For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ചീത്ത സ്പര്‍ശനത്തെക്കുറിച്ച് കുട്ടി അറിയട്ടെ....

|

കുട്ടികള്‍ക്കെതിരെയുള്ള ലൈംഗികാതിക്രമം വര്‍ദ്ധിച്ചു വരുന്ന കാലഘട്ടമാണിത്. നിഷ്‌കളങ്കത ചൂഷണം ചെയ്യാന്‍ എളുപ്പമാണെന്നതു തന്നെ കാരണം. സ്‌കൂളുകളിലും എന്തിന് സ്വന്തം വീട്ടില്‍ പോലും കുട്ടികള്‍ സുരക്ഷിതരല്ലാത്ത അവസ്ഥ.

പലപ്പോഴും തങ്ങളുടെ നേര്‍ക്കു നടക്കുന്ന പീഡനങ്ങളെക്കുറിച്ചു കുട്ടികള്‍ അജ്ഞരായിരിയ്ക്കും. ആളുകളുടെ തെറ്റായ സ്പര്‍ശനം ശരിയായി മനസിലാക്കാന്‍ കുട്ടികള്‍ക്കു കഴിഞ്ഞെന്നു വരില്ല. ഇതായിരിയ്ക്കും പലപ്പോഴും ദുഷ്ടന്മാര്‍ക്ക് വളമാകുന്നതും.

കുട്ടികളെ പീഡനങ്ങളില്‍ നിന്നും രക്ഷിയ്ക്കാന്‍ അവരെ കാര്യങ്ങള്‍ പറഞ്ഞു ബോധ്യപ്പെടുത്തുകയാണ് പ്രധാനമായും വേണ്ടത്.

Baby

കുട്ടികളെ അവരുടെ ശരീരഭാഗങ്ങളെപ്പറ്റി പറഞ്ഞു ബോധ്യപ്പെടുത്താം. ഏതെല്ലാം ഭാഗങ്ങളില്‍ മറ്റുള്ളവര്‍ സ്പര്‍ശിയ്ക്കരുതന്നെ കാര്യം ബോധ്യപ്പെടുത്താം. തന്റെ ശരീരഭാഗത്തു സ്പര്‍ശിയ്ക്കുന്നത് തെറ്റായ ഉദ്ദേശത്തോടെയാണെന്നു തിരിച്ചറിയുന്ന കുട്ടിയ്ക്ക് ഇതിനെ എതിര്‍ക്കാനും ഇത്തരം നീക്കത്തില്‍ നിന്നും രക്ഷപ്പെടാനുമുള്ള കഴിവുണ്ടാകും

ഇത്തരം സംഭവങ്ങളുണ്ടായാല്‍ ഏതെല്ലാം വിധത്തില്‍ പ്രതികരിയ്ക്കണമെന്നും ഇതേക്കുറിച്ചു മുതിര്‍ന്നവരോടു പറയാന്‍ മടിയ്‌ക്കേണ്ടെന്നും കുട്ടികളെ പറഞ്ഞു ബോധ്യപ്പെടുത്തുക. എന്തു കാര്യമുണ്ടെങ്കിലും അച്ഛനമ്മമാരോടു പറയാനുള്ള സ്വാതന്ത്ര്യവും അടുപ്പവും കുട്ടികള്‍ക്കുണ്ടാക്കി കൊടുക്കണം.

അപരിചിതരുമായി സൗഹാര്‍ദം വേണ്ടെന്ന കാര്യവും അപരിചിതര്‍ തങ്ങളോട് അടുപ്പം കാണിയ്ക്കുന്നുണ്ടെങ്കില്‍ ഇത് വീട്ടില്‍ പറയാനുള്ള പരിശീലനവും കുട്ടികള്‍ക്കു നല്‍കുക.

Read more about: kid കുട്ടി
English summary

How To Teach Child About Good Bad Touch

Do you know how to explain good touch and bad touch to your children? It is very important.
Story first published: Thursday, January 29, 2015, 14:24 [IST]
X
Desktop Bottom Promotion