For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

കുട്ടികളിലെ മലബന്ധം അകറ്റാം

|

പല കുട്ടികള്‍ക്കുമുണ്ടാകുന്ന ഒരു പ്രശ്‌നമാണ്‌ മലബന്ധം. കുട്ടികള്‍ക്ക്‌ വയറിന്‌ അസ്വസ്ഥതയും വേദനയും വിശപ്പില്ലായ്‌മയുമെല്ലാം വരുത്തി വയ്‌്‌ക്കുന്ന ഒരു അവസ്ഥയാണിത്‌.

നാരുകളടങ്ങിയ ഭക്ഷണത്തിന്റെ അപര്യാപ്‌തത, വെള്ളം ആവശ്യത്തിനു കുടിയ്‌ക്കാത്തത്‌ തുടങ്ങിയ കാരണങ്ങളാണ്‌ പ്രധാനമായും കുട്ടികളിലെ മലബന്ധത്തിനും വഴിയൊരുക്കുന്നത്‌.

ചില ഭക്ഷണങ്ങള്‍ കുട്ടികളിലെ മലബന്ധം തടയുന്നതിന്‌ സഹായിക്കും. ഇത്തരം ചില ഭക്ഷണങ്ങളെന്തെന്നു നോക്കൂ,

ചുരയ്‌ക്ക

ചുരയ്‌ക്ക

ബോട്ടില്‍ ഗാര്‍ഡ്‌ അഥവാ ചുരയ്‌ക്ക കുട്ടികളിലെ മലബന്ധം തടയാന്‍ സഹായിക്കുന്ന ഒരു ഭക്ഷണമാണ്‌. ഇതിലെ ജലാംശം മലബന്ധം തടയും.

ഇലക്കറി

ഇലക്കറി

ഇലക്കറികളടങ്ങിയ ഭക്ഷണം കുട്ടികളിലെ മലബന്ധം തടയാന്‍ സഹായിക്കുന്ന ഭക്ഷണങ്ങളാണ്‌.

ധാന്യങ്ങള്‍

ധാന്യങ്ങള്‍

തവിടു കളയാത്ത ധാന്യങ്ങള്‍ മലബന്ധം തടയുന്നതിനുള്ള ചില ഭക്ഷണങ്ങളാണ്‌. ഇതിലെ നാരുകളാണ്‌ ഇതിന്‌ സഹായിക്കുന്നത്‌.

തണ്ണിമത്തന്‍

തണ്ണിമത്തന്‍

തണ്ണിമത്തന്‍ കുട്ടികളിലെ മലബന്ധം തടയാന്‍ സഹായിക്കുന്ന ഭക്ഷണമാണ്‌. ഇത്‌ ഡയറ്റില്‍ ഉള്‍പ്പെടുത്തുക.

ഫ്‌ളാക്‌സ സീഡുകള്‍

ഫ്‌ളാക്‌സ സീഡുകള്‍

ഫ്‌ളാക്‌സ സീഡുകള്‍ കുട്ടികളിലെ മലബന്ധം തടയാന്‍ സഹായിക്കും.

തൈര്‌

തൈര്‌

തൈര്‌ കുട്ടികളുടെ എല്ലുകളുടെ വളര്‍ച്ചയ്‌ക്കു മാത്രമല്ല, കുട്ടികളിലെ മലബന്ധം തടയാനും സഹായിക്കും.

വെള്ളം

വെള്ളം

കുട്ടികള്‍ക്ക്‌ ധാരാളം വെള്ളം നല്‍കുക. മലബന്ധം അകറ്റാനുള്ള ഒരു പ്രധാന വഴിയാണിത്‌.

ജ്യൂസുകള്‍

ജ്യൂസുകള്‍

ജ്യൂസുകള്‍ കുട്ടികളിലെ മലബന്ധം തടയുന്നതിനുള്ള ഒരു പ്രധാന വഴിയാണ്‌. ഇത്‌ കുട്ടികള്‍ക്ക്‌ ആരോഗ്യവും ഊര്‍ജവും നല്‍കുകയും ചെയ്യും.

ഓറഞ്ച്‌

ഓറഞ്ച്‌

ഓറഞ്ച്‌ ജ്യൂസ്‌, ഓറഞ്ച്‌ എന്നിവയെല്ലാം കുട്ടികളിലെ മലബന്ധം അകറ്റാന്‍ സഹായിക്കുന്ന ഭക്ഷണങ്ങളാണ്‌.

English summary

Ways To Prevent Constipation in Kids

Here are some natural ways to prevent constipation in kids,
X
Desktop Bottom Promotion