്ന് ഗവേഷകര്‍ പറയുന്നു. ദഹിക്കുന്ന കൊഴുപ്പുകള്‍ എസന്‍ഷ്യല്‍ ഫാറ്റി ആസിഡുകളും ഫാറ്റ് സൊലുബിള്‍ വിറ്റാമിനുകളും ഊര്‍ജ്ജത്തിനും സംവേദന ഗുണങ്ങള്‍ക്കുമൊപ്പം ലഭ്യമാക്കും. അത് കുട്ടിയുടെ മികച്ച വളര്‍ച്ചയ്ക്ക് ആവശ്യമാണ്. എന്നിരുന്നാലും ഇത് അമിതമായി കഴിക്കുന്നത് കുട്ടികളില്‍ അമിതവണ്ണമുണ്ടാകാനും ആരോഗ്യത്തിലെ തകരാറിനും കാരണമാകും എന്ന് കാര്‍സ്റ്റെയര്‍ പറയുന്നു. വെളുത്തുള്ളി ഇല്ലാതാക്കും ഈ ഗുരുതര പ്രശ്‌നങ്ങള്‍

Homemade Foods For Infants Not Always A Healthy Choice

പഠനത്തിന് വേണ്ടി 278 രുചികരമായ ഭക്ഷണങ്ങളെയും(അവയില്‍ 174 എണ്ണം ഓര്‍ഗാനിക്കാണ്), വീട്ടില്‍ തയ്യാറാക്കിയ 408 ഭക്ഷണങ്ങളെയും അവയുടെ ന്യൂട്രിയന്‍റ് ഘടകത്തെയും, വിലയെയും, ഭക്ഷണങ്ങളുടെ വൈവിധ്യത്തെയും താരതമ്യം ചെയ്ത് പഠനം നടത്തി. വീട്ടില്‍ തയ്യാറാക്കിയവയില്‍ 55 എണ്ണം വിഭവങ്ങള്‍ കുഞ്ഞുങ്ങള്‍ക്കും ചെറിയ കുട്ടികള്‍ക്കുമുള്ള ആഹാരം തയ്യാറാക്കുന്നതിനായി രൂപകല്‍പ്പന ചെയ്ത പ്രശസ്തമായ പാചക പുസ്തകങ്ങളെ ആസ്പദമാക്കി തയ്യാറാക്കിയവയായിരുന്നു.

വീട്ടില്‍ തയ്യാറാക്കിയവയില്‍ 16 ശതമാനം കോഴിയിറച്ചി അടിസ്ഥാനമാക്കിയവയാണ്. റെഡിമെയ്ഡില്‍ 27 ശതമാനമായിരുന്നു ഇവ. ഏകദേശം അഞ്ചില്‍ ഒരെണ്ണം (19 ശതമാനം) കടല്‍ വിഭവങ്ങളും 7 ശതമാനം റെഡിമെയ്ഡുമായിരുന്നു. മറ്റൊരു തരത്തില്‍ സമാനമായ അളവ് (21 ശതമാനം) മാംസം അടിസ്ഥാനമാക്കിയതും, അവയില്‍ ഏകദേശം പകുതി(44 ശതമാനം) പച്ചക്കറി അടിസ്ഥാനമാക്കിയവയുമായിരുന്നു. ഇത് റെഡിമെയ്‍ഡ് ഭക്ഷണങ്ങളുടെ(31 ശതമാനം) മൂന്നിലൊന്നാണ്.

എന്നിരുന്നാലും പ്രോട്ടീന്‍ ധാരാളമായി അടങ്ങിയ ചുവന്ന മാംസം കൊണ്ടുള്ള വിഭവങ്ങളും, പാചകവിധികളും, കടല്‍ വിഭവങ്ങള്‍ കുറഞ്ഞതുമായ ഭക്ഷണങ്ങളുടെ കാര്യത്തില്‍ ശ്രദ്ധ നല്‍കേണ്ടതാണ്. എണ്ണ കൂടുതലായി അടങ്ങിയ മത്സ്യ വിഭവങ്ങളുടെ ഉപയോഗം കൂട്ടുകയും ചുവന്നതും പ്രൊസസ്സ് ചെയ്തതുമായ മാംസത്തിന്‍റെ ഉപയോഗം കുറയ്ക്കുകയും ചെയ്യണം എന്ന് ആര്‍ക്കൈവ്സ് ഓഫ് ഡിസീസ് ഇന്‍ ചൈല്‍ഡ്ഹുഡില്‍ പ്രസിദ്ധീകരിച്ച ലേഖനത്തില്‍ പറയുന്നു.

English summary

Homemade Foods For Infants Not Always A Healthy Choice

Home-cooked meals specifically made for infants and young children, are not always healthier than commercially available baby foods, new research suggests.
Story first published: Monday, July 25, 2016, 10:35 [IST]
X
Desktop Bottom Promotion