For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

കുട്ടികള്‍ ജങ്ക്‌ഫുഡ്‌ കഴിച്ചാല്‍.....

By Super
|

കുട്ടികള്‍ ഏറെ ഇഷ്ടപ്പെടുന്നുണ്ടെങ്കില്‍ പോലും ജങ്ക് ഫുഡുകള്‍ക്ക് പകരം പോഷകപ്രദമായ ആഹാരങ്ങള്‍ നല്കണം. ജങ്ക് ഫുഡുകള്‍ ഉപദ്രവകരമാണെന്ന് നമുക്കെല്ലാം അറിയാവുന്നതാണ്. ഇക്കാര്യത്തില്‍ അവരെ ബോധവത്കരിക്കുകയും ഉപയോഗം നിയന്ത്രിക്കാന്‍ ശ്രമിക്കുകയും വേണം.

ജങ്ക് ഫുഡുകള്‍ കുട്ടികള്‍ക്ക് എങ്ങനെയാണ് ദോഷകരമാകുന്നത് എന്ന് നോക്കാം.

kid1

1. അമിതവണ്ണം - അടുത്ത കാലത്ത് നടത്തിയ ഒരു പഠനം അനുസരിച്ച് കുട്ടികളിലെ അമിത വണ്ണത്തിനുള്ള പ്രധാന കാരണം ജങ്ക് ഫുഡുകളാണ്. വ്യായാമങ്ങളില്ലാത്ത ജീവിത ശൈലി രണ്ടാം സ്ഥാനത്ത് മാത്രമേ വരുന്നുള്ളൂ. ഇത് മനസിലാക്കിയ ശേഷവും കുട്ടികള്‍ക്ക് ഇത്തരം ഭക്ഷണങ്ങള്‍ നല്കുകയാണെങ്കില്‍ നിങ്ങളുടെ കുട്ടിയുടെ ആരോഗ്യം അപകടത്തിലാണ്.

2. പോഷകങ്ങളില്ല - ജങ്ക് ഫുഡുകള്‍ കൊണ്ട് കുട്ടിയുടെ വയര്‍ നിറച്ചാല്‍ പിന്നെ ആരോഗ്യകരമായ ഭക്ഷണങ്ങള്‍ കഴിക്കാന്‍ സ്ഥലമുണ്ടാകില്ല. കുട്ടികളെ ജങ്ക് ഫുഡുകള്‍ കഴിക്കുന്നതില്‍ നിന്ന് നിരുത്സാഹപ്പെടുത്തുന്നതിനുള്ള ഒരു കാരണമാണിത്.

kid2

3. അടിമത്തം - നിങ്ങള്‍ അടിമപ്പെട്ടിരിക്കുന്നത് പോലെ നിങ്ങളുടെ കുട്ടിയും ജങ്ക് ഫുഡുകള്‍ക്ക് അടിമപ്പെടുന്നതിന് നിങ്ങള്‍ ആഗ്രഹിക്കുന്നുണ്ടോ? ആദ്യം നിങ്ങള്‍ മാതൃക കാണിച്ച് കൊടുക്കുക. അത് കുട്ടികളെ ഈ കെണിയില്‍ വീഴാതെ സംരക്ഷിക്കും.
kid3

4. രോഗപ്രതിരോധശേഷി കുറയുന്നു - പോഷകങ്ങളുടെ ലഭ്യത കുറയുകയും പ്രൊസസ്സ് ചെയ്ത ഭക്ഷണങ്ങളിലെ ടോക്സിനുകളാല്‍ നിങ്ങളുടെ ശരീരം നിറയുകയും ചെയ്യുമ്പോള്‍ നിങ്ങളുടെ രോഗപ്രതിരോധശേഷി കുറയും. ഇത് തന്നെ കുട്ടികളെയും ബാധിക്കും. ഇക്കാരണത്താല്‍ കുട്ടികള്‍ക്ക് എന്താണ് കഴിക്കാന്‍ നല്കുന്നത് എന്ന കാര്യത്തില്‍ ശ്രദ്ധ പുലര്‍ത്തുക. നിങ്ങളുടെ ഗര്‍ഭം ആരോഗ്യകരമോ??

Read more about: kid food കുട്ടി
English summary

Why Junk Food Is Bad For Kids

Feed your kids with nutritious foods instead of junk foods even though they love the junk more. We all know why junk foods are harmful.
X
Desktop Bottom Promotion