For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

കുട്ടിയെ ഭക്ഷണം കഴിപ്പിയ്ക്കൂ

|

കുട്ടികളെ ഭക്ഷണം കഴിപ്പിക്കുവാന്‍ ചിലപ്പോഴൊക്കെ യുദ്ധം വെട്ടേണ്ടി വരും. മിക്കവാറും കുട്ടികള്‍ക്ക് ഭക്ഷണം കഴിക്കുവാന്‍ മടിയാണെന്നതു തന്നെ കാര്യം. കുട്ടി ഭക്ഷണം കഴിക്കുന്നില്ലെന്ന് പറഞ്ഞ് ആവലാതിപ്പെടുന്ന അമ്മമാര്‍ സാധാരണ കാഴ്ചയാണ്. കുട്ടികള്‍ക്ക് ഭക്ഷണത്തില്‍ നിന്നുള്ള ശ്രദ്ധ മാററാം.

ഭക്ഷണം കൊടുക്കുന്ന സമയത്ത് ടിവി വച്ചു കൊടുക്കുകയോ വീട്ടില്‍ മറ്റുള്ളവരോട് കുട്ടിയെ കളിപ്പിക്കാന്‍ ആവശ്യപ്പെടുകയോ ചെയ്യാം. ഇങ്ങനെ ചെയ്യുമ്പോള്‍ ഇടയ്ക്കിടെ ഭക്ഷണം കൊടുക്കാന്‍ എളുപ്പമായിരിക്കും.

Eating Kid

കുട്ടിയുടെ സാന്നിധ്യത്തില്‍ ഭക്ഷണം കഴിക്കാത്തതിനെ പറ്റി പരാതി പറയരുത്. ശ്രദ്ധ ആകര്‍ഷിക്കാന്‍ എന്തും ചെയ്യുന്ന ശീലം കുട്ടികള്‍ക്കുണ്ട്. ഇതിനു വേണ്ടി പിന്നീടും ഭക്ഷണം കഴിക്കാതിരിക്കുന്നത് അവര്‍ ആവര്‍ത്തിക്കും. കുട്ടി കൊടുക്കുന്ന ഭക്ഷണം കഴിക്കുകയോ തനിയെ കഴിക്കുകയോ ചെയ്യുമ്പോള്‍ കുട്ടിയെ പ്രോത്സാഹിപ്പിക്കുക. ഭക്ഷണം അല്‍പം താഴെപ്പോയാലും താഴെയിട്ടാലും വഴക്കു പറയാതിരിക്കുക.

kid

ഭക്ഷണത്തിനുളള സമയമായെന്ന് കുട്ടിയെ പഠിപ്പിക്കുവാന്‍ മാര്‍ഗമുണ്ട്. ഭക്ഷണസമയമാകുമ്പോള്‍ പാത്രങ്ങളും ഗ്ലാസുകളും ഭക്ഷണവും തീന്‍മേശയില്‍ എടുത്തുവയ്ക്കുക. ഇവിടെ ഇരുത്തി കുഞ്ഞിന് ഭക്ഷണം നല്‍കുക. പിന്നീട് പാത്രങ്ങളും ഭക്ഷണവും മേശയില്‍ എടുത്തുവയ്ക്കുമ്പോള്‍ ഭക്ഷണസമയമായെന്ന് കുട്ടിക്ക് മനസിലാകും.

kid1

ഭക്ഷണം മതിയെന്ന് കുട്ടി പറഞ്ഞാല്‍ അത് ചെവിക്കൊള്ളുക. വീണ്ടും നിര്‍ബന്ധിച്ച് ഭക്ഷണം കൊടുത്താല്‍ പിന്നീട് കഴിക്കാന്‍ വിളിക്കുമ്പോള്‍ കുട്ടി വൈമുഖ്യം കാണിക്കും. ഭക്ഷണം കളയരുതെന്ന നല്ല പാഠം തീന്‍മേശയില്‍ വച്ച് കുട്ടിക്ക് മനസിലാക്കിക്കൊടുക്കണം.

Read more about: kid കുട്ടി
English summary

Ways To Handle Non Hungry Kid

Here are somt tips to handle non hungry kid. Read more to know about,
Story first published: Tuesday, April 14, 2015, 16:49 [IST]
X
Desktop Bottom Promotion