For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

കുഞ്ഞിന്റെ തൂക്കം വര്‍ദ്ധിപ്പിയ്ക്കാം

By Super
|

കുഞ്ഞുങ്ങളുടെ ഭാര കുറവും വളര്‍ച്ച കുറവും പല മാതാപിതാക്കളെയും വിഷമിപ്പിക്കാറുണ്ട്‌. ലോക ആരോഗ്യ സംഘടനയുടെ മാനദണ്ഡങ്ങള്‍ അനുസരിച്ചുള്ള ഈ ഗ്രോത്ത്‌ ചാര്‍ട്ട്‌ ഉപയോഗിച്ച്‌ നിങ്ങളുടെ കുഞ്ഞിന്റെ അവസ്ഥ എന്താണന്ന്‌ മനസ്സിലാക്കുക. ചിലപ്പോള്‍ ആവശ്യമില്ലാത്ത ഉത്‌കണ്‌ഠയായിരിക്കും ഇത്‌, കുഞ്ഞുങ്ങള്‍ക്ക്‌ അറിയാം എന്ത്‌ എപ്പോള്‍ കഴിക്കണമെന്ന്‌.

എന്നിരുന്നാലും മറ്റു കുഞ്ഞുങ്ങളെപ്പോലെ നിങ്ങളുടെ കുഞ്ഞിന്‌ ചിലപ്പോള്‍ വളര്‍ച്ച ഉണ്ടാവില്ല. പാരമ്പര്യം ഒരു പ്രധാന കാരണമാണ്‌. അച്ഛന്‌ ,അമ്മയ്‌ക്ക്‌ , അല്ലെങ്കില്‍ രണ്ടു പേര്‍ക്കും കുട്ടിക്കാലത്ത്‌ ശരീര ഭാരം കുറവായിരുന്നു എങ്കില്‍ കുട്ടിയിലും ഇത്‌ പ്രകടമാകും.

രണ്ട്‌ വയസ്സ്‌ കഴിഞ്ഞാല്‍ കുഞ്ഞുങ്ങള്‍ക്ക്‌ ഓരോ വര്‍ഷവും 1.5 കിലോ മുതല്‍ 3 കിലോ വരെ ഭാരം കൂടും. എന്നാലും അമിതമായി പ്രതീക്ഷിക്കരുത്‌. കുഞ്ഞുങ്ങള്‍ കൊഴുത്തുരുണ്ടു വരാനുള്ള ശ്രമങ്ങള്‍ ഉപേക്ഷിക്കാതിരിക്കുക. കുഞ്ഞുങ്ങള്‍ക്ക്‌ കഴിക്കുന്നതില്‍ തകരാറുണ്ടെങ്കില്‍ ,ഡോക്ടറുടെ നിര്‍ദ്ദേശം തേടുക.


Baby

ചില കുഞ്ഞുങ്ങള്‍ ഉത്സാഹക്കൂടുതലുള്ളവരോ ശരീരത്തിന്റെ പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ ഉള്ളവരോ ആയിരിക്കും. അതിനാല്‍ കഴിക്കുന്നതിനനുസരിച്ച്‌ അവരുടെ ശരീരത്തിന്‌ ഭാരം ഉണ്ടായിരിക്കില്ല. പല മാതാപിതാക്കാളും വരുത്തുന്ന പിഴവുകളില്‍ ഒന്നാണ്‌ കുഞ്ഞിന്റെ ഭാരം കൂട്ടുന്നതിനായി മധുരവും കൊഴുപ്പും അടങ്ങിയ ഭക്ഷണങ്ങള്‍ ധാരാളം നല്‍കുക എന്നത്‌. ഇത്‌ ആരോഗ്യകരമായ ഭക്ഷണങ്ങള്‍ കഴിക്കുന്നതിനുള്ള അവരുടെ വിശപ്പ്‌ കുറയ്‌ക്കും എന്നല്ലാതെ മറ്റ്‌ ഗുണങ്ങള്‍ ഒന്നും നല്‍കില്ല. കുഞ്ഞിന്റെ വിശപ്പ്‌ നശിപ്പിക്കാതെ തന്നെ പതിവ്‌ ഭക്ഷണത്തിലൂടെ അവര്‍ക്ക്‌ അധിക കലോറി നല്‍കുകയാണ്‌ വേണ്ടത്‌.

കുഞ്ഞുങ്ങളുടെ ശരീര ഭാരം കൂട്ടുന്നതിന്‌ അധിക കലോറി നല്‍കാന്‍ സഹായിക്കുന്ന ചില നിര്‍ദ്ദേശങ്ങളാണ്‌ ഇവിടെ പറയുന്നത്‌.

കൊഴുപ്പടങ്ങിയ പാലും തൈരും കുഞ്ഞിന്‌ നല്‍കുക. പാലില്‍ നിന്നും വെണ്ണ നീക്കരുത്‌. ഈ അധിക കൊഴുപ്പ്‌ കുഞ്ഞിന്റെ വളര്‍ച്ചയെ സഹായിക്കും.

കുഞ്ഞിന്‌ നല്‍കുന്ന പരിപ്പിലും പച്ചക്കറികളിലും അല്‍പം വെണ്ണ, നെയ്യ്‌, ഒലീവ്‌ എണ്ണ എന്നിവ ചേര്‍ക്കുക.

പിസ്സ, പാസ്‌ത,സാന്‍ഡ്‌ വിച്ച്‌ എന്നിവയില്‍ പാല്‍ക്കട്ടി ചേര്‍ത്തു നല്‍കുക.

സൂപ്പ്‌, ജാം സാന്‍ഡ്‌വിച്ച്‌, ഉരുളക്കിഴങ്ങ്‌ അരച്ചത്‌ എന്നിവയില്‍ വെണ്ണ ചേര്‍ത്ത്‌ നല്‍കുക.

കാരറ്റ്‌ ഹല്‍വ, പായസം പോലെ കൊഴുപ്പ്‌ കൂടിയ ആരോഗ്യദായകങ്ങളായ മധുരപലഹാരങ്ങള്‍ നല്‍കുക

കുഞ്ഞുങ്ങളുടെ ആഹാരത്തില്‍ അണ്ടിപരിപ്പ്‌ ഉള്‍പ്പെടുത്തുക. ബാദം, കശുവണ്ടിപരിപ്പ്‌ തുടങ്ങിയവ ധാന്യങ്ങള്‍ക്കൊപ്പം നല്‍കുക. ഇടയ്‌ക്കിടെ ഉണക്കമുന്തിരി നല്‍കുക. ഇഡ്ഡലിക്കും ദോശയ്‌ക്കും ഒപ്പം നിലക്കടല അല്ലെങ്കില്‍ തേങ്ങ ചമ്മന്തി നല്‍കുക. ചവയ്‌ക്കുന്നത്‌ എളുപ്പമാക്കാന്‍ അണ്ടിപരിപ്പുകള്‍ നന്നായി പൊടിച്ച്‌ നല്‍കണം .

ഉരുളക്കിഴങ്ങുപോലെ അന്നജം ധാരാളം അടങ്ങിയ പച്ചക്കറികള്‍ കുഞ്ഞുങ്ങളുടെ ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുക.

സസ്യേതര ഭക്ഷണങ്ങളും കഴിക്കുമെങ്കില്‍ മുട്ടയും കോഴിയിറച്ചിയും നല്‍കുക.

കുഞ്ഞിന്റെ ആഹാരം പോഷക സമ്പുഷ്ടമാകാന്‍ വിവിധ തരത്തിലുള്ള ഭക്ഷണങ്ങള്‍ നല്‍കുക. എല്ലാ ദിവസവും ഒരേ ആഹാരം തന്നെ കൊടുക്കാതിരിക്കുക.

ഇതിനെല്ലാം പുറമെ കുഞ്ഞുങ്ങളുടെ ആഹാര സമയം രസകരമാക്കുക. ഭക്ഷണം നല്‍കല്‍ കുട്ടിയും നിങ്ങളും തമ്മിലുള്ള യുദ്ധമായി മാറാതെ നോക്കുക. പാത്രത്തില്‍ ഉള്ളതെല്ലാം തീര്‍ക്കാന്‍ കുഞ്ഞുങ്ങളെ നിര്‍ബന്ധിക്കരുത്‌. ജങ്ക്‌ഫുഡില്‍ നിന്നും ജ്യൂസില്‍ നിന്നും കുഞ്ഞിന്‌ വേണ്ട കലോറി പൂര്‍ണമായി ലഭിക്കില്ല എന്ന്‌ മനസ്സിലാക്കുക.

സ്വഭാവവും ശീലവും

ഭക്ഷണ ശേഷം വെള്ളം കുടിക്കുക, കഴിച്ചു കൊണ്ടിരിക്കുമ്പോള്‍ കുടിക്കരുത്‌. വെള്ളം കുടിച്ച്‌ വയര്‍ നിറഞ്ഞാല്‍ പിന്നീട്‌ ഒന്നും കഴിക്കില്ല. ജ്യൂസും പാലും ദിവസം മുഴുവന്‍ ധാരാളം കുടിക്കുന്നതിനാല്‍ പല കുട്ടികള്‍ക്കും ആഹാരം കഴിക്കാനുള്ള വിശപ്പ്‌ ഉണ്ടാകാറില്ല.

ഭക്ഷണത്തിന്റെയും ,ലഘുഭക്ഷണത്തിന്റെയും സമയം ക്രമീകരിക്കുക. ഭക്ഷണ സമയം വളരെ പ്രധാനപ്പെട്ടതാണന്ന്‌ കുഞ്ഞുകള്‍ മനസ്സിലാക്കണം. കാറിലും സ്‌ട്രോളറിലും ഇരുന്ന്‌ കഴിക്കുന്നത്‌ നന്നായി കഴിക്കണമെന്ന്‌ തോന്നല്‍ കുഞ്ഞുങ്ങളില്‍ ഉണ്ടാക്കില്ല. കാറിലും മറ്റും അച്ഛനമ്മമാര്‍ സൂക്ഷിക്കുന്ന ലഘുഭക്ഷണങ്ങള്‍ പോഷകം കുറഞ്ഞവയായിരിക്കും.

കുഞ്ഞിനൊപ്പം ഇരുന്ന്‌ ആഹാരം നല്‍കുക. ആഹാരം കഴിക്കുന്ന രീതി നല്ലതാണെങ്കില്‍ കുഞ്ഞുങ്ങള്‍ കൂടുതല്‍ ആഹാരം കഴിക്കും.

ഭക്ഷണം നല്‍കുമ്പോള്‍ ടിവി ഓഫ്‌ ചെയ്യുക. മുതിര്‍ന്ന കുട്ടികളും ആളുകളും ടെലിവിഷന്‌ മുമ്പില്‍ ഇരുന്ന്‌ മനസ്സറിയാതെ ആഹാരം കഴിക്കും, പല ചെറിയ കുട്ടകളും ടെലിവിഷന്‌ മുമ്പില്‍ ഇരുന്നാല്‍ ഇത്തരത്തില്‍ അമിതമായി കഴിക്കാറുണ്ട്‌.

കുഞ്ഞിന്‌ ശരിയായ വ്യായാമം ലഭിക്കുന്നുണ്ടെന്ന്‌ ഉറപ്പ്‌ വരുത്തുക. ശരിയാണ്‌ വ്യായാമം കൂടുതല്‍ കലോറി ദഹിപ്പിക്കും, എന്നാല്‍ നന്നായി കഴിക്കാനുള്ള വിശപ്പ്‌ കുഞ്ഞുങ്ങളില്‍ ഉണ്ടാക്കാന്‍ ഇതിന്‌ കഴിയും.

ഭക്ഷണങ്ങള്‍ക്കിടയില്‍ ആരോഗ്യദായകങ്ങളായ ലഘുഭക്ഷണങ്ങള്‍ നല്‍കുക. കുഞ്ഞുങ്ങളുടെ വയറ്‌ വളരെ ചെറുതാണ്‌ അതിനാല്‍ ഓരോ പ്രാവശ്യം ഭക്ഷണം കഴിക്കുമ്പോഴും അവരുടെ പോഷകആവശ്യത്തിന്‌ അനുസൃതമായി കഴിക്കാന്‍ കഴിയണം എന്നില്ല. ലഘുഭക്ഷണങ്ങള്‍ കുഞ്ഞുങ്ങളുടെ ഊര്‍ജനിലയും മാനസിക നിലയും മെച്ചപ്പെടുത്തും.

കിടക്കുന്നതിന്‌ മുമ്പ്‌ എന്തെങ്കിലും ലഘുഭക്ഷണം നല്‍കുക. ആരോഗ്യദായകങ്ങളായ കൊഴുപ്പും പ്രോട്ടീനും അടങ്ങിയ ലഘുഭക്ഷണമാണ്‌ നല്‍കുന്നതെങ്കില്‍ ഉറങ്ങുന്ന സമയത്ത്‌ കോശങ്ങള്‍ രൂപീകരിക്കാന്‍ ഇതിലെ പോഷകങ്ങള്‍ സഹായിക്കും. പഞ്ചസാര ഒഴിവാക്കുക, അങ്ങനെയെങ്കില്‍ കുഞ്ഞുങ്ങളുടെ ഉറങ്ങാനുള്ള ശേഷിയെ ഇത്‌ ബാധിക്കില്ല.

ഇത്തരത്തില്‍ ഭക്ഷണം നല്‍കുന്നത്‌ ശരീര ഭാരം കൂടേണ്ടവരില്‍ മാത്രമല്ല അല്ലാത്ത പല കുഞ്ഞുങ്ങളിലും ഫലപ്രദമാകാറുണ്ട്‌.

ആരോഗ്യദായകങ്ങളായ കലോറി അടങ്ങിയിട്ടുള്ള വിഭവങ്ങള്‍ ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുക.

എന്റെ കുട്ടികളുടെ സുഹൃത്തുക്കള്‍ ഇടയ്‌ക്കിടെ വീട്ടില്‍ വരുമ്പോള്‍ ഫ്രിഡ്‌ജിലോ ഫ്രീസറിലോ അവര്‍ക്ക്‌ പറ്റയത്‌ എന്തെങ്കിലും ഉണ്ടോ എന്ന്‌ ചോദിക്കാറാണ്ട്‌;മറ്റൊരു തരത്തില്‍ പറഞ്ഞാല്‍ പോഷക സമ്പുഷ്ടമായത്‌ എന്തെങ്കിലും.

Read more about: baby കുഞ്ഞ്
English summary

Best Diet Routine For Your Underweight Toddler

Here are some best diet routine for your underweight toddler, try these healthy ways,
Story first published: Tuesday, January 27, 2015, 14:55 [IST]
X
Desktop Bottom Promotion