For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

നിങ്ങളുടെ കുട്ടി സ്വപ്‌നജീവിയാണോ

By Super
|

സ്വപ്‌ന ജീവികളായ കുട്ടികളെ എങ്ങനെ കൈകാര്യം ചെയ്യാന്‍ കഴിയും? കുട്ടികള്‍ വളര്‍ന്നു വരുന്ന വിവിധ ഘട്ടങ്ങളില്‍ പല മാതാപിതാക്കളെയും വിഷമിപ്പിക്കുന്ന ഒരു ചോദ്യമാണിത്‌.

പൊതുവെ ശ്രദ്ധ കുറവുള്ള ഇത്തരം കുട്ടികള്‍ കാര്യങ്ങള്‍ മനസ്സിലാക്കുന്നത്‌ വളരെ സാവധാനത്തിലായിരിക്കും അതിനാല്‍ പഠനത്തില്‍ പലപ്പോഴും മികവ്‌ പുലര്‍ത്തിയെന്നു വരില്ല. ഇവരെ പലപ്പോഴും പലതും ഓര്‍മിപ്പിക്കാന്‍ നിരന്തരം നിര്‍ദ്ദേശങ്ങള്‍ നല്‍കേണ്ടി വരും.

ചെറിയ കാര്യങ്ങള്‍ പോലും ഇവര്‍ പലപ്പോഴും മറന്നു പോകും. സ്വന്തം രൂപത്തിന്‌ വലിയ ശ്രദ്ധ നല്‍കാത്ത ഇവരെ ചിലപ്പോള്‍ അപരിഷ്‌കൃതരായി തോന്നിപ്പിക്കും. ക്ലാസ്സുകളില്‍ പലപ്പോഴും ഇവര്‍ സജീവമാകാറില്ല.

എന്നാല്‍ കലാപരമായും ക്രിയാത്മകമായും കഴിവുള്ളവരായിരിക്കും ഇവര്‍ എന്നതാണ്‌ മറു വശം. പുതിയ ആശയങ്ങള്‍ കണ്ടെത്താനും കഥകള്‍ എഴുതാനും ഇവര്‍ക്ക്‌ കഴിവുണ്ടാകും.

Kid

എന്നാലും സമപ്രായത്തിലുള്ള മറ്റ്‌ കുട്ടികള്‍ എളുപ്പത്തില്‍ ചെയ്യുന്ന കാര്യങ്ങള്‍ പോലും സ്വന്തം കുട്ടി ചെയ്യാത്തതില്‍ പലപ്പോഴും മാതാപിതാക്കള്‍ക്ക്‌ വിഷമമുണ്ടാകും.

നിങ്ങളുടെ കുട്ടി ബുദ്ധിമാനാണെങ്കില്‍ ക്ഷമയോടെ അവരെ ക്രമേണ സഹായിക്കാന്‍ കഴിയും.

സ്വപ്‌ന ജീവിയായ കുട്ടിയെ എങ്ങനെ മിടുക്കനാക്കാം എന്ന്‌ നോക്കാം.

താല്‍പര്യം ഉണ്ടാക്കുക

കുട്ടികളെ ഉത്തേജിപ്പിക്കുകയും വെല്ലുവിളിക്കുകയും ചെയ്യുന്ന രസകരമായ കളികള്‍ കണ്ടെത്തുക. ക്രമേണ ദിവാസ്വപ്‌നം കാണുന്നതിന്‌ പകരം കുട്ടികള്‍ പല കാര്യങ്ങളും സ്വയം ചെയ്‌തു തുടങ്ങുന്നത്‌ കാണാന്‍ കഴിയും.

ഉറക്കം

എല്ലാ ദിവസവും രാത്രിയും കുട്ടി വളരെ നന്നായി ഉറങ്ങുന്നുണ്ടോ എന്ന്‌ നോക്കുക. ഉറക്ക കുറവും കുട്ടികളിലെ ശ്രദ്ധ ഇല്ലായ്‌മയ്‌ക്ക്‌ കാരണമാകാറുണ്ട്‌.

സാവധാനം

നിങ്ങളുടെ കുട്ടി വളരെ സാവധാനത്തിലെ കാര്യങ്ങള്‍ ഗ്രഹിക്കൂ എന്ന്‌ കാര്യം ഓര്‍മ്മ വേണം. അതിനാല്‍ നിര്‍ദ്ദേശങ്ങള്‍ നല്‍കുമ്പോള്‍ ധൃതി കാണിക്കരുത്‌.

ആശയകുഴപ്പം

കുട്ടിക്ക്‌ ആശയകുഴപ്പം ഉണ്ടാക്കരുത്‌.പഠന കാര്യം ആണെങ്കിലും മറ്റു കാര്യങ്ങള്‍ ആണെങ്കിലും വളരെ സാവധാനത്തില്‍ പറഞ്ഞ മനസ്സിലാക്കുക. പതിവായി അവരെ പ്രോത്സാഹിപ്പിച്ചു കൊണ്ടിരിക്കുക.

സമ്മാനം

ചെറിയ നേട്ടങ്ങള്‍ക്ക്‌ പോലും കുട്ടികള്‍ക്ക്‌ സമ്മാനം നല്‍കുക. സമ്മാനം ലഭിക്കാന്‍ വേണ്ടിയെങ്കിലും കുട്ടി കാര്യങ്ങള്‍ കുറച്ചു കൂടി ശ്രദ്ധിക്കാന്‍ തുടങ്ങും.

ചോദ്യങ്ങള്‍ ചോദിക്കുക

ശ്രദ്ധ കേന്ദ്രീകരിക്കുന്നതിന്‌ കുട്ടികളോട്‌ ചോദ്യങ്ങള്‍ ചോദിക്കുക. ചോദ്യങ്ങള്‍ ചോദിച്ചു കൊണ്ടിരുന്നാല്‍ ഉത്തരം പറയുന്നതിനായി കൂടുതല്‍ കാര്യങ്ങള്‍ നിരീക്ഷിക്കാന്‍ അവരുടെ മനസ്സിന്‌ പരിശീലനം ലഭിക്കും. തടി കുറയ്ക്കാന്‍ കളര്‍ തെറാപ്പി

Read more about: kid കുട്ടി
English summary

Ways To Help An Absent Minded Child

An absent minded kid can be a cause of concern for any parent. Of course, there are ways to help an absent minded child. You just need patience.
Story first published: Sunday, May 31, 2015, 11:55 [IST]
X
Desktop Bottom Promotion