For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

അമ്മ അറിയാന്‍....

|

അമ്മയുടെ ജോലിയും ഉത്തരവാദിത്വത്തവും വലുതാണ്. നാളത്തെ പൗരനെ നല്ല വഴിയ്ക്കു നടത്താനുള്ള പ്രഥമ ഉത്തരവാദിത്വം അമ്മയ്ക്കാണെന്നു തന്നെ പറയാം.

തന്റെ കുട്ടികള്‍ക്ക് ഏറ്റവും നല്ല അമ്മയായിരിയ്ക്കുകയെന്നതാണ് ഓരോ അമ്മമാരുടേയും ആഗ്രഹം. എന്നാല്‍ ഇതത്ര എളുപ്പമല്ല.

നല്ല അമ്മയാകാന്‍ നിങ്ങള്‍ അറിയേണ്ട, ചെയ്യേണ്ട ചില കാര്യങ്ങളെക്കുറിച്ചറിയൂ,

mother and kid1

കുട്ടികളെക്കുറിച്ച് ഓരോ അമ്മയ്ക്കുമുണ്ടാകും സ്വപ്‌നങ്ങളും ആഗ്രഹങ്ങളും. ഇത് സ്വാഭാവികം. എന്നാല്‍ ഇത് അതിരു വിടാതിരിയ്ക്കാന്‍ ആഗ്രഹിയ്ക്കുക. ആഗ്രഹം അതിരു കടക്കുമ്പോള്‍ ഇതിനായി കുട്ടിയെ നിര്‍ബന്ധിയ്ക്കുകയും നിങ്ങളുടെ മനസില്‍ തന്നെ അശാന്തി വലിച്ചിടുകയുമായിരിയ്ക്കും ഫലം.

കുഞ്ഞിന് അല്ലെങ്കില്‍ കുട്ടിയ്ക്ക് ഒന്നും അറിയില്ലെന്ന ധാരണ വേണ്ട. ചില സന്ദര്‍ഭങ്ങളിലെങ്കിലും നിങ്ങളുടെ കുട്ടിയായിരിയ്ക്കും ശരി. കുട്ടിയാണെന്നു കരുതി അവരുടെ വാക്കുകള്‍ക്കു വില കൊടുക്കാതിരിയ്ക്കരുത്. അവരുടെ അഭിപ്രായങ്ങള്‍ക്കു വില കല്‍പ്പിയ്ക്കാതിരിയ്ക്കരുത്.

Mother and Kid

നിങ്ങളുടെ കുട്ടി അടുത്ത വീട്ടിലെ കുട്ടിയെ പോലെയാകണമെന്നില്ല. ഇതുകൊണ്ടുതന്നെ അടുത്ത വീട്ടിലെ അമ്മയെ അനുകരിയ്ക്കാന്‍ നിങ്ങള്‍ ശ്രമിയ്‌ക്കേണ്ട. നിങ്ങളുടെ കുട്ടിയെ മനസിലാക്കി അതിനനുസരിച്ച അമ്മയായി മാറുക. അതുപോലെ നിങ്ങളുടെ കു്ട്ടിയെ അയലത്തെ കുട്ടിയുമായി താരമത്യപ്പെടുത്താതിരിയ്ക്കുക.

കുട്ടികളുടെ ഭാഗത്തു തെറ്റുകള്‍ വരുന്നതു സ്വാഭാവികം. എന്നാല്‍ ഈ തെറ്റുകള്‍ നിങ്ങളുടെ ഭാഗത്തും തെറ്റുകള്‍ വരുത്തരുത്. അതായത് ഇതിന് കുട്ടിയെ ശിക്ഷിയ്ക്കാതെ നല്ല രീതിയില്‍ കാര്യങ്ങള്‍ പറ്ഞ്ഞു മനസിലാക്കുക.

English summary

Things Every Mother Should Know

Though it is not possible to know everything about motherhood, the following are a few things that every mother should know.
Story first published: Saturday, January 10, 2015, 11:48 [IST]
X
Desktop Bottom Promotion