For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

പഠിത്തത്തില്‍ മോശമായ കുട്ടികളെ മിടുക്കരാക്കാം

By Super
|

കുട്ടികള്‍ക്ക്‌ കഴിവുകളും പോരായ്‌മകളും ഉണ്ടാകും. എല്ലാ കുട്ടികള്‍ക്കും അവരുടേതായ കഴിവുകള്‍ ഉണ്ടായിരിക്കുമെന്ന്‌ പറയാറുണ്ട്‌. രക്ഷകര്‍ത്താക്കള്‍ ഈ കഴിവുകള്‍ കണ്ടെത്തി പ്രോത്സാഹിപ്പിക്കണം. ഇവിടെ കുട്ടികളുടെ വിദ്യാഭ്യാസത്തെ കുറിച്ചാണ്‌ നമ്മള്‍ പരിശോധിക്കുന്നത്‌.

പഠിക്കാന്‍ മോശമായ കുട്ടികളുടെ പഠനനിലവാരം എങ്ങനെ വര്‍ദ്ധിപ്പിക്കാമെന്ന്‌ നോക്കാം. ഒരു കുട്ടിയുടെ സമഗ്രമായ വികാസത്തില്‍ വിദ്യാഭ്യാസത്തിന്‌ വലിയ പ്രാധാന്യമുണ്ട്‌. എത്രത്തോളം നന്നായി പഠിക്കുന്നു എന്നതിനെ അടിസ്ഥാനമാക്കിയാണ്‌ അവരുടെ ഭാവി പോലും തീരുമാനിക്കപ്പെടുന്നത്‌. അതുകൊണ്ട്‌ തന്നെ കുട്ടികള്‍ മികച്ച പഠനനിലവാരം പുലര്‍ത്തുന്നുവെന്ന്‌ ഉറപ്പിക്കേണ്ടത്‌ അത്യാവശ്യമായി മാറുന്നു.

Mother and kids

പഠനകാര്യങ്ങളില്‍ മികവ്‌ പുലര്‍ത്താന്‍ ബുദ്ധിമുട്ടുന്ന കുട്ടികളെ വിജയതീരത്തെത്തിക്കാന്‍ ഇനിപ്പറയുന്ന കാര്യങ്ങള്‍ സഹായിക്കും.

അധ്യാപകരോട്‌ സംസാരിക്കുക

കുട്ടികളുടെ വിദ്യാഭ്യാസ കാര്യങ്ങളില്‍ കൂടുതല്‍ ശ്രദ്ധ പുലര്‍ത്തുകയും അവരുടെ അധ്യാപകരോട്‌ സംസാരിക്കുകയും ചെയ്യുക. ക്ലാസില്‍ നിങ്ങളുടെ കുട്ടി എങ്ങനെയാണ്‌ സമയം ചെലവഴിക്കുന്നതെന്ന്‌ അധ്യാപകരോട്‌ ചോദിക്കുക. അധ്യാപകര്‍ക്ക്‌ നിങ്ങളുടെ കുട്ടിയെ കുറിച്ച്‌ പറയാനുള്ളത്‌ കേള്‍ക്കുകയും വേണം. ഇതാണ്‌ രക്ഷകര്‍ത്താക്കള്‍ ആദ്യം ചെയ്യേണ്ടത്‌.

മക്കളോട്‌ സംസാരിക്കുക

സ്‌കൂളിലെ കാര്യങ്ങളെ കുറിച്ച്‌ കുട്ടികളോട്‌ സംസാരിക്കുക. വിദ്യാഭ്യാസത്തിന്റെ പ്രാധാന്യം അവര്‍ക്ക്‌ മനസ്സിലാക്കി കൊടുക്കുക. വിദ്യാഭ്യാസത്തിന്റെ പ്രാധാന്യം തിരിച്ചറിഞ്ഞാല്‍ മാത്രമേ കുട്ടികള്‍ക്ക്‌ നന്നായി പഠിക്കാന്‍ കഴിയൂ.

മറ്റു കഴിവുകള്‍ പ്രേത്സാഹിപ്പിക്കുക

എപ്പോഴും പഠിക്കാന്‍ പറഞ്ഞ്‌ കൊണ്ടിരുന്നാല്‍ കുട്ടികളുടെ പഠിത്തം മോശമാകാനാണ്‌ സാധ്യത. കുട്ടികളുടെ മറ്റു താത്‌പര്യങ്ങള്‍ മനസ്സിലാക്കി അവ പ്രോത്സാഹിപ്പിക്കാന്‍ രക്ഷകര്‍ത്താക്കള്‍ക്ക്‌ കഴിയണം. ഇത്‌ പഠിത്തത്തിലുള്ള അവരുടെ താത്‌പര്യവും വര്‍ദ്ധിപ്പിക്കും.

Read more about: kid കുട്ടി
English summary

Tips To Deal With A Child Who Is Poor In Academics

Let us go ahead and look at these tips to deal with kids who are finding it difficult to deal with academics. Read on...
Story first published: Tuesday, October 28, 2014, 15:10 [IST]
X
Desktop Bottom Promotion