For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

പരീക്ഷയോ, കുട്ടിയുടെ ഭക്ഷണം ??

By Super
|

പലപ്പോഴും ശ്രദ്ധിക്കപ്പെടാതെ പോകുന്ന ഒന്നാണ്‌ പരീക്ഷ കാലത്തെ കുട്ടികളുടെ ആഹാരക്രമം. ആരോഗ്യദായകങ്ങളായ ആഹാര ക്രമം ശീലിച്ച കുട്ടികള്‍ പോലും പരീക്ഷകാലം ആയാല്‍ ഉണര്‍ന്നിരിക്കുന്നതിനായി ഏറെ ജങ്ക്‌ ഫുഡ്‌ കഴിക്കുന്നതും ധാരാളം കാപ്പി കുടിക്കുന്നതും കാണാം. പരീക്ഷകാലത്തെ കുട്ടികളുടെ ഭക്ഷണക്രമത്തെ കുറിച്ച്‌ മുന്‍കൂട്ടി ആസൂത്രണം ചെയ്യുകയും ഈ കാലയളവ്‌ നേരിടാന്‍ തയ്യാറെടുക്കുകയും ചെയ്യുക.

ചില പ്രമേഹധാരണകള്‍

ഇതിനായി പരീക്ഷിച്ച്‌ നോക്കി ഫലം കണ്ട്‌ 10 മാര്‍ഗ്ഗങ്ങള്‍ ഇതാ

1. ആരോഗ്യദായകമായ പ്രഭാത ഭക്ഷണം

1. ആരോഗ്യദായകമായ പ്രഭാത ഭക്ഷണം

ഓട്‌സ്‌, ഉപ്പ്‌മാവ്‌, കിച്‌ഡി, ഇഡ്‌ലി എന്നിവ പതിവായി സ്ഥിരതയോടെ ഗ്ലൂക്കോസ്‌ ലഭ്യമാക്കുന്ന താഴ്‌ന്ന ഗ്ലൈസെമിക്‌ സൂചികയോടുകൂടിയ മികച്ച പ്രഭാത ഭക്ഷണങ്ങളാണ്‌.

2. ഇടയ്‌ക്കിടെ ചെറു ഭക്ഷണങ്ങള്‍

2. ഇടയ്‌ക്കിടെ ചെറു ഭക്ഷണങ്ങള്‍

ഇടയ്‌ക്കിടെ പോഷകസമ്പുഷ്ടമായ ചെറു ഭക്ഷണങ്ങള്‍ കഴിക്കുന്നത്‌ കുട്ടികള്‍ക്ക്‌ ആവശ്യമായ പോഷകങ്ങള്‍ നല്‍കുന്നതിനും അവര്‍ക്ക്‌ ഉണര്‍വും ഏകാഗ്രതയും നല്‍കുന്നതിനും സഹായിക്കും. പഴങ്ങള്‍, ജ്യൂസ്‌ , ഉണങ്ങിയ പഴങ്ങള്‍, തേന്‍ പുരട്ടിയ പഴങ്ങള്‍, സൂപ്പ്‌, സലാഡ്‌ എന്നിവ മികച്ച ഭക്ഷണങ്ങളാണ്‌.

3. പ്രോട്ടീന്‍

3. പ്രോട്ടീന്‍

കാര്‍ബോഹൈഡ്രേറ്റ്‌സ്‌ വളരെ വേഗം ദഹിക്കും. അതേസമയം പ്രോട്ടീനുകള്‍ സാവധാനത്തില്‍ ദഹിച്ച്‌ സ്ഥിരമായി ഊര്‍ജം ലഭ്യക്കും. മുട്ട, ഇഡ്‌ലി, ദോശ പോലുള്ള പ്രോട്ടീന്‍ നിറഞ്ഞ പ്രഭാത ഭക്ഷണങ്ങള്‍ രക്തത്തിലെയും തലച്ചോറിലെയും ടൈറോസിന്റെ (അമിനോ ആസിഡ്‌) അളവ്‌ ഉയര്‍ത്തും.കുട്ടികളെ ഏകാഗ്രതയോടെയും ഉണര്‍വോടെയും ഇരുത്തുന്ന രാസവസ്‌തുക്കള്‍ ഉത്‌പാദിപ്പിക്കാന്‍ ഇത്‌ നാഡികോശങ്ങളെ സഹായിക്കും.

4. ജലാംശം നിലനിര്‍ത്തുക

4. ജലാംശം നിലനിര്‍ത്തുക

മുറികളിലെ സൗകര്യങ്ങളില്‍ പ്രത്യേകിച്ച്‌ എസിയിലും മറ്റും ഇരിക്കുകയാണെങ്കില്‍ കുട്ടികള്‍ക്ക്‌ ദാഹം തോന്നുകയില്ല, അതിനാല്‍ അവര്‍ വെള്ളം കുടിക്കുന്നത്‌ കുറയും. നിര്‍ജ്ജലീകരണം സംഭവിച്ചാല്‍ മനസ്സും ശരീരവും അസ്വസ്ഥവും വിശ്രമരഹിതവും ആകും. അതിനാല്‍ പഠനത്തില്‍ ശ്രദ്ധകേന്ദ്രീകരിക്കാന്‍ വിഷമമാകും. വെള്ളം കൂടുതല്‍ കുടിക്കാന്‍ കുട്ടികള്‍ക്ക്‌ ഇഷ്ടമില്ലെങ്കില്‍ ജ്യൂസ്‌ , മോര്‌, നാരങ്ങ വെള്ളം ഗ്രീന്‍ടീ എന്നിവ നല്‍കുക.

5. കഫീന്റെ അളവ്‌ കുറയ്‌ക്കുക

5. കഫീന്റെ അളവ്‌ കുറയ്‌ക്കുക

പരീക്ഷ കാലത്ത്‌ കാപ്പി, ശീതള പാനീയങ്ങള്‍,ചായ, കോള എന്നിവ അമിതമായി കുടിക്കുന്നത്‌ മൂലം കുട്ടികളുടെ ജൈവ ഘടികാരത്തിന്റെ പ്രവര്‍ത്തനം താറുമാറാക്കും . ഇത്‌ വേണ്ട സമയത്ത്‌ നന്നായി ഉറങ്ങാന്‍ അവരെ അനുവദിക്കില്ല.

6. പഞ്ചസാരയും സംസ്‌കരിച്ച്‌ ആഹാരങ്ങളും കുറയ്‌ക്കുക

6. പഞ്ചസാരയും സംസ്‌കരിച്ച്‌ ആഹാരങ്ങളും കുറയ്‌ക്കുക

രക്തത്തിലെ പഞ്ചസാരയുടെ അളവ്‌ പെട്ടന്ന്‌ ഉയര്‍ത്തുന്ന ആഹാരങ്ങളാണ്‌ ചോക്ലേറ്റ്‌, കുക്കീസ്‌ പോലുള്ളവ. കുറച്ച്‌ കഴിയുമ്പോള്‍ വയറ്റില്‍ ഒന്നുമില്ലന്ന തോന്നല്‍ ഉണ്ടാവുകയും ഇത്തരം ജങ്ക്‌ ഫുഡുകള്‍ കഴിക്കാനുള്ള വിശപ്പുണ്ടാവുകയും ചെയ്യും.

7. സമ്മര്‍ദം കുറയ്‌ക്കുന്ന ആഹാരങ്ങള്‍

7. സമ്മര്‍ദം കുറയ്‌ക്കുന്ന ആഹാരങ്ങള്‍

പരീക്ഷപോലെ സമ്മര്‍ദ്ദം കൂടിയ സമയത്ത്‌ ശരീരത്തിന്‌ ജലത്തില്‍ ലയിക്കുന്ന വിറ്റാമിനുകളായ ബി കോംപ്ലക്‌സ്‌ , സി , സിങ്ക്‌ പോലുള്ള ധാതുക്കള്‍ എന്നിവയുടെ ആവശ്യം ഉയരും. ഇവ സമ്മര്‍ദ്ദത്തെ ചെറുക്കുന്ന അഡ്രിനാല്‍ ഹോര്‍മോണുകളുടെ പ്രവര്‍ത്തനത്തെ സഹായിക്കും. തവിട്ട്‌ അരി, അണ്ടിപരിപ്പുകള്‍, മുട്ട, പച്ചക്കറികള്‍, പഴങ്ങള്‍ എന്നിവ ഇതിന്‌ മികച്ചതാണ്‌.

8. തലച്ചോറിന്റെ ക്ഷമത കൂട്ടുന്ന ആഹാരങ്ങള്‍

8. തലച്ചോറിന്റെ ക്ഷമത കൂട്ടുന്ന ആഹാരങ്ങള്‍

വിറ്റാമിന്‍ എ, സി, ഇ പോലുള്ള ആന്റി ഓക്‌സിഡന്റുകള്‍ സ്വതന്ത്ര റാഡിക്കലുകളെ ചെറുത്തു കൊണ്ട്‌ സമ്മര്‍ദ്ദം കൂടുന്നത്‌ മൂലം തലച്ചോറിലെ കോശങ്ങള്‍ നശിക്കുന്നത്‌ കുറയ്‌ക്കും. മുട്ട, മത്സ്യം, കാരറ്റ്‌, മത്തങ്ങ, പച്ച ഇലക്കറികള്‍ , പഴങ്ങള്‍ ഈ ആവശ്യം നിറവേറ്റും. ശരീരത്തിന്റെ പ്രതിരോധ ശേഷി ഉയര്‍ത്താനും പരീക്ഷകാലത്ത്‌ കുട്ടികള്‍ക്ക്‌ അസുഖങ്ങള്‍ ബാധിക്കുന്നത്‌ കുറയ്‌ക്കാനും ഇവ സഹായിക്കും.

9. ഓര്‍മ്മ കൂട്ടുന്ന ഭക്ഷണങ്ങള്‍

9. ഓര്‍മ്മ കൂട്ടുന്ന ഭക്ഷണങ്ങള്‍

മത്സ്യങ്ങളില്‍ കാണപ്പെടുന്ന ഒമേഗ 3 ഫാറ്റിആസിഡുകള്‍ തലച്ചോറിന്റെ പ്രവര്‍ത്തനങ്ങളും ഓര്‍മ്മശേഷിയും മെച്ചപ്പെടുത്തും. ആഴ്‌ചയില്‍ രണ്ട്‌ തവണയെങ്കിലും കുട്ടികള്‍ക്ക്‌ സാല്‍മണ്‍ നല്‍കുക. നിങ്ങള്‍ മത്സ്യം കഴിക്കില്ല എങ്കിലും നല്ല മത്സ്യങ്ങള്‍ ലഭിക്കുന്നില്ല എങ്കിലും മത്തങ്ങക്കുരു, സോയബീന്‍ എണ്ണ പോലുള്ളവ ആഹാരത്തില്‍ ഉള്‍പ്പെടുത്തുക. ഓമേഗ 3 ഫാറ്റി ആസിഡിന്റെ സപ്ലിമെന്റുകളും ലഭ്യമാകും.

10 പുറത്തു നിന്നുള്ള ആഹാരങ്ങള്‍ ഒഴിവാക്കുക

10 പുറത്തു നിന്നുള്ള ആഹാരങ്ങള്‍ ഒഴിവാക്കുക

പരീക്ഷക്കാലം ഉയര്‍ന്ന സമ്മര്‍ദ്ദവും താഴ്‌ന്ന രോഗപ്രതിരോധ ശേഷിയും ഉള്ള കാലയളവാണ്‌. അതിനാല്‍ കുട്ടികള്‍ക്ക്‌ അണുബാധ വരാനുള്ള സാധ്യത കൂടുതലാണ്‌. അതിനാല്‍ പുറമേ നിന്നുള്ള ഭക്ഷണങ്ങള്‍ കഴിക്കുന്നത്‌ പരമാവധി ഒഴിവാക്കുക. കുട്ടികള്‍ ഇതിന്‌ വേണ്ടി ഏറെ ആഗ്രഹിക്കുകയാണെങ്കില്‍ നിങ്ങള്‍ക്ക്‌ വിശ്വാസമുള്ള ഭക്ഷണ ശാലകളില്‍ നിന്നും വാങ്ങി നല്‍കുക. കുട്ടികള്‍ക്ക്‌ കഴിക്കാന്‍ കൊടുക്കും മുമ്പ്‌ ഭക്ഷണങ്ങള്‍ നിങ്ങള്‍ കഴിച്ചു നോക്കുന്നത്‌ നല്ലതാണ്‌.

Read more about: kid കുട്ടി
English summary

Diet Changes To Help Your Kids Top Exams

It has been observed that even kids who usually eat healthy end up eating a lot of junk food and drink pots of coffee to stay awake during exam times. Plan out your kids’ exam diet in advance, discuss it with them and you are ready to face the trying times! We list out 10 tried-and-tested tips to help you:
X
Desktop Bottom Promotion