For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

നമ്മുടെ കുട്ടികള്‍ ഇതൊന്നും പറയില്ല!!

By Super
|

ഇന്ത്യയില്‍ ഇപ്പോഴും ഡേറ്റിങ്‌ എന്നത്‌ നിഷിദ്ധമായ കാര്യമായാണ്‌ കണക്കാക്കുന്നത്‌. മക്കളുടെ പങ്കാളികളെ തെരഞ്ഞെടുക്കുന്നതില്‍ അവരുടേതിനേക്കാള്‍ മാതാപിതാക്കളുടെ അഭിപ്രായങ്ങള്‍ക്കാണ്‌ പ്രാധാന്യം. സ്വയം പങ്കാളികളെ കണ്ടെത്തുകയും പരസ്‌പരം ഇഷ്ടത്തിലാവുകയും ചെയ്‌താലും അതുകൊണ്ട്‌ തന്ന പലരും ഇക്കാര്യം രഹസ്യമാക്കി വയ്‌ക്കുന്നു.സ്വന്തം ഇഷ്ടപ്രകാരം പങ്കാളിയെ കണ്ടെത്തിയത്‌ മാതാപിതാക്കളെ വിളഷമിപ്പിച്ചാലോ എന്ന പേടിയാണ്‌ കുട്ടികളെ കൊണ്ട്‌ ഇത്തരത്തില്‍ ചിന്തിപ്പിക്കുന്നത്‌.

സ്‌നേഹത്തിലാവുക എന്നത്‌ വളരെ എളുപ്പമാണ്‌ എന്നാല്‍ ഇക്കാര്യം മാതാപിതാക്കളോട്‌ പറയുന്ന കാര്യമാണ്‌ പ്രയാസം. നിശ്ചയിച്ച്‌ നടത്തുന്ന വിവാഹ രീതി പിന്തുടരുന്നതിനാല്‍ ഇന്ത്യന്‍ കുട്ടികള്‍ക്ക്‌ പലപ്പോഴും സാമൂഹത്തിലെ വ്യവസ്ഥകള്‍ പാലിക്കുന്നതിനായി സ്വന്തം ഇഷ്ടങ്ങള്‍ ഉപേക്ഷിക്കേണ്ടി വരുന്നു. മറ്റു ചിലരാവട്ടെ തങ്ങളുടെ ഇത്തരം ഇഷ്ടങ്ങള്‍ ഒരു തമാശയായിരുന്നുവെന്ന്‌ കള്ളം പറയുന്നു. മരണം, നിങ്ങളെ അദ്ഭുതപ്പെടുത്തും കാരണങ്ങള്‍

പ്രണയിക്കുന്നവര്‍ മാതാപിതാക്കളോട്‌ ഒരിക്കലും പറയാത്ത ചില കാര്യങ്ങള്‍

1. എനിക്കൊരു ആണ്‍ സുഹൃത്തുണ്ട്‌:


തനിക്കൊരു ആണ്‍/പെണ്‍ സുഹൃത്ത്‌ ഉണ്ട്‌ എന്നത്‌ അച്ഛനമ്മമാരോട്‌ പലരും സമ്മതിക്കില്ല. നമ്മുടെ യാഥാസ്ഥിതിക സമൂഹത്തില്‍ ഇത്തരം സൗഹൃദങ്ങളെ അത്ര ലളിതമായല്ല കണക്കാക്കുന്നത്‌ എന്നതാണ്‌ കാരണം.

2. ഞാന്‍ ഡേറ്റിങിന്‌ പോകുന്നു

Things Indian Kids Don't Tell Parents

നിങ്ങളുടെ പങ്കാളികളെ കുറിച്ച്‌ മാതാപിതാക്കള്‍ അറിഞ്ഞു കഴിഞ്ഞാലും നിങ്ങള്‍ ഡേറ്റിങ്ങിന്‌ തയ്യാറായ കാര്യം അവരോടൊരിക്കലും പറയില്ല. ഡേറ്റിങ്‌ എന്ന വാക്ക്‌ കേള്‍ക്കാന്‍ പോലും ഉള്ള ക്ഷമ മാതാപിതാക്കള്‍ കാണിച്ചെന്നു വരില്ല.

3. എന്റെ കാമുകന്‍ വീട്ടില്‍ വന്നു

നിങ്ങളുടെ കാമുകന്‍ അല്ലെങ്കില്‍ കാമുകി വീട്ടില്‍ വന്നിരുന്നു എന്ന്‌ പറയുമ്പോള്‍ മാതാപിതാക്കളുടെ മുഖത്തുണ്ടാകുന്ന ഭാവമാറ്റങ്ങള്‍ ഊഹിക്കാന്‍ കഴിയുമോ? നിങ്ങള്‍ വിദേശത്താണ്‌ ജീവിക്കുന്നതെങ്കില്‍ ഇതൊരു സാധാരണ കാര്യം മാത്രമാണ്‌. എന്നാല്‍ നാട്ടിലെ സ്ഥിതി അങ്ങനെയല്ല.

അതിനാല്‍ ഇക്കാര്യവും കുട്ടികള്‍ മറച്ചു വയ്‌ക്കും.

4. ആദ്യ ചുംബനം


നിങ്ങള്‍ക്ക്‌ ലഭിച്ച ആദ്യചുംബനത്തേക്കുറിച്ച്‌ മാതാപിതാക്കളോട്‌ പറയുന്ന കാര്യം ചിന്തിക്കാന്‍ കഴിയുമോ? . ആദ്യ ചുംബനത്തിന്റെ അനുഭവം ഒരിക്കലും അവരോട്‌ എളുപ്പത്തില്‍ പറയാന്‍ നിങ്ങള്‍ക്ക്‌ കഴിയില്ല.

5. രാത്രിയില്‍ സുഹൃത്തിന്റെ വീട്ടിലായിരിക്കും


മാതാപിതാക്കളോട്‌ പറയാന്‍ കുട്ടികള്‍ മടിക്കുന്ന മറ്റൊരു കാര്യമാണിത്‌. പങ്കാളിക്കൊപ്പം അല്‍പസമയം ചെലവഴിക്കാന്‍ നിങ്ങള്‍ ആഗ്രഹിക്കുന്നുണ്ടെങ്കില്‍ തീര്‍ച്ചയായും ഇക്കാര്യത്തില്‍ നിങ്ങള്‍ നുണ പറഞ്ഞിരിക്കും.

6. വിനോദ യാത്ര


വിനോദ യാത്രകള്‍ വളരെ രസകരമാണ്‌, പങ്കാളി ഒപ്പം ഉണ്ടെങ്കില്‍ പ്രത്യേകിച്ചും. എന്നാല്‍, രക്ഷകര്‍ത്താക്കള്‍ ഇതറിഞ്ഞാല്‍ അനുവാദം തരില്ല. അതു കൊണ്ട്‌ വിനോദയാത്രയ്‌ക്ക്‌ വരുന്നവരെ കുറിച്ച്‌ കുട്ടികള്‍ കള്ളം പറയാന്‍ ശ്രമിക്കും.

7.ഞങ്ങള്‍ ഒരുമിച്ച്‌ ജീവിക്കുകയാണ്‌

Things Indian Kids Don't Tell Parents

വിവാഹത്തിന്‌ മുമ്പ്‌ തന്നെ സ്വന്തം മകന്‍/ മകള്‍ പങ്കാളികള്‍ക്കൊപ്പം ഒരുമിച്ച്‌ ജീവിക്കുന്നത്‌ ഒരു മാതാപിതാക്കള്‍ക്കും ഇഷ്ടമാവില്ല. അതിനാല്‍, ഇത്തരത്തിലുള്ളവര്‍ ഒപ്പം ജീവിക്കുന്നവരേക്കുറിച്ച്‌ മാതാപിതാക്കളോട്‌ കള്ളം പറയാന്‍ ശ്രമിക്കും.

Read more about: kid കുട്ടി
English summary

Things Indian Kids Don't Tell Parents

Here are some of the things Indian kids never tell their parents when they are in a relationship.
X
Desktop Bottom Promotion