For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

മക്കളോട്‌ കടുംപിടുത്തം വേണ്ട

By Super
|

മക്കളെ വരച്ചവരയില്‍ നിര്‍ത്തുന്ന രക്ഷകര്‍ത്താവാണോ നിങ്ങള്‍? 'അടിയാത്‌ പിള്ള പഠിയാത്‌' എന്ന ചൊല്ലില്‍ അടിയുറച്ച്‌ വിശ്വസിക്കുന്ന ആളാണോ നിങ്ങള്‍? നിയന്ത്രണങ്ങള്‍ ഏറുന്തോറും കുട്ടികളില്‍ വാശിയും കൂടുമെന്ന്‌ തെളിയിക്കപ്പെട്ടിട്ടുണ്ട്‌. ഈ മേഖലയിലെ വിദഗ്‌ദ്ധര്‍ ഇക്കാര്യം ശരിവയ്‌ക്കുകയും ചെയ്യുന്നു.

കുട്ടികള്‍ രക്ഷകര്‍ത്താക്കളുടെ പെരുമാറ്റും നിരീക്ഷിക്കുകയും അവ അനുകരിക്കുകയും ചെയ്യുന്നത്‌ സാധാരണയാണ്‌. വീട്ടില്‍ അച്ഛനും അമ്മയും കടുത്ത നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയാല്‍ അത്‌ കുട്ടികളുടെ ആത്മവിശ്വാസത്തെ ദോഷകരമായി ബാധിക്കും. ഇത്‌ കുട്ടികളുടെ മാനസികാരോഗ്യത്തെ പോലും നശിപ്പിക്കാന്‍ സാധ്യതുയുണ്ട്‌.

Parents

മാതാപിതാക്കള്‍ കുട്ടികളോട്‌ സൗഹാര്‍ദ്ദപൂര്‍വ്വം പെരുമാറിയില്ലെങ്കില്‍, അവരോടൊപ്പം മനസ്സിലെ ഭയവും ഉത്‌കണ്‌ഠയും വളരും. ഇത്തരം കുട്ടികള്‍ക്ക്‌ ജീവിതത്തില്‍ ഒരിക്കലും സുരക്ഷിതബോധം ഉണ്ടാകില്ല.

മാതാപിതാക്കള്‍ എന്തുകൊണ്ട്‌ കടുംപിടുത്തക്കാരിയിക്കൂട എന്ന്‌ പരിശോധിക്കുകയാണിവിടെ. അമിതനിയന്ത്രണവും അച്ചടക്കത്തോടെ വളര്‍ത്തുന്നതും രണ്ടാണെന്ന്‌ ഓര്‍ക്കുക. അമിതനിയന്ത്രണം കുട്ടികളില്‍ ഭയം സൃഷ്ടിക്കും. അച്ചടക്കം അവരെ അനുസരണ ശീലമുള്ള നല്ല പൗരന്മാരാക്കി മാറ്റും.

ഭയന്ന്‌ ജീവിക്കുന്നു: നിങ്ങള്‍ കടുംപിടുത്തക്കാരനായ രക്ഷകര്‍ത്താവ്‌ ആണെങ്കില്‍ നിങ്ങളുടെ കുട്ടിയെ ഭയം വിട്ടൊഴിയില്ല. സ്വന്തം വീട്ടില്‍ ഒരുകുട്ടി ഭയന്ന്‌ ജീവിക്കുന്നത്‌ എന്തുതന്നെയായാലും ഗുണകരമല്ല. എന്തുകാര്യത്തിനും നിങ്ങളുടെ അടുത്ത്‌ വരാമെന്ന ബോധ്യം കുട്ടികളില്‍ വളര്‍ത്തുക.

വലിയ ദോഷം: കടുത്ത ചിട്ടകളില്‍ വളര്‍ന്നുവരുന്ന കുട്ടികള്‍ ഊതിവീര്‍പ്പിച്ച ബലൂണ്‍ പോലെയാണ്‌. ബലൂണ്‍ പൊട്ടുമ്പോള്‍ അവര്‍ തികച്ചും പുതിയൊരു മനുഷ്യനായി മാറും. ഈ മാറ്റം അവരെ നാശത്തിലേക്കായിരിക്കും നയിക്കുക. തങ്ങള്‍ക്ക്‌ ചെയ്യാന്‍ കഴിയാതെ പോയ എല്ലാം അവര്‍ ചെയ്യും. അത്‌ വലിയ ദോഷത്തിലേക്കായിരിക്കും നിങ്ങളുടെ കുട്ടികളെ കൊണ്ടുചെന്നിത്തിക്കുക.

Read more about: kid കുട്ടി
English summary

Why Parents Shouldn't Be Strict

It is important to look after your finger nails and toenails. Make sure to wash around and cut your nails regularly. Here are some of the health benefits,
X
Desktop Bottom Promotion