For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

കുട്ടികളിലെ പൊണ്ണത്തടി പരിഹരിയ്ക്കാം

By Shameer.K.A
|

അമിതഭാരമുള്ളവർ ജീവിതത്തിൽ‍ പല ബുദ്ധിമുട്ടുകളും നേരിടേണ്ടി വരുന്നു. ആരോഗ്യകരമായ പ്രശ്നങ്ങൾ മാത്രമല്ല മാനസികമായും സമ്മര്‍ദ്ദങ്ങളും നിരാശയുമുണ്ടാക്കുന്ന ഒരു പ്രശ്നമാണ് പൊണ്ണത്തടി. കുട്ടികളിൽ അമിതഭാരത്തിനിടയാക്കുന്ന പല ഘടകങ്ങളുമുണ്ട്. അത് ഒരു പക്ഷേ പാരമ്പര്യമാവാം, അമിതമായ ഭക്ഷണമാവാം അല്ലെങ്കിൽ അതുമായി ബന്ധപ്പെട്ട മറ്റ് ആരോഗ്യപ്രശ്നങ്ങളാവാം. ഇന്നത്തെ കാലത്തെ വേഗതയേറിയ ജീവിതത്തിലെ കായികാധ്വാനത്തിന്‍റെ കുറവും അതിന് ഒരു പ്രധാന കാരണമാണ്. ഒരു രക്ഷിതാവ് എന്ന നിലയിൽ അവരുടെ കുട്ടികളെ ആരോഗ്യകരമായ തൂക്കം നിലനിര്‍ത്തേണ്ട കടമയുണ്ട്. തടി കുറക്കുന്നതിന് പിന്തുടരേണ്ട ചില നിര്‍ദ്ദേശങ്ങളാണ് ചുവടെ ചേര്‍ക്കുന്നത്.

കുട്ടികളുടെ തടിയും ഉയരവുമനുസരിച്ച് അവരുടെ വളര്‍ച്ചയെ ശരിയായ ദിശയിലേക്ക് നയിക്കുകയാണ് വേണ്ടത്. ആരോഗ്യക്ലബ്ബിലെ പ്രവര്‍ത്തനങ്ങളിലൂടെയോ മറ്റോ തടി കുറക്കുക എന്നത് ദുഷ്കരമാണ്. അതുകൊണ്ട് കുട്ടികളുടെ തൂക്കം കുറക്കാനുള്ള മാര്‍ഗ്ഗങ്ങൾ ആലോചിക്കുമ്പോൾ മുതിര്‍ന്നവര്‍‍ക്കായി നടത്തുന്ന കാര്യങ്ങളിൽ നിന്ന് വ്യത്യസ്തമായ മാര്‍ഗ്ഗങ്ങൾ ആവിഷ്ക്കരിക്കുക. തടികുറക്കൽ പരിപാടി അവരുടെ വയസ്സിനനുസരിച്ച് വേണം ആസൂത്രണം ചെയ്യാൻ. തൃപ്തികരമായ ഫലം തരുന്ന ചില നിര്‍ദ്ദേശങ്ങളാണ് ഇവിടെ നൽകുന്നത്.

വിദഗ്ദാഭിപ്രായം

വിദഗ്ദാഭിപ്രായം

വിദഗ്ദരുടെ അഭിപ്രായം തേടുന്നത് തന്നെയാണ് ഏറ്റവും അനുയോജ്യമായ മാര്‍ഗ്ഗം. ഭാരവര്‍ദ്ധനവിനിടയാക്കുന്ന എന്തെങ്കിലും അസുഖങ്ങൾ അവര്‍ക്കില്ല എന്ന് ഉറപ്പുവരുത്തുന്നതിന് വേണ്ടിയാണിത്. ആരോഗ്യകരമായ തൂക്കം എത്രയാണ് എന്ന ലക്ഷ്യം ലഭിക്കുന്നതിനും ഇത് സഹായിക്കും

ഭാരസന്തുലിതത്വം

ഭാരസന്തുലിതത്വം

പെട്ടെന്നുള്ള തടികുറക്കൽ പരിപാടികളിലേക്ക് പോകുന്നതിന് മുമ്പ് നിലവിൽ അവര്‍ക്ക് എത്ര തൂക്കമുണ്ടെന്ന് പരിശോധിക്കുക. ആ തൂക്കം വര്‍ധിക്കാത്ത രീതിയിൽ ഭാരം നിലനിര്‍ത്തുക. ഇതിന് ശേഷം തൂക്കം കുറക്കുന്നതിന് വേണ്ടിയുള്ള വിവിധ രീതികൾ ആവിഷ്കരിക്കുക.

കുട്ടിയുടെ ഭക്ഷണവിഭവങ്ങൾ നിയന്ത്രിക്കുക

കുട്ടിയുടെ ഭക്ഷണവിഭവങ്ങൾ നിയന്ത്രിക്കുക

ഭക്ഷണനിയന്ത്രണമാവും തടി കുറക്കാൻ ഏറ്റവുമാദ്യം ഏവരും ചെയ്യുക. മധുരമുള്ള ശീതളപാനീയങ്ങൾ, ജങ്ക് ഫുഡ്സ്, കാനിലടിച്ച ഭക്ഷണങ്ങൾ, കലോറി കൂടിയ പലഹാരങ്ങൾ എന്നിവ ഒഴിവാക്കുക.

കായികാധ്വാനം കൂട്ടുക

കായികാധ്വാനം കൂട്ടുക

ജിമ്മിലോ ഹെൽത്ത് ക്ലബ്ബിലോ ചേരുന്നതിന് നിര്‍ബന്ധിക്കേണ്ട കാര്യമില്ല. പകരം കായികപ്രവര്‍ത്തനങ്ങൾ തുടങ്ങുന്നതിന് അവരുടെ ഭാഗത്ത് നിന്നുള്ള തയ്യാറെടുപ്പാണ് വേണ്ടത്. റൂമിൽ നിന്ന് പുറംലോകത്തേക്ക് വിടുക. കലോറി ഉരുക്കുന്നതിന് സഹായിക്കുന്ന ഗെയിമുകളിലോ മറ്റോ അവർ പങ്കാളിയാവട്ടെ.

വൈകാരികപിന്തുണ

വൈകാരികപിന്തുണ

തടികുറക്കാൻ ചെയ്യുന്ന പ്രവര്‍ത്തനങ്ങൾ അവരടുടെ സൗന്ദര്യം കൂട്ടുന്നതിനല്ല മറിച്ച് അവരുടെ ആരോഗ്യത്തിന്‍റെ കരുതലിന് വേണ്ടിയാണെന്ന ബോധം അവരിൽ ഉണ്ടാക്കുക. ചെറിയ സമയത്ത് നല്ല രീതിയിൽ ശ്രദ്ധ ചെലുത്തിയാൽ ആവശ്യത്തിന് തൂക്കം മാത്രമായി നിലനിര്‍ത്താൻ കഴിയുമെന്ന കാര്യം പറഞ്ഞ് മനസ്സിലാക്കുക.

ഒരുമിച്ച് ചെയ്യുക

ഒരുമിച്ച് ചെയ്യുക

നിങ്ങൾ അമിത തടിയുള്ളവരാണെങ്കിലും അല്ലെങ്കിലും അൽപം വ്യായാമം നിങ്ങൾക്കും ഉത്തമമാണ്. അതുകൊണ്ട് തടി കുറയ്ക്കാൻ നിങ്ങൾ അവരോട് ആവശ്യപ്പെടുന്ന പ്രവര്‍ത്തനങ്ങൾ നിങ്ങൾ സ്വയം ചെയ്തും മാതൃക കാട്ടാം. അവരോടൊപ്പം കളിച്ചോ, വ്യായാമം ചെയ്തോ അല്ലെങ്കിൽ കുടുംബത്തോടൊപ്പം നടക്കാനിറങ്ങിയോ കമ്പനി കൊടുക്കാം.

Read more about: kid weight കുട്ടി
English summary

weight loss tips for kids

Being overweight is the most difficult experience in the life of your kind. This will cause not only health problems, but also mental stress and depression. There are many factors that may contribute to increased weight gain in kids.
Story first published: Thursday, January 2, 2014, 13:58 [IST]
X
Desktop Bottom Promotion